സൗരോർജ്ജ സെൽ
(Solar cell എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൂര്യപ്രകാശത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ഇലക്ട്രോണിക് ഉപകരണമാണ് സൗരോർജ്ജ സെൽ അഥവാ ഫോട്ടോവോൾട്ടായിക് സെൽ. ഫോട്ടോവോൾട്ടായിക് പ്രതിഭാസം മൂലമാണ് ഇതിൽ വൈദ്യുതോല്പാദനം നടക്കുന്നത്. സൗരോർജ്ജ സെല്ലുകൾക്ക് വളരെയേറെ ഉപയോഗങ്ങളുണ്ട്. ചെറിയ ഉപകരങ്ങളായ ഇലക്ട്രോണിക് കാൽക്കുലേറ്റർ മുതലായവയിൽ ഊർജ്ജസ്രോതസ്സാണ് സൗരോർജ്ജ സെൽ.