തറുതാവൽ
(Spermacoce alata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിലത്ത് പടർന്ന് വളരുന്ന ഒരു സസ്യമാണ് തറുതാവൽ. ഇതിന്റെ ഇല എതിർ വിന്യാസമാണ്. ഇതിന്റെ ഓരോ പർവത്തിൽ നിന്നും വേരുകൾ ഉണ്ടാകുന്നു. ഈ വേരുകൾ പറ്റിപ്പിടിച്ചു വളരാൻ ഇതിനെ സഹായിക്കുന്നു. ഇരുണ്ട തണ്ടോടുകൂടിയ ഇതിന്റെ ഇലകൾ കുടൽ ചുരുക്കി എന്ന സസ്യത്തെ അനുസ്മരിപ്പിക്കുമെങ്കിലും ഇലകളുടെ അഗ്രം അതിനേക്കാൾ കൂർത്തതാണ്.
winged false buttonweed broadleaf buttonweed | |
---|---|
തറുതാവൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | S. alata
|
Binomial name | |
Spermacoce alata Aubl.
| |
Synonyms[1][2] | |
|
ഔഷധയോഗ്യമായ ഈ ചെടി മുറിവെണ്ണയുണ്ടാക്കുന്നതിനുപയോഗിക്കുന്ന ഔഷധങ്ങളിലെ പ്രധാന ചേരുവയാണ്.[3]
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Spermacoce alata at Wikimedia Commons
- Spermacoce alata എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.