ടിവിഎസ് എൻടോർക്ക് 125

(TVS Ntorq 125 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടിവിഎസ് മോട്ടോർ കമ്പനി ഇന്ത്യയിൽ നിർമ്മിക്കുന്ന സ്കൂട്ടറാണ് ടിവിഎസ് എൻ‌ടോർക്ക് 125. സ്റ്റെൽത്ത് വിമാനത്തിന്റെ രൂപകൽപ്പനയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മൂന്ന് വിഭാഗങ്ങളിൽ ഇതു ലഭ്യമാണ്. ഡ്രം ബ്രേക്ക്, ഡിസ്ക് ബ്രേക്ക്, റേസ്. സിംഗിൾ സിലിണ്ടർ, നാല് സ്ട്രോക്ക്, 3 വാൽവ്, 7500 ആർപിഎമ്മിൽ 6.9 കിലോവാട്ട് നൽകുന്നു. മണിക്കൂറിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ 7.2 സെക്കൻഡ് മതിയാകും. കമ്പനിയുടെ കണക്കനുസരിച്ച് സ്കൂട്ടറിന് മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത ലഭിക്കുന്നു.[1] മൊബൈൽ കണക്റ്റിവിറ്റിയുള്ള ടിവിഎസിന്റെ ആദ്യത്തെ 125 സിസി സ്കൂട്ടറാണിത്. ബ്ലൂടൂത്ത് വഴി മൊബൈലുമായി ഇതു കണക്ട് ചെയ്യാൻ സാധിക്കും.[2] നാവിഗേഷൻ അസിസ്റ്റന്റ്, കോളർ ഐഡി, ടോപ്പ്-സ്പീഡ് റെക്കോർഡർ, ഇൻ-ബിൽറ്റ് ലാപ്-ടൈമർ, റിമൈൻഡർ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇതിൽ ലഭിക്കുന്നു. ഇന്ത്യൻ സ്‌കൂട്ടർ വിപണിയിൽ ആദ്യമായി എൻ‌ടി‌ ആർക്ക് സംവിധാനം ടിവിഎസ് ഇതിനായി 2018 ഫെബ്രുവരിയിൽ ആരംഭിച്ചു.[3] 2020 ൽ ടിവിഎസ് ബിഎസ്-സിക്സ് മലിനീകരണ നിയമം അനുസരിച്ചുള്ള വിഭാഗം എൻ‌ടോർക്ക് 125 പുറത്തിറക്കി. പുതിയ ടിവിഎസ് എൻ‌ടോർക്ക് 125, 8 കളർ ഓപ്ഷനുകളിലും 3 വേരിയന്റുകളിലും ഇറങ്ങുന്നു.[4][5]

TVS Ntorq 125
ഉൽപാദകൻTVS Motor Company
ഉൽപന്നം2018-present
ClassScooter
എഞ്ചിൻ124.79 cc (7.615 cu in), OHC, four-stroke, air cooled, single cylinder
Top speed100 km/h (62 mph)
Power6.9 kW @ 7500 rpm/9.4 PS @ 7500 rpm
Torque10.5 Nm @ 5500 rpm
Ignition typeKick/Self
TransmissionCVT
Frame typeHigh Rigidity Under Bone Rectangular Tube Type
SuspensionFront: Telescopic Suspension
Rear:Gas filled Hdraulic Type Coil Spring Shock Absorber
BrakesFront:Disc (220 mm (8.7 in))
Rear: Dia Drum (130 mm (5.1 in))
TiresTubeless
Wheelbase1,285 mm (50.6 in)
DimensionsL 1,865 mm (73.4 in)
W 710 mm (28 in)
H 1,160 mm (46 in)
Seat height765 mm (30.1 in)
ഭാരം116 kg (256 lb) (dry)
ഇന്ധന സംഭരണശേഷി5.0 litres (1.1 imp gal; 1.3 US gal)

അവലംബം തിരുത്തുക

  1. "TVS Ntorq 125 First Ride Review - India's First Performance Scooter". News18. 2018-02-19. Retrieved 2018-05-03.
  2. "TVS NTORQ 125 Price Is Rs. 58,750/-". MotorBeam - Indian Car Bike News Review Price (in അമേരിക്കൻ ഇംഗ്ലീഷ്). 2018-02-05. Retrieved 2018-05-03.
  3. "Sports scooter battle: Honda Grazia vs TVS NTorq vs Aprilia SR 125 - Times of India". The Times of India. 2018-02-13. Retrieved 2018-05-03.
  4. "Autocar Show: TVS Ntorq 125 scooter first ride review". Economics Times. 2018-03-25. Retrieved 2018-05-03.
  5. "TVS NTorq 125 Scooter Launched In India; Priced At Rs. 58,750 - NDTV CarAndBike". CarAndBike (in ഇംഗ്ലീഷ്). 2018-02-05. Retrieved 2018-05-03.
"https://ml.wikipedia.org/w/index.php?title=ടിവിഎസ്_എൻടോർക്ക്_125&oldid=3804745" എന്ന താളിൽനിന്ന് ശേഖരിച്ചത്