സോഡിയം സെലിനൈഡ്

രാസസം‌യുക്തം
(Sodium selenide എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സോഡിയം സെലിനൈഡ്
IUPAC നാമം sodium selenide
Identifiers
3D model (JSmol)
ChEBI
ChemSpider
ECHA InfoCard 100.013.830 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 215-212-0
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
സാന്ദ്രത 2.62 g cm−3
ദ്രവണാങ്കം
reacts with water
Structure
Cubic (fluorite), cF12
Fm3m, No. 225
a = 0.6825 nm
4
Hazards
GHS pictograms GHS06: Toxic GHS08: Health hazard GHS09: Environmental hazard
GHS Signal word Danger
H301, H331, H373, H410
P260, P261, P264, P270, P271, P273, P301+310, P304+340, P311, P314, P321, P330, P391, P403+233, P405, P501
Related compounds
Other anions Sodium oxide
Sodium sulfide
Sodium telluride
Sodium polonide
Other cations Hydrogen selenide
Lithium selenide
Potassium selenide
Rubidium selenide
Caesium selenide
Except where noted otherwise, data are given for
materials in their standard state
(at 25 °C, 100 kPa)

Infobox references

സോഡിയത്തിന്റെയും സെലിനിയത്തിന്റെയും അജൈവ സംയുക്തമാണ് സോഡിയം സെലിനൈഡ്. Na2Se എന്നതാണ് ഇതിന്റെ രാസസൂത്രം.

-40 ഡിഗ്രി സെൽഷ്യസിൽ ദ്രാവക അമോണിയയിൽ സോഡിയത്തിന്റെ ലായനിയുമായി സെലിനിയം പ്രതിപ്രവർത്തനം നടത്തിയാണ് ഈ നിറമില്ലാത്ത ഖരരൂപം തയ്യാറാക്കുന്നത്. [3] 100 ഡിഗ്രി സെൽഷ്യസിൽ ലോഹ സോഡിയവുമായി വാതകമായ ഹൈഡ്രജൻ സെലിനൈഡിന്റെ പ്രതിപ്രവർത്തനത്തിലൂടെയും സോഡിയം സെലിനൈഡ് തയ്യാറാക്കാം.

പ്രതികരണങ്ങൾ

തിരുത്തുക

മറ്റ് ആൽക്കലി മെറ്റൽ ചാൽക്കോജെനൈഡുകളെപ്പോലെ, ഈ പദാർത്ഥം ജലത്തോട് വളരെ പ്രതിപത്തി കാണിക്കുകയും, എളുപ്പത്തിൽ ജലവിശ്ലേഷണത്തിന് വിധേയമായി സോഡിയം ബൈസെലെനൈഡ് (NaSeH), ഹൈഡ്രോക്സൈഡ് എന്നിവയുടെ മിശ്രിതങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. Se2− അയോണിന്റെ കൂടിയതോതിലുള്ള ബേസികസ്വഭ്വമാണ് ഈ ജലവിശ്ലേഷണത്തിന് കാരണം.

Na2Se + H2O → NaHSe + NaOH

അതുപോലെ, സോഡിയം സെലിനൈഡ് പോളിസെലിനൈഡുകളായി പെട്ടെന്ന് ഓക്സിഡൈസ് ചെയ്യപ്പെടുന്നു.

സോഡിയം സെലിനൈഡ് ആസിഡുകളുമായി പ്രതിപ്രവർത്തിച്ച് വിഷവാതകമായ ഹൈഡ്രജൻ സെലിനൈഡ് ഉത്പാദിപ്പിക്കുന്നു.

Na2Se + 2HCl → H2Se + 2NaCl

ഈ സംയുക്തം ഇലക്ട്രോഫിലുകളുമായി പ്രതിപ്രവർത്തിച്ച് സെലിനിയം സംയുക്തങ്ങൾ ഉത്പാദിപ്പിക്കുന്നു. ആൽക്കൈൽ ഹാലൈഡുകൾ ഉപയോഗിച്ച് ഒരാൾക്ക് പലതരം ഓർഗാനോസെലിനിയം സംയുക്തങ്ങൾ ലഭിക്കും:

Na2Se + 2RBr → R2Se + 2NaBr

ഓർഗനോട്ടിൻ, ഓർഗനോസിലിക്കൺ ഹാലൈഡുകൾ എന്നിവ സമാനമായി പ്രതിപ്രവർത്തിച്ച് പ്രതീക്ഷിക്കുന്ന ഡെറിവേറ്റീവുകൾ നൽകുന്നു:

Na2Se + 2 Me3XCl → (Me3 X)2Se + 2 NaCl (X ∈ Si, Ge, Sn)
  1. Haynes, William M., ed. (2016). CRC Handbook of Chemistry and Physics (97th ed.). CRC Press. p. 4.87. ISBN 9781498754293.
  2. Bonneau, Philippe R.; Jarvis, Robert F.; Kaner, Richard B. (1992). "Solid-state metathesis as a quick route to transition-metal mixed dichalcogenides". Inorganic Chemistry. 31 (11): 2127–2132. doi:10.1021/ic00037a027.
  3. Brauer, G. ed. (1963) Handbook of Preparative Inorganic Chemistry, 2nd Ed., Academic Press, NY., Vol. 1. p. 421.
"https://ml.wikipedia.org/w/index.php?title=സോഡിയം_സെലിനൈഡ്&oldid=3998966" എന്ന താളിൽനിന്ന് ശേഖരിച്ചത്