സൗണ്ടിംഗ് റോക്കറ്റ്
അന്തരീക്ഷ പരീക്ഷണങ്ങൾക്കായുള്ള ശാസ്ത്രീയ ഉപകരണങ്ങളെ വഹിച്ച് കൊണ്ടുപോകാനായി രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ള പ്രത്യേകതരം റോക്കറ്റുകളാണ് സൗണ്ടിംഗ് റോക്കറ്റുകൾ. വിക്ഷേപണത്തിനുശേഷം അന്തരീക്ഷത്തിലൂടെയുള്ള കുതിപ്പിനിടയിൽ ഇവയിൽ ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങൾ പ്രവർത്തിക്കുകയും പരീക്ഷണഫലങ്ങൾ ഭൂമിയിൽ ലഭിക്കുകയും ചെയ്യും.
സൗണ്ടിംഗ് റോക്കറ്റ് എന്ന പേർ ഇവയ്ക്കു ലഭിച്ചത് അളവെടുക്കുക എന്നർഥം വരുന്ന take a sounding എന്ന പദത്തിൽ നിന്നാണെന്ന് കരുതപ്പെടുന്നു. 50 മുതൽ 1500 കിലോമീറ്റർ വരെയാണ് സൗണ്ടിംഗ് റോക്കറ്റുകളുടെ ദൂരപരിധി. കാലാവസ്ഥാ ബലൂണുകൾ സാധാരണയായി ഭൗമോപരിതലത്തിൽ നിന്ന് 40 കിലോമീറ്റർ ഉയരെ വരെയേ പോവാറുള്ളൂ. ഉപഗ്രഹങ്ങൾ ഭൗമോപരിതലത്തിൽ നിന്ന് 120 കിലോമീറ്റർ മുതൽ മുകളിലേക്കുള്ള ദൂരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇതിനു രണ്ടിനും ഇടയ്ക്കുള്ള അന്തരീക്ഷത്തിൽ പരീക്ഷണങ്ങൾ നടത്തുവാനും വിവരങ്ങൾ ശേഖരിക്കുവാനും സൗണ്ടിംഗ് റോക്കറ്റുകൾ ഉപയോഗിക്കുന്നു.
പുറം കണ്ണികൾ
തിരുത്തുക- Sounding rockets at EADS Astrium page
- ESA article on sounding rockets
- 30 years of sounding rocket launches at Esrange in Kiruna, Sweden
- NASA Sounding Rocket Program
- NASA Sounding Rocket Operations Contract
- NASA Sounding Rockets, 1958–1968: A Historical Summary (NASA SP-4401, 1971)
- Australian Space Research Institute Small Sounding Rocket Program Archived 2008-12-19 at the Wayback Machine.
- German, Swedish and EADS-ST Programmes
- MASER Programme of the Swedish Space Corporation
- Sounding rockets launched from Andøya Space Center in Norway
- Experimental Sounding Rocket Association (ESRA)