സോൾഡറിങ്

(Soldering എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രണ്ടോ അതിലധികമോ ലോഹവസ്തുക്കൾ തമ്മിൽ ഉരുകിയൊലിക്കുന്ന ഒരു പൂരകലോഹം (സോൾഡർ) ഉപയോഗിച്ച് ബന്ധിപ്പിക്കുന്നതിനെയാണ് സോൾഡറിങ്ങ് എന്നുവിളിക്കുന്നത്. സോൾഡറിന് ബന്ധിപ്പിക്കുന്ന ലോഹഭാഗങ്ങളേക്കാൾ കുറഞ്ഞ ദ്രവണാങ്കമായിരിക്കും ഉണ്ടാകുക. ബന്ധിപ്പിക്കുന്ന ലോഹഭാഗങ്ങൾ ഉരുകുന്നില്ല എന്നതാണ് വെൽഡിങ്ങും സോൾഡറിങ്ങും തമ്മിലുള്ള വ്യത്യാസം. ബ്രേസിങ്ങ് എന്ന പ്രക്രീയയിൽ പൂരകലോഹം താരതമ്യേന ഉയർന്ന താപനിലയിലാണ് ഉരുകുന്നതെങ്കിലും ബന്ധിപ്പിക്കേണ്ട ലോഹഭാഗങ്ങൾ ഉരുകുന്നില്ല. മുൻകാലത്തെ ഒരുമാതിരി എല്ലാ സോൾഡറുകളിലും ഈയം (ലെഡ്) ഉണ്ടായിരുന്നു. പാരിസ്ഥിതികപ്രശ്നങ്ങൾ കാരണം ഇപ്പോൾ ലെഡ് ഇല്ലാത്ത ലോഹക്കൂട്ടുകളാണ് (അലോയ്) കുടിവെള്ളമൊഴുകുന്ന കുഴലുകളിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും സോ‌ൾഡറായി ഉപയോഗിക്കുന്നത്.

ഒരു വയറും കോണ്ടാക്റ്റും തമ്മിലുള്ള സോൾഡറിംഗ് നീക്കുന്നു.

പ്രക്രീയകൾ

തിരുത്തുക

പ്രധാനമായും മൂന്നു തരത്തിലുള്ള സോൾഡറിംഗ് പ്രക്രീയകളാണുള്ളത്.

  1. സോഫ്റ്റ് സോൾഡറിങ്ങ് - ഇത് ഏറ്റവും ദുർബ്ബലമായ തരമാണ്. ഏറ്റവും കുറഞ്ഞ ദ്രവണാങ്കമുള്ള സോൾഡറാണ് ഇതിൽ ഉപയോഗിക്കുന്നത്. ആദ്യകാലത്ത് ഈയം അടങ്ങിയ സോൾഡറാണ് ഇതിനുപയോഗിച്ചിരുന്നത്
  2. സിൽവർ സോൾഡറിങ്ങ് - സിൽവർ അടങ്ങിയ ലോഹക്കൂട്ടുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. ഇത്തരം സോൾഡറുകളുടെ ദ്രവണാങ്കം സോഫ്റ്റ് സോൾഡറിങ്ങിനേക്കാൾ ഉയർന്നതായിരിക്കും. ബലവും കൂടുതലാണ്
  3. ബ്രേസിങ്ങ് എന്ന പ്രക്രീയയിൽ ബ്രാസ് ലോഹക്കൂട്ടാണ് സോൾഡറായി ഉപയോഗിക്കുന്നത്.

സിൽവർ സോൾഡറിങ്ങ്

തിരുത്തുക

സ്വർണ്ണം, വെള്ളി, പിച്ചള , ചെമ്പ് എന്നീ ലോഹങ്ങൾ കൂട്ടിയോജിപ്പിക്കുന്ന പ്രക്രീയയാണിത്.

സിൽവർ സോൾഡർ ലോഹഭാഗങ്ങളിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്നതിനാൽ സോൾഡർ ചെയ്ത സ്ഥലത്ത് ലോഹഭാഗങ്ങളേക്കാൾ കൂടുതൽ ഉറപ്പുണ്ടാകും. ബ്രേസിംഗിൽ ലോഹദണ്ഡുകൾ ലോഹഭാഗങ്ങൾ തമ്മിൽ ചേരുന്നിറ്റത്ത് മുട്ടിക്കുകയാണ് ചെയ്യുന്നതെങ്കിൽ സിൽവർ സോൾഡറിംഗിൽ ചെറിയ സോൾഡർ വയറുകൾ യോജിക്കേണ്ടിടത്ത് വച്ചശേഷം ചൂടാക്കുകയാണ് ചെയ്യുന്നത്.

ആഭരണങ്ങളുടെ ഭാഗങ്ങൾ യോജിപ്പിക്കാൻ ഗോൾഡ് ലേസർ സ്പോട്ട് സോൾഡറിംഗ് എന്ന ഒരു പ്രക്രീയയുമുണ്ട്.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Practical Electronics/Soldering എന്ന താളിൽ ലഭ്യമാണ്

"https://ml.wikipedia.org/w/index.php?title=സോൾഡറിങ്&oldid=3971068" എന്ന താളിൽനിന്ന് ശേഖരിച്ചത്