സ്റ്റാച്യൂ ഓഫ് യൂണിറ്റി

ഗുജറാത്തിൽ സ്ഥിതിചെയ്യുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ സ്മാരക പ്രതിമ
(Statue of Unity എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

|width = | height =ghnm

  • 182 മീറ്റർ (597 അടി)
  • including base: 240 മീറ്റർ (790 അടി)

[1]

|begin = 31 October 2013 |complete = |open =31 October 2018 |dedicated_to = Sardar Patel |map_image = India Gujarat |map_caption = location of construction site in Gujarat |map_width = 300 |coordinates = 21°50′16″N 73°43′08″E / 21.83778°N 73.71889°E / 21.83778; 73.71889 |latd =21 |latm =50 |lats =16 |latNS = N |longd =73 |longm =43 |longs =8 |longEW = E |extra = www.statueofunity.in }} [[' (Statue of Unity)ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗിനു </ref> എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല. എന്നാൽ മുംബൈയിൽ സ്ഥാപിക്കാനിരിക്കുന്ന ഛത്രപതി ശിവജി പ്രതിമയ്ക്ക് പട്ടേൽ പ്രതിമയേക്കാൾ ഉയരമുണ്ടാകുമെന്നാണ് സൂചന. 212 മീറ്റർ ഉയരമുള്ള പ്രതിമ 2021 ഓടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്. കുതിരപ്പുറത്ത് വാളുമേന്തിയിരിക്കുന്ന തരത്തിലുള്ള ശിവജിയുടെ പ്രതിമയാകും മുംബൈയിലെ കടത്തീരത്ത് സ്ഥാപിക്കുക. പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പും മത്സ്യ ബന്ധനത്തിന് തടസ്സമാകുമെന്ന വിലയിരുത്തലും കാരണം ശിവജി പ്രതിമയുടെ നിർമ്മാണം വൈകുകയാണ്.

ഐക്യ ഭാരതത്തിന്റെ നിർമ്മാണത്തിൽ സുപ്രധാന പങ്ക് വഹിച്ച് വ്യക്തിയായിരുന്നു ഇന്ത്യയുടെ 'ഉരുക്കു മനുഷ്യൻ' എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേൽ. വല്ലഭായ് പട്ടേലിന് സമർപ്പിച്ചിരിക്കുന്ന ഈ ശില്പത്തിന് 2013 ഒക്ടോബർ 31-ആം തീയതി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ് തറക്കല്ലിട്ടത്. [2] ഈ പദ്ധതിയോടനുബന്ധിച്ച് സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയെ കൂടാതെ ഒരു സന്ദർശക കേന്ദ്രം, സംഗ്രഹാലയം, സ്മാരക ഉദ്യാനം, കൺ വെൻഷൻ സെന്റർ, ലേസർ ഷോ തുടങ്ങിയ മറ്റു പദ്ധതികളും വിഭാവനം ചെതിട്ടുണ്ട്.[3]

നിർമ്മാണം

തിരുത്തുക
 
സർദാർ വല്ലഭായ് പട്ടേൽ

2010 ഒക്ടോബർ 7 നാണ് ഈ പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. [4] താഴെനിന്നും ഈ പ്രതിമയുടെ ആകെ ഉയരം 240 മീറ്റർ ആണ്. ഇതിൽ 182 മീറ്ററാണ് പട്ടേൽ ശില്പത്തിന്റെ ഉയരം. ഉരുക്കുകൊണ്ടുള്ള ഘടനയിൽ പ്രബലിത സിമറ്റ് കോൺക്രീറ്റ് ഉപയോഗിച്ചാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. പുറമെ വെങ്കലംകൊണ്ട് പൊതിഞ്ഞിരിക്കുന്നു.

