ടി.എൻ. ശേഷഗോപാലൻ
(T. N. Seshagopalan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രമുഖ കർണ്ണാടകസംഗീതജ്ഞനായ മധുരൈ ടി.എൻ.ശേഷഗോപാലൻ (മധുരൈ തിരുമലൈ നമ്പി ശേഷഗോപാലൻ), 1948 സെപ്റ്റംബർ 5നു തമിഴ്നാട്ടിലെ നാഗപട്ടണത്തു ജനിച്ചു. മാതാവിൽ നിന്നാണ് അദ്ദേഹം സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. തുടർന്ന് രാമനാഥപുരം സി.എസ്. ശങ്കരന്റെ കീഴിൽ പഠനമാരംഭിച്ചു. വായ്പാട്ടു കൂടാതെ ഏതാനും കൃതികളും അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.[1] സംഗീതാദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. വീണ, ഹാർമോണിയം എന്നീ ഉപകരണങ്ങളിൽ വൈദഗ്ദ്ധ്യം തെളിയിച്ചിട്ടുള്ള ശേഷഗോപാലൻ ഹരികഥാഖ്യാനത്തിലും പ്രഗല്ഭനാണ്. 2006ൽ അദേഹത്തിന് സംഗീതകലാനിധി പുരസ്ക്കാരം ലഭിച്ചു.
മധുരൈ ടി.എൻ.ശേഷഗോപാലൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | സെപ്റ്റംബർ 5, 1948 |
വിഭാഗങ്ങൾ | കർണ്ണാടക സംഗീതം |
തൊഴിൽ(കൾ) | കർണ്ണാടക സംഗീതജ്ഞൻ |
വർഷങ്ങളായി സജീവം | 1970 മുതൽ |
ആലാപനശൈലി
തിരുത്തുകഹരികഥാഖ്യാനത്തിനു പുറമേ, തില്ലാന, ഭജൻ എന്നിവയിൽ പ്രാവീണ്യമുള്ള ശേഷഗോപാലൻ, ഹിന്ദുസ്ഥാനി രാഗങ്ങളിലും ജുഗൽബന്ദിയിലും തന്റെ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.
ബഹുമതികൾ
തിരുത്തുക- "ഗായക ശിഖാമണി പുരസ്കാരം" - 2007 (Chodiah Memorial Trust മൈസൂർ
- സംഗീത കലാനിധി പുരസ്കാരം" - 2006 (മദിരാശി സംഗീത അക്കാദമി)
- "പത്മഭൂഷൺ" - 2004
- "സംഗീത സാഗര പുരസ്കാരം" (CMANA - ന്യൂജേഴ്സി, യു. എസ്. എ.
- സുലക്ഷണ ഗാനവിചക്ഷണ പുരസ്കാരം - 1993 (H. H. Srimad Andavan Swamigal Srirangam)
- Kumaragandharva Rashtriya Sanmaan - Kumaragandhrva Foundation - Mumbai - 2002
- Nadhabrahmam - Indian Fine Arts - Texas - USA - 2002
- Musician of the Year 1999-2000 by Sangeet Natak Akademi
- President Award 2000 - by Sangeet Natak Academy, Central Government
- Tiruppugazh Mani in 1964
- Gana Bhoopathi by the Tamil Sangam of Olavakod in 1967
- Sangeetha Kala Sagaram by Sri Jayendra Saraswathi of Kanchi Kamakoti Peetam
- Kalaimamani by Tamil Nadu Government in 1984
- Isai Selvam by Chief Minister of Tamil Nadu, Mr. Karunanidhi.
- Isai Kalai Vendan by Australian Foundation of Canberra - 1998
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-06-28. Retrieved 2013-06-07.