സമൂഹം
(Society എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാഷ, വസ്‌ത്രധാരണരീതി, പെരുമാറ്റചട്ടങ്ങള്‍, സാംസ്‌കാരികനിലവാരം മുതലായവയുടെ പൊതുവായ വിതരണത്തിലൂടെ ദീർഘനാളായി നിലനിന്നുപോരുന്നതും, ഒരുകൂട്ടം ആളുകൾ ചില പ്രത്യേക താല്പര്യങ്ങളുടെ പേരിൽ സംഘടിച്ചു പോരുന്നതുമായ ഒരു ചട്ടക്കൂടാണു സമൂഹം. ഒരു രാജ്യാതിർത്തിക്കുള്ളിൽ വസിക്കുന്നവരേയോ, ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നവരേയോ ഏതെങ്കിലും ഒരു സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്നവരേയോ ഒക്കെ സമൂഹമെന്ന വാക്കിനാൽ വിവക്ഷിക്കാവുന്നതാണ്. വ്യത്യസ്തമായ ജാതികളും മതങ്ങളും ആചാരഷ്ടാനങ്ങളും വ്യത്യസ്ത ലിംഗവും വർണ്ണവും ഭാഷയും ശൈലിയും വസ്ത്രധാരണവും എല്ലാം അടങ്ങുന്നതാണ് സമൂഹം