വ്യവകലനം
(Subtraction എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വ്യവകലനം എന്നത് ഗണിതശാസ്ത്രത്തിലെ 4 അടിസ്ഥാനസംകാരകങ്ങളിൽ ഒന്നാണ്. സങ്കലനത്തിന്റെ വിപരീതപ്രക്രിയയാണ് വ്യവകലനത്തിൽ. വ്യവകലനം എന്ന ചിഹ്നമുപയോഗിച്ചാണ് സൂചിപ്പിക്കുന്നത്. ആധുനികഗണിതത്തിൽ അപരിചിതമായ പദങ്ങളാണ് വ്യവകല്യം, ക്ഷയരാശി, വ്യത്യാസം എന്നിവ. c − b = a എന്നതിൽ c വ്യവകല്യവും b ക്ഷയരാശിയും a വ്യത്യാസവും ആണ്. വ്യവകല്യം ഏതിൽ നിന്നാണ് കുറക്കേണ്ടത് എന്നതിനേയും, ക്ഷയരാശി എത്രകണ്ട് കുറയണം എന്നതിനേയും, വ്യത്യാസം വ്യവകലനം കഴിഞ്ഞ് കിട്ടുന്ന ഉത്തരത്തേയും സൂചിപ്പിക്കുന്നു.
നാല് പ്രവൃത്തികളെ സൂചിപ്പിക്കാനാണ് വ്യവകലനം ഉപയോഗിക്കുന്നത്.
- തന്നിരിക്കുന്ന ഒരു കൂട്ടത്തിൽ നിന്ന് തന്നിരിക്കുന്ന എണ്ണം വസ്തുക്കളെ എടുത്തുകളയുന്നതിന്. ഉദാഹരണമായി 5 ആപ്പിളിൽ നിന്ന് 3 ആപ്പിൾ എടുത്തുകളഞ്ഞാൽ ബാക്കി 2 ആപ്പിളുകൾ.
- തന്നിരിക്കുന്ന ഒരു അളവിൽ നിന്ന് തുല്യഏകകം ഉള്ള രാശികൾ എടുത്തുകളയുക. ഉദാഹരണമായി 200 പൗണ്ടിൽ 10 പൗണ്ട് മാറ്റിയാൽ ശേഷിക്കുന്നത് 190 പൗണ്ട്.
- ഒരേപോലുള്ള രണ്ട് രാശികളെ താരതമ്യം ചെയ്ത് വ്യത്യാസം കണ്ടെത്തുന്നതിന്.
- രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള ദൂരവ്യത്യാസം കണ്ടെത്തുന്നതിന്.
ബാഹ്യ ലിങ്കുകൾ
തിരുത്തുകSubtraction എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Hazewinkel, Michiel, ed. (2001), "Subtraction", Encyclopedia of Mathematics, Springer, ISBN 978-1-55608-010-4
- Printable Worksheets: Subtraction Worksheets, One Digit Subtraction, Two Digit Subtraction, Four Digit Subtraction, and More Subtraction Worksheets
- Subtraction Game at cut-the-knot
- Subtraction on a Japanese abacus selected from Abacus: Mystery of the Bead