ശക്ത ന്യൂക്ലിയാർ പ്രവർത്തനം
(Strong interaction എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രകൃതിയിലെ ഏറ്റവും ശക്തമായ അടിസ്ഥാനബലമാണ് ശക്ത ന്യൂക്ലിയാർ പ്രവർത്തനം. അതിശക്തബലം എന്നും ഇതിനെ വിളിക്കാറുണ്ട്. ഈ ബലം ഹ്രസ്വപരിധിക്കുള്ളിൽ മാത്രം പ്രവർത്തിക്കുന്നു. 10-15 മീറ്റർ അടുത്തായി രണ്ട് വസ്തുക്കൾ ഇരുന്നാൽ അവയ്ക്കിടയിൽ സംജാതമാകുന്ന ബലമാണിത്. ഗുരുത്വബലത്തേക്കാൾ 1038 മടങ്ങ് ശക്തമാണ് അതിശക്തബലം. ഗ്ലുവോണുകളാണ് ബലത്തിന് ആധാരമായ കണികകളായി ഇവിടെ വർത്തിക്കുന്നത്. ഒരേ ചാർജ്ജുള്ള പ്രോട്ടോണുകളെ വൈദ്യുതവികർഷണബലത്തെ അതിജീവിച്ച് അണുകേന്ദ്രത്തിൽ ഒരുമിച്ച് നിർത്താൻ സഹായിക്കുന്നത് ഈ അതിശക്തബലമാണ്.