സ്നൈപ്പർ

(Sniper എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യുദ്ധകാലത്ത് ഒളിഞ്ഞിരുന്ന് ശത്രു സൈന്യത്തിലെ പട്ടാളക്കാരെ വെടിവെക്കാൻ വേണ്ടി പ്രത്യേക പരിശീലനം കിട്ടിയ പട്ടാളക്കാരനെയാണ് സ്നൈപ്പർ എന്ന് പറയുന്നത്. ഈ പട്ടാളക്കാർ ഇതിനു വേണ്ടി സ്നൈപ്പർ റൈഫിൾ എന്ന് വിളിക്കുന്ന പ്രത്യേകതരം തോക്കാണ് ഉപയോഗിക്കുക. ഓഫീസർ മാർ, റേഡിയോ ഓപ്പറേറ്റർ മുതലായ ശത്രുവിന്റെ വിലപ്പെട്ട ആസ്തികളെ (high value assets) ഇല്ലാതാക്കുകയാണ് സ്നൈപ്പറിന്റെ പ്രധാന ജോലി. സൂക്ഷമതയോടെ വെടി വെയ്ക്കുന്നതിനുള്ള് പരിശീലനത്തിനു പുറമെ സ്നൈപ്പർമാർക്ക് ഒളിഞ്ഞിരിക്കൽ (camouflage), ഭൂപ്രകൃതിക്കനുസൃതമായ ഒളി പടനീക്കം(field craft), നുഴഞ്ഞുകയറ്റം (infiltration), ഒളിച്ചുകടത്തൽ (exfiltration), രഹസ്യ നിരീക്ഷണം (surveillance), കാട്ടിൽ യുദ്ധം ചെയ്യൽ(jungle warfare) എന്നീ കാര്യങ്ങളിൽ പരിശീലനം നൽകാറുണ്ട്.[1]

അമേരിക്കൻ സേനയിലെ ഒരു സ്നൈപ്പർ അഫ്ഗാനിസ്ഥാനിൽ.

ചരിത്രം

തിരുത്തുക

സ്നൈപർ എന്ന വാക്ക് ഉത്ഭവിച്ചത് പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇൻഡ്യയിലെ പട്ടാളക്കാരുടെ ഇടയിലാണ്. സ്നൈപ് (snipe) എന്ന പക്ഷിയുടെ പേരിൽ നിന്നാണ് സ്നൈപ്പർ എന്ന വാക്കുണ്ടായത്. ഈ സ്നൈപ് (snipe) ഒളിച്ചിരിക്കാൻ വളരെ വൈദഗ്ദ്യമുള്ള തരം പക്ഷിയാണ്. കൂടാതെ പറക്കുമ്പോൾ ഇത് നേരെയല്ല അല്പം വളഞ്ഞ് പുളഞ്ഞാണ് പറക്കുക. ഇതിനെ വെടിവച്ചിടാൻ അതീവ വൈദ്ഗ്ദ്യമുള്ള വേട്ടക്കാർക്ക് മാത്രമേ പറ്റൂ. അങ്ങനെ, സ്നൈപ് (snipe) എന്ന പക്ഷിയെ വേട്ടയാടി കൊല്ലാൻ കഴിവുള്ള പട്ടാളക്കാരെ മറ്റുള്ളവർ സ്നൈപർ എന്ന് വിളിച്ച്തുടങ്ങി. [2]

ചരിത്രത്തിൽ ആദ്യമായിട്ട് സ്നൈപ്പർമാരെ വ്യാപകമായി ഉപയോഗിച്ചത് അമേരിക്കൻ സ്വാതന്ത്ര്യസമരക്കാലത്താണ്. 1777 ൽ സാരറ്റോഗയിൽ നടന്ന ഒരു സംഘട്ടനത്തിൽ (battle) അമേരിക്കക്കാർ മരങ്ങളിൽ ഒളിച്ചിരുന്നു ബ്രിട്ടീഷ് പട്ടാളക്കാരെ വെടി വെച്ചിരുന്നു. അന്ന് തിമത്തി മർഫി എന്ന അമേരിക്കക്കാരൻ ബ്രിട്ടീഷ് പട്ടാളത്തിലെ ജെനറലായ സൈമൺ ഫ്രേസറെ 1200 അടി ദൂരെ നിന്ന് വെടിവെച്ചിട്ടു. പിന്നീട് അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത് രണ്ട് കക്ഷികളും വ്യാപകമായി ഷാർപ് ഷൂട്ടർമാരെ ഉപയോഗിച്ചു. അക്കാലത്തെ എടുത്തു പറയേണ്ട സംഭവം ജോൺ സെജ്്വിക്ക് (John Sedgwick) എന്ന യൂണിയൻ ജെനറലിന്റെ അന്ത്യമാണ്. സ്പോട്ട്സിൽവേനിയ സംഘട്ടനത്തിൽ (Battle of Spotsylvania Court House) 3000 അടി ദൂരെ നിന്ന് കോൺഫെഡറേറ്റ് ഷാർപ് ഷൂട്ടർമാർ യൂണിയൻ സേനക്ക് നേരെ വെടി വെയ്ക്കുകയായിരുന്നു. സെജ്്വിക്കിന്റെ കൂടെയുള്ള ഓഫീസർമാർ വെടി ശബ്ദം കേൾക്കുകയും ഞെട്ടുകയും, താഴോട്ട് കുനിയുകയും ചെയ്തു. ഇത് കണ്ട സെജ്്വിക്ക് "എന്തിനാ പേടിക്കുന്നത്, ഈ ദൂരത്ത് നിന്ന് അവർ ഒരു ആനയെ വെടിവെച്ചാൽ കൂടി, വെടി കൊള്ളില്ല" എന്ന് പറഞ്ഞ്കൊണ്ട് സധൈര്യം തുറസ്സായ സ്ഥലത്ത് അങ്ങോട്ടുമിങ്ങോട്ടുമുലാത്തി. പക്ഷെ ഏതാനും നിമിഷങ്ങൾക്കകം സെജ്്വിക്ക് വെടിയേറ്റ് മരിച്ചുവീണു. [3]

  1. Valdes, Robert. "How Military Snipers Work — What Does a Sniper Really Do?". Howstuffworks. Retrieved 2008-03-24.
  2. Snipe". Online Etymology Dictionary. Retrieved 2011-04-01
  3. According to Rhea, the preeminent historian of the Overland Campaign, pp. 93-96, there is no record of the identity or location of the sharpshooter. Union troops from the 6th Vermont claim to have shot an unidentified sharpshooter as they crossed the fields seeking revenge. Ben Powell of the 12th South Carolina claimed credit, although his account has been discounted because the general he shot at with a Whitworth rifled musket was mounted, probably Brig Gen. William H. Morris. Thomas Burgess of the 15th South Carolina has also been cited by some veterans.
"https://ml.wikipedia.org/w/index.php?title=സ്നൈപ്പർ&oldid=1772440" എന്ന താളിൽനിന്ന് ശേഖരിച്ചത്