നാല് വർഷങ്ങൾ കൊണ്ടാണ് ഈ ഭീമാകാര ശില്പത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത് . 2989 കോടി ഇന്ത്യൻ രൂപയാണ്(4.2 കോടി U S ഡോളർ) ഈ പദ്ധതിയ്ക്കായി വന്ന ചിലവ്.[5] പൊതു-സ്വകാര്യ പങ്കാളിത്തത്തിലുടെയാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. 2012-13 സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റിൽ[6] ഗുജറാത്ത് സർക്കാർ ഇതിനായി 100 കോടിരൂപ അനുവദിച്ചിരുന്നു. ശില്പത്തിന്റെ രൂപകല്പന നിർവ്വഹിച്ചത് പ്രമുഖ ശില്പി റാം വി സുതർ ആണ് .സർദാർ സരോവർ നർമ്മദാ നിഗം ലിമിറ്റഡും ലാർസൻ ആൻഡ് ടൂബ്രോ നിർമ്മാണ കമ്പനിയും ചേർന്നാണ് നിർമ്മാണം പൂർത്തിയാക്കിയത്. 2013 ൽ ആരംഭിച്ച വെങ്കല പ്രതിമയുടെ നിർമ്മാണത്തിന് ചൈന വിദഗ്ദ്ധ തൊഴിലാളികളെയും എത്തിച്ചു. [7] 33,000 ടൺ ഉരുക്ക് ഉപയോഗിച്ചാണ് ഈ ഭീമാകാര പ്രതിമ തീർത്തത് .[8] സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ 2019 നവംബറിൽ പ്രതിദിനം ശരാശരി ടൂറിസ്റ്റ് കാൽനടയായി 15,036 ലെത്തി, ഇത് സ്റ്റാച്യു ഓഫ് ലിബർട്ടിയെ മറികടന്നു (ഇത് ശരാശരി പതിനായിരത്തോളം സന്ദർശകരെ ആകർഷിക്കുന്നു). [[9] ഇത് ഷാങ്ഹായ് സഹകരണ ഓർഗനൈസേഷന്റെ ‘എസ്‌സി‌ഒയുടെ 8 അത്ഭുതങ്ങൾ’ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. [10] പ്രവർത്തനത്തിന്റെ ആദ്യ വർഷത്തിൽ, സ്റ്റാച്യു ഓഫ് യൂണിറ്റി 29 ലക്ഷം (2,900,000) സന്ദർശകരെ ആകർഷിക്കുകയും ടിക്കറ്റ് വരുമാനത്തിൽ 82 കോടി ഡോളർ ശേഖരിക്കുകയും ചെയ്തു. [11]2021 മാർച്ച് 15 ഓടെ 50 ലക്ഷം (5,000,000) സഞ്ചാരികൾ വേദി സന്ദർശിച്ചു. [12]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ibn എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "സ്റ്റാച്യൂ ഓഫ് യൂണിറ്റിയ്ക്കായ് നിലമൊരുങ്ങുന്നു". ദ് ഇന്ത്യൻ എക്സ്പ്രസ്. Oct 11, 2013. Retrieved Oct 13, 2013.
  3. "Burj Khalifa consultant firm gets Statue of Unity contract". ദ് ടൈംസ് ഓഫ് ഇന്ത്യ. TNN. August 22, 2012. Archived from the original on 2013-07-27. Retrieved March 28, 2013.
  4. "For iron to build Sardar Patel statue, Modi goes to farmers". ദ് ഇന്ത്യൻ എക്സ്പ്രസ്സ്. July 8, 2013. Retrieved Oct 30, 2013.
  5. http://www.business-standard.com/article/current-affairs/first-phase-of-statue-of-unity-to-cost-rs-2-063-cr-113102800706_1.html
  6. "Gujarat's Statue of Unity to cost a whopping Rs2,500 crore". ഡെയ്ലി ന്യൂസ് അനാലിസിസ്. ജൂൺ 8, 2012. Retrieved നവംബർ 02, 2013. {{cite news}}: Check date values in: |accessdate= (help)
  7. http://indianexpress.com/article/india/statue-of-unity-in-progress-core-of-knees-in-position-4690714/
  8. http://www.manoramaonline.com/news/latest-news/2018>"In 11 Days, More than 1.28 Lakh Tourists Visit Statue Of Unity". NDTV.com. Retrieved 14 November 2018.
  9. Bureau, Our. "Statue of Unity gets more visitors daily than Statue of Liberty: SSNNL". @businessline (in ഇംഗ്ലീഷ്). Retrieved 22 December 2019. {{cite web}}: |last= has generic name (help)
  10. ANI (13 January 2020). "Statue of Unity finds place in '8 Wonders of SCO'". Business Standard India. Retrieved 15 January 2020.
  11. "Gujarat Statue of Unity attracted 2.9 mn tourists, earned ₹82 cr in one year". mint (in ഇംഗ്ലീഷ്). 2019-12-10. Retrieved 2020-12-13.
  12. "Gujarat: Statue of Unity crosses 50 lakh visitors-mark". The Economic Times. Retrieved 2021-03-15.

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക