സിഡ്നി ഹാർബർ പാലം
സിഡ്നി തുറമുഖത്തു സ്ഥിതി ചെയ്യുന്ന ഒരു കമാനാകൃതിയിലുള്ള ഉരുക്കുപാലമാണ് സിഡ്നി ഹാർബർ പാലം. പാലത്തിലൂടെ റെയിൽ , കാൽനട, സൈക്കിൾ ഗതാഗതമാർഗ്ഗങ്ങൾ നിലവിലുണ്ട്. ഇതിനു സമീപമാണ് സിഡ്നിയിലെ പ്രശസ്തമായ സിഡ്നി ഓപ്പറ ഹൌസ് സ്ഥിതി ചെയ്യുന്നത്. ഈ പാലം സിഡ്നിയുടെയും ആസ്ത്രേലിയയുടേയും തന്നെ ഒരു പ്രധാന അടയാള ചിഹ്നമാണ്. ഇവിടുത്തുകാർ ഈ പാലത്തിനെ കോതാംഗർ "The Coathanger" എന്നാണ് പറയുന്നത്. [1] ഇതിന്റെ രൂപകൽപ്പന ആണ് ഇതിന് ഇങ്ങനെ പേര് വരാൻ കാരണം. ഈ പാലം രൂപകൽപ്പന ചെയ്തതും പണിതതും ഡോർമാൻ ലോങ് ആൻഡ് കമ്പനി ആണ്. ഇത് 1932 ലാണ് തുറക്കപ്പെട്ടത്. 1967 വരെ ഈ പാലം സിഡ്നിയിലെ ഏറ്റവും ഉയരം കൂടിയ ഘടനയായിരുന്നു. ഗിന്നസ് ബുക്ക് ഓഫ് റെകോർഡ്സ് അനുസരിച്ച് ഇത് ലോകത്തെ ഏറ്റവും വീതിയേറിയ പാലവും [2] ഏറ്റവും വലിയ സ്റ്റീൽ ആർച്ച് പാലവുമാണ്. ഇതിന്റെ ഉയരം 134 മീറ്റർ ആണ് (429.6 ft). ഇത് മുകളിൽ നിന്ന് വെള്ളത്തിന്റെ ഉപരിതലം വരെയുള്ള അളവാണ്.
Sydney Harbour Bridge | |
---|---|
Coordinates | 33°51′08″S 151°12′38″E / 33.85222°S 151.21056°E |
Carries | Trains, Motor vehicles, pedestrians and bicycles |
Crosses | Port Jackson |
Locale | Sydney, New South Wales |
ഔദ്യോഗിക നാമം | Sydney Harbour Bridge |
സവിശേഷതകൾ | |
Design | Single-Arch |
മൊത്തം നീളം | 1149 metres (3,770 ft) |
വീതി | 49 metres (161 ft) |
ഉയരം | 139 metres (456 ft) |
Longest span | 503 metres (1,650 ft) |
Clearance below | 49 metres (161 ft) at mid-span |
ചരിത്രം | |
നിർമ്മാണം ആരംഭം | 28 July 1923 |
നിർമ്മാണം അവസാനം | 19 January 1932 |
തുറന്നത് | 19 March 1932 |
അവലംബം
തിരുത്തുക- ↑ "7BridgesWalk.com.au". Bridge History. Archived from the original on 2007-08-29. Retrieved 23 October 2006.
{{cite web}}
: Unknown parameter|dateformat=
ignored (help) - ↑ Guinness World Records (2004): Guinness World Records — Widest long-span Bridge Archive copy from Internet Archive Wayback machine - note web page discontinued after July 2006