സൂര്യന്റെ കാമ്പ്

(Solar core എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൂര്യന്റെ കേന്ദ്രത്തിൽ നിന്നു ഏതാണ്ട് 0.2 R വരെയുള്ള ഭാഗമാണു് സൂര്യന്റെ കാമ്പ് എന്നറിയപ്പെടുന്നതു്. അണുസംയോജന പ്രക്രിയയിലൂടെ ഊർജ്ജം ഉല്പാദിപ്പിക്കപ്പെടുന്ന ഇടമാണു് സൂര്യന്റെ കാമ്പ്. 15,000,000 കെൽവിൻ(K) താപനിലയിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന പദാർത്ഥമാണു് സൂര്യന്റെ കാമ്പിൽ ഉള്ളത്. സൂര്യന്റെ കാമ്പിന്റെ സാന്ദ്രത 155,000 kg/m3 ആണു്. അതായതു വെള്ളത്തിന്റെ സാന്ദ്രതയുടെ 155 ഇരട്ടി.

An illustration of the structure of the Sun

തെർമോന്യൂക്ളിയാർ പ്രക്രിയകളാണു സൂര്യനിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഊർജ്ജത്തിന്റെ ഉറവിടമെങ്കിലും ഈ പ്രക്രിയകൾ സൂര്യന്റെ എല്ലാ ഭാഗങ്ങളിലും നടക്കില്ല. അതിനു കാരണം 107 K നു മുകളിലുള്ള താപമാണു് ഈ പ്രക്രിയ നടക്കുവാൻ ആവശ്യമായതു് എന്നാണു്. ഇത്രയും താപം സൂര്യന്റെ കാമ്പിൽ മാത്രമേ ഉള്ളൂ. അതിനാൽ സൂര്യനിൽ ഊർജ്ജം ഉല്പാദിപ്പിക്കുന്ന കേന്ദ്രം ആണു് സൂര്യന്റെ കാമ്പ്.


"https://ml.wikipedia.org/w/index.php?title=സൂര്യന്റെ_കാമ്പ്&oldid=3343861" എന്ന താളിൽനിന്ന് ശേഖരിച്ചത്