ടായി ദേശീയോദ്യാനം

(Taï National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടായി ദേശീയോദ്യാനം (Parc National de Taï) പടിഞ്ഞാറൻ ആഫ്രിക്കയിൽ പ്രാഥമിക മഴക്കാടുകളുടെ അവസാന ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഐവറി കോസ്റ്റിലെ ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിലെ സസ്യജന്തുജാലങ്ങളുടെ വൈവിദ്ധ്യവും വൈപുല്ല്യവും ആധാരമാക്കി 1982 ൽ ഈ ദേശീയോദ്യാനം ഒരു ലോക പൈതൃക സ്ഥലമായി യുണെസ്കോ അംഗീകരിച്ചു.

Taï National Park
Map showing the location of Taï National Park
Map showing the location of Taï National Park
LocationCôte d'Ivoire
Coordinates5°45′N 7°7′W / 5.750°N 7.117°W / 5.750; -7.117
Area3,300 കി.m2 (1,300 ച മൈ)
EstablishedAugust 28, 1972
TypeNatural
Criteriavii, x
Designated1982 (6th session)
Reference no.195
State PartyCôte d'Ivoire
RegionAfrica

ടായി ദേശീയോദ്യാനത്തിലെ അഞ്ച് സസ്തനികൾ വംശനാശ ഭീഷണിയിലുള്ള ജീവികളുടെ ചുവന്ന പട്ടികയിലുള്ളതാണ്. പിഗ്മി ഹൈപ്പോപൊട്ടാമസ്, ഒലിവ് കോലോബസ് കുരങ്ങുകൾ, പുള്ളിപ്പുലികൾ, ചിമ്പാൻസികൾ, ജെൻറിൻക്സ് ഡൂക്കറുകൾ എന്നിവയാണീ അഞ്ചിനങ്ങൾ.[1]

കാവല്ലി, സസ്സാന്ദ്ര നദികൾക്കിടയിലുള്ള ലൈബീരിയ അതിർത്തിയിലെ ഇവോയിറിയൻ തീരപ്രദേശത്തുനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണ് ടായി ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. 3,300 കിമീ2 വിസ്തൃതിയുള്ള ഈ ദേശീയോദ്യാനത്തിന് 200 കിലോമീറ്റർ2 മുതൽ 396 മീ. വരെയുള്ള ബഫർ മേഖലയുമുണ്ട്.

ടായി വനസംരക്ഷണ മേഖല 1926 ൽ രൂപവത്കരിക്കപ്പെടുകയും 1972 ൽ ഒരു ദേശീയോദ്യാനമെന്ന പദവിയിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു.

  1. "Advisory Body Evaluation" (PDF). UNESCO. Retrieved 2008-03-14.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ടായി_ദേശീയോദ്യാനം&oldid=3797361" എന്ന താളിൽനിന്ന് ശേഖരിച്ചത്