ശ്രീ സി. അച്യുതമേനോൻ ഗവണ്മെന്റ് കോളേജ്

(Sri C. Achutha Menon Government College എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രീ സി അച്യുതമേനോൻ ഗവണ്മെന്റ് കോളേജ് തൃശൂരിലെ കുട്ടനെല്ലൂരിലാണ് സ്ഥിതിചെയ്യുന്നത്. ഈ കോളേജ് കാലിക്കട്ട് സർവ്വകലാശാലയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ ഹോസ്റ്റൽ സൗകര്യങ്ങൾ ഉണ്ട്. ആർട്സ്, സയൻസ്, കൊമേഴ്സ് വിഷയങ്ങളിലുള്ള ബാച്‍ലർ ഡിഗ്രി കോഴ്സുകൾ ഇവിടെ നടത്തപ്പെടുന്നു.[1][2]

Sri C. Achutha Menon Government College
ആദർശസൂക്തംTamaso ma jyothirgamaya
തരംGovernment educational institution
സ്ഥാപിതം1972
പ്രധാനാദ്ധ്യാപക(ൻ)Dr. C.C.Babu.
സ്ഥലംThrissur, Kerala, India
അഫിലിയേഷനുകൾUniversity of Calicut
വെബ്‌സൈറ്റ്www.govtcollegethrissur.com

ചരിത്രം

തിരുത്തുക

1972 ലാണ് തൃശ്ശൂർ ഗവണ്മെന്റ് കോളേജ് സ്ഥാപിതമായത്. തൃശൂരിൽ ഒരു ഗവണ്മെന്റ് കോളേജ് വേണമെന്നുള്ള സമൂഹത്തിന്റെ വിവിധ കോണിൽ നിന്നുള്ള് ആവശ്യത്തെത്തുടർന്നാണ് ഇത് സംഭവിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവ് പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനവും ലക്ഷ്യമാക്കിയാണ് കോളേജ് സ്ഥാപിതമായത്. 1972 ഓഗസ്റ്റ് 14 ന് ഇപ്പോഴത്തെ ഗവണ്മെന്റ് ട്രെയിനിംഗ് കോളേജിന്റെ ക്യാമ്പസിൽ 200 കുട്ടികളും 9 അദ്ധ്യാപകരുമായാണ് ഈ കോളേജ് പ്രവർത്തനമാരംഭിച്ചത്. പ്രഫ. സുബ്ബയ്യൻ ടി.ആറായിരുന്നു ആദ്യത്തെ പ്രിൻസിപ്പാൾ. തേഡ് ഗ്രൂപ്പിനും ഫോർത്ത് ഗ്രൂപ്പിനുമുള്ള ഓരോ പ്രീഡിഗ്രിബാച്ചും ചരിത്രത്തിനും കൊമേഴ്സിനുമുള്ള ഡിഗ്രിബാച്ചുകളുമായാണ് കോളേജിന്റെ തുടക്കം. 28 ഒക്ടോബർ 1972 ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോനാണ് കോളേജിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. 1976 ൽ ബി.എ. ഇംഗ്ലീഷും 1978 ൽ ബി.കോമും തുടങ്ങി. 1984 ലാണ് ആദ്യ എം.കോം ബാച്ച് തുടങ്ങിയത്. ഇതോടെ ഇത് ഒരു പോസ്റ്റ് ഗ്രാജ്യുവേറ്റ് കോളേജായി മാറി.

കോളേജിന്റെ നല്ല പ്രകടനത്തിനും വികസനത്തിനുമുള്ള സാധ്യതയെ അംഗീകരിക്കുകയും കുട്ടനാട്ടൂരിൽ സ്വന്തമായി ഒരു 25 ഏക്കർ ഉള്ള ക്യാമ്പസിലേക്ക് കോളേജ് മാറ്റാൻ തീരുമാനിച്ചു. 20 ഏപ്രിൽ 1985 ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. കെ. കരുണാകരനാണ് പുതിയ കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. 1991 ൽ കോളേജ് പുതിയ ക്യാമ്പസിലേക്ക് മാറ്റിസ്ഥാപിച്ചു. അതിനുശേഷം മൂന്ന് പുതിയ പോസ്റ്റ്-ഗ്രാജ്യുവേറ്റ്ബാച്ചുകൾ ഹിസ്റ്ററി, എകണോമിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 1995, 1996, 1998എന്നീവർഷങ്ങളിൽ ആരംഭിച്ചു. 1997 കോളേജിന്റെ സിൽവർ ജ്യൂബിലി വർഷത്തിൽ കോളേജിനെ ശ്രീ. സി. അച്യുതമേനോൻ ഗവണ്മെന്റ് കോളേജ് എന്ന് പുനർനാമകരണം ചെയ്തു.

വിഭാഗങ്ങൾ

തിരുത്തുക

ഇവിടെ ഗ്രാജ്യുവേറ്റ് കോഴ്സുകളും പോസ്റ്റ് ഗ്രാജ്യുവേറ്റ് കോഴ്സുകളും പഠിപ്പിക്കുന്നുണ്ട്

അണ്ടർ-ഗ്രാജ്യുവേറ്റ് കോഴ്സുകൾ

  • ബി എ ഇക്കണോമിക്സ്
  • ബി എ ഇംഗ്ലീഷ്
  • ബി എ ചരിത്രം
  • ബി ബി എ
  • ബി. കോം
  • ബിഎസ്സി കമ്പ്യൂട്ടർ സയൻസ്
  • ബിഎസ്സി സൈക്കോളജി
  • ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സ്

പോസ്റ്റ്-ഗ്രാജ്യുവേറ്റ് കോഴ്സുകൾ

  • എം എ ഇക്കണോമിക്സ്
  • എം എ ഇംഗ്ലീഷ്
  • എം എ ഹിസ്റ്ററി
  • എം.കോം
  • എം.എസ്സി. സൈക്കോളജി

അവലംബങ്ങൾ

തിരുത്തുക
  1. "Striving to achieve excellence". Chennai, India: The Hindu. 2005-12-20. Archived from the original on 2012-11-08. Retrieved 2010-10-31.
  2. "Arts/Science/Commerce Colleges". University of Calicut. Archived from the original on 2011-07-22. Retrieved 2010-10-31.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക