സ്ട്രൂമ ഒവേറിയൈ

(Struma ovarii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്ട്രൂമ ഒവേറിയൈ അഥവാ അണ്ഡാശയ വീക്കം എന്നത് അത്യപൂർവ്വമായി അണ്ഡാശയത്തിൽ കാണപ്പെടുന്ന ഒരിനം മുഴയാണ്. കൃകപിണ്ഡ കോശങ്ങളിൽ കാണപ്പെടുന്ന ഒരുതരം ടെരറ്റോമയാണ് ഇത്. തന്മൂലം ഹൈപ്പെർ തൈറോയിഡിസം ഉണ്ടാകുന്നു.[1] ഇതിൻറെ പേരു ഓവേറിയൈ എന്നാണെങ്കിലും അണ്ഡാശയകോശങ്ങളിൽ മാത്രമല്ല ഇത് കാണപ്പെടുന്നത്. മിക്കവാറും ഈ മുഴകൾ അപകടകാരികളല്ല എങ്കിലും ഒരു ചെറിയ ശതമാനം വിഭാഗം അർബുദകാരികൾ ആകാറുണ്ട്.[2]

സ്ട്രൂമ ഒവേറിയൈ
ഒരു സ്ട്രോമ അണ്ഡാശയത്തിന്റെ മൈക്രോഗ്രാഫ്. സ്വഭാവഗുണമുള്ള തൈറോയ്ഡ് ഫോളിക്കിളുകൾ വലതുവശത്തും അണ്ഡാശയ സ്ട്രോമ ഇടതുവശത്തും കാണപ്പെടുന്നു. എച്ച്&ഇ സ്റ്റെയിൻ.
സ്പെഷ്യാലിറ്റിഅർബുദ ചികിൽസ Edit this on Wikidata

വികിരണപഠനങ്ങൾ

തിരുത്തുക

അൾട്രാ സൗണ്ട് പഠനങ്ങളിൽ ഇവ കട്ടിയുള്ളതും പലതരം കോശങ്ങൾ അടങ്ങിയതും വ്യക്തതയില്ലാത്തതുമായ മുഴകളായാണ് കാണപ്പെടുന്നത്. ഒന്നിലധികം സഞ്ചികൾ അടങ്ങിയതായും ഇവ കാണപ്പെടുന്നു.[3]

കൂടുതൽ ചിത്രങ്ങൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക
  • സ്ട്രൂമൽ കാർസിനോയ്‌ഡ്
  • ടെരറ്റോമ

റഫറൻസുകൾ

തിരുത്തുക
  1. Kim D, Cho HC, Park JW, Lee WA, Kim YM, Chung PS, et al. (March 2009). "Struma ovarii and peritoneal strumosis with thyrotoxicosis". Thyroid. 19 (3): 305–308. doi:10.1089/thy.2008.0307. PMID 19265502.
  2. Struma Ovarii at eMedicine
  3. Outwater EK, Siegelman ES, Hunt JL (Mar–Apr 2001). "Ovarian teratomas: tumor types and imaging characteristics". Radiographics. 21 (2): 475–490. doi:10.1148/radiographics.21.2.g01mr09475. PMID 11259710.
"https://ml.wikipedia.org/w/index.php?title=സ്ട്രൂമ_ഒവേറിയൈ&oldid=3851099" എന്ന താളിൽനിന്ന് ശേഖരിച്ചത്