ഗ്ലൂഓൺ

(ഗ്ലുവോൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ശക്തബലത്തിന്റെ വാഹകരായ അടിസ്ഥാന കണങ്ങളാണു ഗ്ലൂഓണുകൾ. ക്വാർക്കുകൾ തമ്മിലുള്ള പ്രതിപ്രവർത്തനത്തിന്‌ കാരണക്കാരായ ഇവയാണ്‌ പ്രോട്ടോണുകളെയും ന്യൂട്രോണുകളെയും അണുകേന്ദ്രത്തിനുള്ളിൽ ബന്ധിപ്പിച്ചു നിർത്തുന്നത്.

ഗ്ലൂഓൺ
ഘടകങ്ങൾഅടിസ്ഥാനകണം
സ്ഥിതിവിവരംബോസോൺ
പ്രതിപ്രവർത്തനങ്ങൾശക്തബലം
പ്രതീകംg
സാന്നിധ്യം പ്രവചിച്ചത്മുറേ ജെൽമാൻ (1962)[1]
കണ്ടെത്തിയത്TASSO collaboration at DESY (1979)[2][3]
തരങ്ങൾ8
പിണ്ഡം0 MeV/c2 (Theoretical value)[4]
< 20 MeV/c2 (Experimental limit)[5]
ഇലക്ട്രിക് ചാർജ്e[4]
കളർ ചാർജ്octet (8 types)
സ്പിൻ1

ഗ്ലൂഓണുകൾ വെക്ടർ ഗേജ് ബോസോണുകളാണ്‌. ഫോട്ടോണുകളെപ്പോലെത്തന്നെ ഇവയുടെ സ്പിൻ 1 ആണ്‌. എന്നാൽ ഇലക്ട്രിക് ചാർജ്ജില്ലാത്തതും അതിനാൽ വിദ്യുത്കാന്തികപ്രതിപ്രവർത്തനങ്ങളിൽ സ്വയം പങ്കെടുക്കാത്തവയുമായ ഫോട്ടോണുകളിൽ നിന്ന് വ്യത്യസ്തമായി ഗ്ലൂഓണുകൾക്ക് കളർ ചാർജ്ജുണ്ട്. അതിനാൽ ശക്തബലത്തിന്റെ വാഹകരാകുന്നതിനു പുറമെ ഇവ ശക്തബലമുപയോഗിച്ച് പ്രതിപ്രവർത്തിക്കുകയും ചെയ്യുന്നു.ഗ്ലൂഒാണുകളുടെ ഈ സവിശേഷത 'ക്വോണ്ടം ക്രോമോ ഡയനാമിക്സ്' പഠനം 'ക്വോണ്ടം ഇലക്ട്രോ ഡയനാമിക്സ്' പഠനത്തെക്കാൾ പ്രയാസമുള്ളത് ആക്കുന്നു.

ഇവ പിണ്ഡമില്ലാത്ത കണികകളാണു. ക്വോണ്ടം ക്രോമോ ഡയനാമിക്സിൽ എട്ടു തരം ഗ്ലൂഓണുകൾ ഉണ്ട്‌. അവയുടെ കളർ ചാർജിനെ അടിസ്ഥാനമാക്കിയാണ് ഈ തരം തിരിവ് നടത്തിയിട്ടുള്ളത്.

ഗ്ലൂഓണുകളുടെ നിലനില്പിന്റെ ആദ്യ പരീക്ഷണ തെളിവുകൾ ലഭിച്ചത് ഹാബർഗറിൽ നടന്ന പ്ലുടോ പരീക്ഷണ ശ്രിംഖലയിലാണ്. [6]

അവലംബംതിരുത്തുക

  1. Gell-Man, F. (1962). "Symmetries of Baryons and Mesons". Physical Review. 125: 1067–1084. doi:10.1103/PhysRev.125.1067.
  2. R. Brandelik et al. (TASSO collaboration) (1979). "Evidence for Planar Events in e+e- Annihilation at High Energies". Phys. Lett. B. 86: 243–249. doi:10.1016/0370-2693(79)90830-X.
  3. Flegel, I; Söding, P (2004). "Twenty-Five Years of Gluons". DESY: Cern Courrier.CS1 maint: multiple names: authors list (link)
  4. 4.0 4.1 W.-M. Yao et al., J. Phys. G 33, 1 (2006) Retrieved December, 2007
  5. Yndurain, F. (1995). "Limits on the mass of the gluon*1". Physics Letters B. 345: 524. doi:10.1016/0370-2693(94)01677-5.
  6. http://commons.wikimedia.org/wiki/File:EPS_Special_High_Energy_and_Particle_Physics_Prize_1995.JPG
"https://ml.wikipedia.org/w/index.php?title=ഗ്ലൂഓൺ&oldid=3149597" എന്ന താളിൽനിന്ന് ശേഖരിച്ചത്