സണ്ണി ദെയോൾ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Sunny Deol എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് സണ്ണി ദെയോൾ (ജനന നാമം: അജയ് സിംഗ് ദെയോൾ) (Punjabi: ਅਜੈ ਸਿੰਘ ਦਿਓਲ, ഹിന്ദി: अजय सिंह देओल, ഉർദു: اَجے سِںہ دِیول)( ജനനം: ഒക്ടോബർ 19, 1956) . പഞ്ചാബിലെ സഹ്നേവാൽ എന്ന സ്ഥലത്താണ് സണ്ണി ജനിച്ചത്. ഹിന്ദി കൂടാ‍തെ പഞ്ചാബി സിനിമകളിലും സണ്ണി അഭിനയിച്ചിട്ടുണ്ട്. ദാമിനി എന്ന ചിത്രത്തിലെ അഭിനയത്തിന് 1993-ലെ മികച്ച സഹനടനുള്ള ദേശീയപുരസ്കാരം സണ്ണി ദിയോളിന് ലഭിച്ചിട്ടുണ്ട്.

സണ്ണി ദെയോൾ
ജനനം
അജയ് സിംഗ് ഡിയോൾ
മറ്റ് പേരുകൾസണ്ണി
തൊഴിൽഅഭിനേതാവ്, സംവിധായകൻ, നിർമ്മാതാവ്
സജീവ കാലം1983 - ഇതുവരെ
ജീവിതപങ്കാളി(കൾ)പൂജ ഡിയോൾ
കുട്ടികൾരജ്‌വീർ സിംഗ് , രൺ‌വീർ സിംഗ്

ജീവചരിത്രം

തിരുത്തുക

ബോളിവുഡിലെ നടനായ ധർമേന്ദ്രയുടെ മകനായിട്ടാണ് സണ്ണി ജനിച്ചത്. സഹോദരൻ ബോബി ഡിയോളും ഹിന്ദി ചലച്ചിത്ര രംഗത്തെ നടനാണ്. ഭാര്യ പൂജാ ഡിയോൾ . ഇവർക്ക് രണ്ട് മക്കളുണ്ട്. തന്റെ ബന്ധുവായ അഭയ് ഡിയോൾ ഹിന്ദിയിലെ തന്നെ ഒരു അഭിനേതവാണ്.

പുരസ്കാരങ്ങൾ

തിരുത്തുക

ദേശീയ അവാർഡ്

തിരുത്തുക
  • 1991 - വിജയി - പ്രത്യേക അവാർഡ്
  • 1993 - വിജയി - മികച്ച സഹനടൻ[1]

ഫിലിംഫെയർ

തിരുത്തുക
  • 1983 - നിർദ്ദേശം ചെയ്യപ്പെട്ടു, മികച്ച നടൻ [2]
  • 1991 - വിജയി, മികച്ച നടൻ
  • 1994 - വിജയി, മികച്ച സഹനടൻ
  • 1997- നിർദ്ദേശം ചെയ്യപ്പെട്ടു, മികച്ച നടൻ
  • 1998 - നിർദ്ദേശം ചെയ്യപ്പെട്ടു, മികച്ച നടൻ
  • 2002 - നിർദ്ദേശം ചെയ്യപ്പെട്ടു, മികച്ച നടൻ

സീ സിനി അവാർഡ്

തിരുത്തുക
  • 2002 - വിജയി, മികച്ച പ്രകടനം

സ്റ്റാർ സ്ക്രിൻ അവാർഡ്

തിരുത്തുക
  • 2001 - വിജയി മികച്ച നടൻ
  1. http://www.imdb.com/name/nm0219971/awards
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-06-24. Retrieved 2008-12-24.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സണ്ണി_ദെയോൾ&oldid=4018939" എന്ന താളിൽനിന്ന് ശേഖരിച്ചത്