സൂപ്പർ കമ്പ്യൂട്ടർ

(Supercomputer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വളരെ സങ്കീർമായ കമ്പ്യൂട്ടിങ്ങ് ജോലികൾ നിർവഹിക്കാൻ വേണ്ടി ഉപയോഗിക്കുന്ന വളരെ വലിയ കമ്പ്യൂട്ടർ ശൃംഖലകളെ സൂപ്പർ കംപ്യൂട്ടറുകൾ എന്നു വിളിക്കുന്നു. ആയിരക്കണക്കിനു ചെറിയ കംപ്യൂട്ടറുകൾ കൂട്ടിചേർത്ത് ക്ലസ്റ്ററിങ്ങ് രീതിയിലാണ് സൂപ്പർ കംപ്യൂട്ടറുകൾ നിർമ്മിക്കാറുള്ളത്.

ക്രേ വൈ 190 എ സൂപ്പർ കമ്പ്യൂട്ടർ‍
Cray-1 Deutsches Museum സൂക്ഷിച്ചിട്ടുള്ളത്

സൂപ്പർ കംപ്യൂട്ടറുകൾ എന്നത് കമ്പ്യൂട്ടറുകൾ ഉണ്ടായ കാലം മുതൽ ഉള്ള ആശയമാണ്.കാലാകാലങ്ങളിൽ ലോകത്തിലെ മികച്ച 500 സൂപ്പർ കംപ്യൂട്ടറുകളുടെ ലിസ്റ്റ് www.top500.org എന്ന വെബ് സൈറ്റ് പ്രസിദ്ധീകരിക്കാറുണ്ട്. ഈ പട്ടികയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ചൈനയിലെ ദേശീയ സൂപ്പർകമ്പ്യൂട്ടിങ് സെന്റർ നിർമ്മിച്ച ടിയാൻഹെ-2(ആകാശഗംഗ-രണ്ട് എന്നർത്ഥം) എന്ന സൂപ്പർ കംപ്യൂട്ടർ ആണ്. സൂപ്പർ കമ്പ്യൂട്ടറുകളുടെ വേഗത അളക്കുന്ന യൂണിറ്റാണ് ഫ്ലോപ്സ് "FLOPS" (FLoating Point Operations Per Second). ടിയാൻഹെ-2 ന്റെ പ്രവർത്തനശേഷി 33.86 PFlops(പെറ്റാ ഫ്ലോപ്സ്) ആണ്.

ഭാരതത്തിന്റെ തനതായ സൂപ്പർ കമ്പ്യൂട്ടർ ശ്രേണിയാണ് പരം.

ഉപയോഗങ്ങൾതിരുത്തുക

വളരെയേറെ കണക്കുകൂട്ടലുകൾ നടത്താൻ വേണ്ടിവരുന്ന രംഗങ്ങളിൽ സൂപ്പർ കംപ്യൂട്ടറുകൾ ഉപയോഗിക്കുന്നു.കാലാവസ്ഥാപ്രവചനം, എണ്ണ പര്യവേഷണം, അണുശക്തി മേഖല, പലതരത്തിലുള്ള സിമുലേഷനുകൾ, ബഹിരാകാശ രംഗം,ഗവേഷണ രംഗം എന്നിവയിൽ സൂപ്പർ കംപ്യൂട്ടറുകൾ സർവസാധാരണമാണ്.

നിർമ്മാണംതിരുത്തുക

ആധുനിക കാല സൂപ്പർ കംപ്യൂട്ടറുകളിൽ ക്ലസ്റ്ററിങ്ങ് രീതിയിലാണ് പിന്തുടരുന്നത്.ഓരോ ചെറിയ കമ്പ്യൂട്ടറുകളെയും ക്ലസ്റ്റർ നോഡ് എന്നു വിളിക്കുന്നു. ജഗ്വാറിൽ 11,706 നോഡുകളുണ്ട് [1].വിപണിയിലുള്ള എല്ലാവിധ ഓപറേറ്റിങ്ങ് സിസ്റ്റങ്ങളും സൂപ്പർ കംപ്യൂട്ടറുകളിൽ ഉപയോഗിക്കാറുണ്ടങ്കിലും ഇപ്പോൾ ലോകത്തിലേ ഭൂരിഭാഗം സൂപ്പർ കംപ്യൂട്ടറുകളും ലിനക്സ് അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുനത്.

അവലംബംതിരുത്തുക

  1. ടോപ്500 വെബ് സൈറ്റ്
"https://ml.wikipedia.org/w/index.php?title=സൂപ്പർ_കമ്പ്യൂട്ടർ&oldid=3261185" എന്ന താളിൽനിന്ന് ശേഖരിച്ചത്