മലമ്പരത്തി
ചെടിയുടെ ഇനം
(Sterculia foetida എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പിണർ, പൊട്ടക്കാവളം, പീനാറി എന്നെല്ലാം അറിയപ്പെടുന്ന മലമ്പരത്തി ആന്തമാനിലും ഇന്ത്യ കൂടാതെ ആഫ്രിക്ക, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിലും കണ്ടുവരുന്നു. (ശാസ്ത്രീയനാമം: Sterculia foetida). Java-Olive, Skunk tree, Poon tree എന്നെല്ലാം പേരുകളുണ്ട്. 30 മീറ്റർ വളരുന്ന വന്മരം. ഇലയ്ക്കും പൂവിനും തൊലിയ്ക്കുമെല്ലാം ദുർഗന്ധമുണ്ട്. വളരെ ഭംഗിയുള്ള പൂക്കൾ, സുന്ദരമായ കായ്കൾ, വറുത്താൽ കഴിക്കാൻ പറ്റുന്ന കുരുക്കൾ, പക്ഷേ ഈ മരത്തിന്റെയും പൂവിന്റെയും ദുർഗന്ധം അസഹ്യമാണ്[1]. ഈടും ബലവും കുറഞ്ഞ തടിയുള്ള ഈ ഇലപൊഴിയും വൃക്ഷത്തിന് കഠിനമായ ചൂടും തണുപ്പും പിടിക്കില്ല. വറുക്കാത്ത കുരുവിന് വിഷമുണ്ടായേക്കാം. വലിയ പരിചരണമൊന്നും വേണ്ടാത്ത മരമാണിത്[2]. കുരുവിന്റെ എണ്ണ പ്രമേഹത്തിനും പൊണ്ണത്തടിക്കുമെതിരെ ഔഷധമാണ്[3].
മലമ്പരത്തി | |
---|---|
മലമ്പരത്തിയുടെ ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | Sterculia
|
Species: | S. foetida
|
Binomial name | |
Sterculia foetida L.
| |
Synonyms | |
Clompanus foetida Kuntze |
അവലംബം
തിരുത്തുക- ↑ http://www.flowersofindia.net/catalog/slides/Java%20Olive.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-12. Retrieved 2012-11-04.
- ↑ http://naturalsociety.com/diabetes-sterculia-foetida-sterculic-oil/
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- [1] Archived 2013-05-12 at the Wayback Machine. ചിത്രങ്ങൾ
- [2] ചിത്രങ്ങൾ
- [3] മലമ്പരത്തിയുടെ കറയിൽ നടത്തിയ ഗവേഷണങ്ങൾ
- http://www.thefreedictionary.com/Sterculia+foetida
- [4] Archived 2012-01-19 at the Wayback Machine. മലമ്പരത്തിയെക്കുറിച്ച് ധാരാളം വിവരങ്ങൾ
- [5] ഗവേഷണഫലങ്ങൾ