സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി
ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ((അറബി: سلطان بن محمد القاسمي; ജനനം: 2 ജൂലൈ 1939) ഷാർജ എമിറേറ്റിന്റെ ഭരണാധികാരിയും ഐക്യ അറബ് എമിറേറ്റുകളുടെ ഫെഡറൽ സുപ്രീം കൗൺസിൽ അംഗവുമാണ്.[1] ജ്യേഷ്ഠൻ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിൽ നടന്ന ഒരു അട്ടിമറി ശ്രമത്തിനിടെയുള്ള, 1987 ജൂണിലെ ഏഴ് ദിവസ കാലയളവ് ഒഴികെ, 1972 ജനുവരി മുതൽ അദ്ദേഹം തുടർച്ചയായി ഷാർജ എമിറേറ്റ് ഭരിച്ചു.[2]
സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി | |
---|---|
പ്രമാണം:File:London Book Fair Simon Master Chairman's Award - son Altesse Sheikh Dr. Sultan Bin Mohammed Al Qasimi, winner 2017 - London Book Fair 2017 (cropped).jpg | |
ഭരണകാലം | 25 ജനുവരി 1972 – ഇതുവരെ |
മുൻഗാമി | ഖാലിദ് ഇൽ ബിൻ മുഹമ്മദ് |
Heir presumptive | സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ II ബിൻ സഖർ |
In office 9 ഡിസംബർ 1971 – 19 ഫെബ്രുവരി 1972 | |
രാഷ്ട്രപതി | സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ |
പ്രധാനമന്ത്രി | മക്തൂം ബിൻ റാഷിദ് അൽ മക്തൂം |
മുൻഗാമി | സ്ഥാപിക്കപ്പെട്ട പദവി |
പിൻഗാമി | അബ്ദുല്ല ഒമ്രാൻ തര്യം |
ജീവിതപങ്കാളി | ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി |
മക്കൾ | |
Azza bint Sultan Mohammed bin Sultan (1974-99) Bodour bint Sultan Noor bint Sultan Hoor bint Sultan Khalid bin Sultan (1980-2019) | |
പേര് | |
സുൽത്താൻ ബിൻ മുഹമ്മദ് ബിൻ അൽ ഖാസിമി അറബി: صاحب السمو الشيخ سلطان بن محمد القاسمي | |
രാജവംശം | അൽ ഖാസിമി |
പിതാവ് | മുഹമ്മദ് ബിൻ സഖർ ബിൻ ഖാലിദ് അൽ ഖാസിമി |
മാതാവ് | മറിയം ബിൻത് ഖാനേം ബിൻ സലേം അൽ ഷംസി |
ആദ്യകാല ജീവിതം
തിരുത്തുകസുൽത്താന്റെ മാതാവ് മറിയം ബിൻത് ഷെയ്ഖ് ഖാനേം അൽ ഷംസി (1915–2010) ആണ്. അദ്ദേഹത്തിന് ഖാലിദ്, ഷെയ്ഖ് സഖർ, അബ്ദുൾ അസീസ്, അബ്ദുല്ല എന്നീ നാല് സഹോദരന്മാരും ഷെയ്ഖ, നൈമ എന്നീ രണ്ട് സഹോദരിമാരുമുണ്ട്.[3] 1948-ൽ, ഒമ്പതാമത്തെ വയസ്സിൽ, അദ്ദേഹം എസ്ലാഹ് അസ് ഖാസിമിയ വിദ്യാലയത്തിൽ ചേർന്നു. ഷാർജ, കുവൈറ്റ് സിറ്റി, ദുബായ് എന്നിവിടങ്ങളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസവും സെക്കൻഡറി വിദ്യാഭ്യാസവും പൂർത്തിയാക്കിയ അദ്ദേഹം 1971-ൽ കെയ്‌റോ സർവകലാശാലയിൽ ചേർന്ന് അവിടെനിന്ന് അഗ്രികൾച്ചറൽ എഞ്ചിനീയറിംഗിൽ സയൻസ് ബിരുദം നേടി. 1985-ൽ എക്‌സെറ്റർ സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ പിഎച്ച്‌ഡിയും 1999-ൽ ഡർഹാം സർവകലാശാലയിൽനിന്ന് ഗൾഫിന്റെ രാഷ്ട്രീയ ഭൂമിശാസ്ത്രം എന്ന വിഷയത്തിൽ മറ്റൊരു പിഎച്ച്‌ഡിയും പൂർത്തിയാക്കി.[4]
രാഷ്ട്രീയ ജീവിതം
തിരുത്തുക1972 ജനുവരി 25 ന് അദ്ദേഹത്തിന്റെ സഹോദരൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി വധിക്കപ്പെട്ടശേഷം പിൻഗാമിയായി സുൽത്താൻ ഷാർജയുടെ അമീറായി. അദ്ദേഹം മുമ്പ് എമിറേറ്റ്സിന്റെ വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ടിച്ചിരുന്നു.
ആ സ്ഥാനങ്ങൾക്ക് പുറമേ, അദ്ദേഹം നിരവധി വിദ്യാഭ്യാസപരമായ തസ്തികകളും വഹിക്കുന്നു. 1997-ൽ അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ഷാർജ, ഷാർജ യൂണിവേഴ്‌സിറ്റി എന്നിവയുടെ പ്രസിഡന്റായി നിയമിതനായ അദ്ദേഹം 1998-ൽ അദ്ദേഹത്തിന്റെ മാതൃവിദ്യാലയമായിരുന്ന എക്‌സെറ്റർ യൂണിവേഴ്‌സിറ്റിയിൽ വിസിറ്റിംഗ് പ്രൊഫസറായും തിരഞ്ഞെടുക്കപ്പെട്ടു. 1999-ൽ ഷാർജ സർവകലാശാലയിൽ മോഡേൺ ഹിസ്റ്ററി ഓഫ് ദ ഗൽഫ് വിഭാഗത്തിൻറെ പ്രൊഫസറായി നിയമിക്കപ്പെട്ടു. 2008-ൽ കെയ്‌റോ സർവകലാശാലയിൽ വിസിറ്റിംഗ് പ്രൊഫസറായ സേവനമനുഷ്ടിച്ചു.
അവലംബം
തിരുത്തുക- ↑ "Biography of Sultan bin Muhammad Al-Qasimi". Archived from the original on 2016-07-19. Retrieved 9 October 2016.
- ↑ Jessup, John E. (1998). "An encyclopedic dictionary of conflict and conflict resolution, 1945–1996", p. 773, Greenwood Press.
- ↑ "Life of Service". The Business Year. Archived from the original on 2022-01-24. Retrieved 2022-01-24.
- ↑ Smith, Eugene (9 February 2017). "Al-Qasimi Building named after ruler of UAE emirate accused of human rights abuses". Palatinate (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2022-06-14.