സ്റ്റിൽ ലൈഫ് ഫോട്ടോഗ്രഫി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സ്റ്റിൽ ലൈഫ് പെയിൻ്റിങ്ങിൽ എന്നപോലെ, നിർജ്ജീവമായ വസ്തുക്കൾ ചിത്രീകരിക്കുന്ന ഫോട്ടോഗ്രാഫിയുടെ ഒരു വിഭാഗമാണ് സ്റ്റിൽ ലൈഫ് ഫോട്ടോഗ്രാഫി.[1] പ്രൊഡക്റ്റ് ഫോട്ടോഗ്രഫി,ഫുഡ് ഫോട്ടോഗ്രഫി, ടേബിൾ ടോപ്പ് ഫോട്ടോഗ്രഫി, ഫൗണ്ട് ഒബ്ജക്റ്റ് ഫോട്ടോഗ്രഫി എന്നിവ സ്റ്റിൽ ലൈഫ് ഫോട്ടോഗ്രാഫിയുടെ ഉദാഹരണങ്ങളാണ്.[2]
ലാൻഡ്സ്കേപ്പ് അല്ലെങ്കിൽ പോർട്രെയിറ്റ് ഫോട്ടോഗ്രാഫി പോലുള്ള മറ്റ് ഫോട്ടോഗ്രാഫിക് ഇനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ വിഭാഗം ഫോട്ടോഗ്രാഫർമാർക്ക് ഒരു കോമ്പോസിഷനിലെ ഡിസൈൻ ഘടകങ്ങളുടെ ക്രമീകരണത്തിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ അവസരം നൽകുന്നു. സ്റ്റിൽ ലൈഫ് ഫോട്ടോഗ്രാഫിയിൽ ലൈറ്റിംഗും ഫ്രെയിമിംഗും പ്രധാനമാണ്.
മൺ പാത്രങ്ങൾ, ഉപഭോക്തൃ ഉൽപന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ പോലുള്ള മനുഷ്യനിർമിത വസ്തുക്കളോ, സസ്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ഭക്ഷണം, പാറകൾ, ഷെല്ലുകൾ തുടങ്ങിയവ പോലുള്ള പ്രകൃതിദത്ത വസ്തുക്കളോ സ്റ്റിൽ ലൈഫ് ഫോട്ടോഗ്രഫിക്ക് വിഷയങ്ങളായി തിരഞ്ഞെടുക്കാം.[1] സ്റ്റിൽ ലൈഫ് ഫോട്ടോഗ്രാഫിയിലെ കലയിൽ ക്രമീകരിച്ചിരിക്കുന്ന വസ്തുക്കളുടെ തിരഞ്ഞെടുപ്പും ലൈറ്റിംഗും പ്രധാനമാണ്.
പരാമർശങ്ങൾ
തിരുത്തുക- ↑ 1.0 1.1 Minoia, Andrea. "A Beginners Guide to Taking Still Life Photography" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-08-16.
- ↑ Team, Format (2019-05-28). "Still Life Photography: The Complete Guide" (in ഇംഗ്ലീഷ്). Retrieved 2020-08-16.