കാഞ്ഞിരം
വളരെയധികം കയ്പ്പുരസമുള്ളതും വിഷമയവുമായ ഒരു വൃക്ഷമാണ് കാഞ്ഞിരം. ഇതിന്റെ വിത്ത് ഔഷധമായി ഉപയോഗിക്കുന്നു. Poison Nut Tree, Snake-wood, Quaker button ഇങ്ങനെയെല്ലാം ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഈ മരത്തിന്റെ ശാസ്ത്രീയനാമം Strychnos nux-vomica Linn എന്നാണ്. ഇത് Loganiaceae കുടുംബത്തിലെ ഒരംഗമാണ്[1]. ഇതിന്റെ വിത്ത് അല്ലെങ്കിൽ കുരു വളരെയധികം കയറ്റുമതി സാധ്യതയുള്ളതുമാണ്[2] സംസ്കൃതത്തിൽ 'വിഷദ്രുമ' 'വിഷമുഷ്ടി' എന്ന പേരിലും അറിയപ്പെടുന്നു. സഹസ്രയോഗം, അമരകോശം എന്നിവയിൽ കാഞ്ഞിരത്തെക്കുറിച്ച് പറയുന്നുണ്ട്.
കാഞ്ഞിരം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. nux-vomica
|
Binomial name | |
Strychnos nux-vomica |
കാഞ്ഞിരം രണ്ടുതരമുണ്ട്. മരക്കാഞ്ഞിരവും വള്ളിക്കാഞ്ഞിരവും (Strychnos bourdilloni) . കേരളത്തിൽ നാട്ടിലും, കാട്ടിലും ഇത് കാണപ്പെടുന്നു.
അശ്വതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണു്. കാഞ്ഞിരത്തിൻ കുരുവിൽ രണ്ട് വിഷപദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു. ഇവ അധികമായി അകത്തു ചെന്നാൽ മരണം വരെ സംഭവിക്കാം
ഘടന
തിരുത്തുകഏകദേശം ഇരുപത് മീറ്റർ വരെ ഉയരത്തിൽ ശാഖോപശാഖകളായി വളരുന്ന ഒരു ഇടത്തരം വൃക്ഷമാണിത്. മരത്തിന്റെ തൊലി നേർത്തതും ധൂസരനിറത്തോടു കൂടിയതുമാണ്. നല്ല പ്ച്ച നിറവും തിളങ്ങുന്ന പ്രതലവും ഉള്ള ഇലകൾ വൃത്താകൃതിയിലാണെങ്കിലും മധ്യഭാഗത്തെ അപേക്ഷിച്ച് അഗ്രഭാഗങ്ങൾക്ക് വീതികുറവാണ്. ഇലകൾക്ക് ശരാശരി 4-8 സെന്റീ മീറ്റർ നീളവും 5-8 സെന്റീമീറ്റർ വരെ വീതിയും ഉണ്ടായിരിക്കും.
ശുദ്ധി
തിരുത്തുകകുരു ഏഴ് ദിവസം ഗോമൂത്രത്തിൽ (ദിവസവും ഗോമൂത്രം മാറ്റണം) ഇട്ടുവച്ചതിനു ശേഷം പശുവിൻ പാലിൽ ഇട്ടുവച്ച് നിഴലിൽ ഉണക്കണം. ഇത് പശുവിൻ നെയ് ചേർത്തുപയോഗിച്ചാൽ വിഷദോഷം മാറിക്കിട്ടും.തോട്കളഞ്ഞു് ചെരുതായി നുറുക്കി നെയ്യിൽ വറുത്തും ശുദ്ധി ചെയ്യാം. മോരും കാടിയും ഉപയോഗിച്ചും ശുദ്ധി ചെയ്യാം [3]
രസാദി ഗുണങ്ങൾ
തിരുത്തുക- രസം :തിക്തം
- ഗുണം :രൂക്ഷം, ലഘു, തീക്ഷ്ണം
- വീര്യം :ഉഷ്ണം
- വിപാകം :കടു [4]
ഔഷധയോഗ്യ ഭാഗം
തിരുത്തുകകുരു, വേര്, പട്ട, ഇല[4]
ഔഷധം
തിരുത്തുകഹോമിയോപ്പതിയിൽ ഇത് Nux-v എന്ന് ചുരുക്കെഴുത്തുള്ള ഔഷധമായി ഉപയോഗിക്കുന്നു. പൈൽസ്, മാനസികരോഗം, തലവേദന, ആസ്മ, കഫക്കെട്ട് എന്നീ രോഗങ്ങൾ ഔഷധമായി ഹോമിയോപ്പതിയിൽ നക്സ് വൊമിക ഉപയോഗിക്കുന്നു[5].
ആമവാത ഹരമാണ്. ത്വക് രോഗങ്ങളെ പ്രത്യേകിച്ച് വൃണങ്ങളെ ഭേദപ്പെടുത്തും.[6]
ചൊല്ലുകൾ
തിരുത്തുക- കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?(കാഞ്ഞിരത്തിന്റെ ഒരു സംസ്കൃതപദമാണ് കാരസ്കരം.)
ചിത്രശാല
തിരുത്തുക-
കാഞ്ഞിരത്തിന്റെ തൈച്ചെടി
-
കാഞ്ഞിരം
-
കാഞ്ഞിരം
-
കാഞ്ഞിരത്തിന്റെ ഇല
-
കാഞ്ഞിരത്തിന്റെ കായ
-
കാഞ്ഞിരത്തിന്റെ കായകൾ
-
കാഞ്ഞിരത്തിന്റെ കുായ ഛേദിച്ചത്
-
കാഞ്ഞിരം
-
കാഞ്ഞിരത്തിന്റെ തടി
-
തൃശ്ശൂരിൽ
-
കാഞ്ഞിരത്തിന്റെ കായകൾ
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-01-24. Retrieved 2007-11-28.
- ↑ ഡോ.കെ.ആർ.രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന പുസ്തകത്തിൽ നിന്നും. താൾ 52 മുതൽ 55 വരെ.
- ↑ ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.
- ↑ 4.0 4.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-24. Retrieved 2013-04-06.
- ↑ ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ് ബുക്സ്