ഗണിതശാസ്ത്രത്തിൽ വികേന്ദ്രത അഥവാ എക്സെന്ട്രിസിറ്റി എന്നത് ഒരു വൃത്തസ്തൂപപരിഛേദത്തിന്റെ ഏകൈക സവിശേഷതയാണ്. ഒരു ബിന്ദുവിൽ (നാഭീബിന്ദു അഥവാ ഫോക്കസ് -focus) നിന്നും രേഖയിൽ നിന്നുമുളള അകലങ്ങൾ ഒരേ അംശബന്ധത്തിൽ വരത്തക്കവിധുളള ബിന്ദുക്കളുടെ ബിന്ദുപദമാണ് ഒരു വൃത്തസ്തൂപപരിച്ഛേദം അഥവാ കോണികം (conic section). ഈ അംശബന്ധത്തെയാണ് വികേന്ദ്രത എന്നറിയപ്പെടുന്നത്. ഇതിനെ സാധാരണയായി e എന്ന് എഴുതുന്നു[1].

  • ഒരു കോണികപരിച്ഛേദം വൃത്താകൃതിയിൽ നിന്നും എത്രത്തോളം വ്യതിചലിക്കപ്പെട്ടു എന്നതിന്റെ സൂചകമാണ് അതിന്റെ വികേന്ദ്രത. ഉദാഹരണമായി,
  • ഒരു വൃത്തത്തിന്റെ വികേന്ദ്രത പൂജ്യമാണ്.
  • ഒരു ദീർഘവൃത്തത്തിന്റെ വികേന്ദ്രത പൂജ്യത്തിനും ഒന്നിനും ഇടയിലായിരിക്കും.
  • ഒരു പരവലയത്തിന്റെ വികേന്ദ്രത ഒന്ന് ആണ്.
  • ഒരു അധിവലയത്തിന്റെ വികേന്ദ്രത ഒന്നിൽ കൂടുതലാണ്.
കോണികങ്ങളെ വികേന്ദ്രതയുടെ ക്രമത്തിൽ കാണിച്ചിരിക്കുന്നു. വികേന്ദ്രത കൂടുന്നതനുസരിച്ച് വക്രത കുറയുന്നു. വക്രങ്ങൾ പരസ്പരം ഛേദിക്കപ്പെടുന്നില്ലെന്നതും ശ്രദ്ധിക്കുക.
  1. "Eccentricity (mathematics)", Wikipedia (in ഇംഗ്ലീഷ്), 2020-06-28, retrieved 2020-07-08
"https://ml.wikipedia.org/w/index.php?title=വികേന്ദ്രത&oldid=3378546" എന്ന താളിൽനിന്ന് ശേഖരിച്ചത്