ചോരച്ചുണ്ടൻ
(Sirkeer Malkoha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Sirkeer Malkoha എന്നും Sirkeer Cuckoo എന്നും ഇംഗ്ലീഷിൽ പേരുള്ള കള്ളിക്കുയിലിന്റെ ശാസ്ത്രീയ നാമം Phaenicophaeus leschenaultiiഎന്നാണ്. ഇന്ത്യൻ ഉപ്ഭൂഖണ്ഡത്തിലെ തദ്ദേശ വാസിയാണ്
കള്ളിക്കുയിൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. leschenaultii
|
Binomial name | |
Phaenicophaeus leschenaultii (Lesson, 1830)
| |
Synonyms | |
Taccocua leschenaultii |
വിതരണം
തിരുത്തുകഇന്ത്യ കൂടാതെ ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലും അപൂർവമായി പാകിസ്താനിലും കാണുന്നു.
വിവരണം
തിരുത്തുക- 42 സെ.മീ നീളം. മണ്ണിന്റെ നിറവും ചെമ്പിന്റെ നിറവുമാണ്. നീളമുള്ള കനമുള്ള വാലാണ്. വാലിന്റെ അറ്റം വെള്ളയാണ്.[2]
- സ്വന്തം അതിർത്തിയിലുള്ള കുറ്റിക്കാടുകളിലും മുൾക്കാടുകളിലും ഒറ്റ്യ്ക്കോ ജോടിയായൊ കാണുന്നു.
- കീടങ്ങൾ, പല്ലികൾ, വീണുകിടക്കുന്ന പഴങ്ങൾ എന്നിവയാണ് ഭക്ഷണം. ഒരു കൊമ്പിൽ നിന്ന് മാറ്റൊരു കൊമ്പിലേക്ക് ചാടിചാടിയാണ് സഞ്ചരിക്കുന്നത്. അധികം പറക്കാത്ത പക്ഷിയാണ്.
പ്രജനനം
തിരുത്തുകമറ്റുള്ള പക്ഷികളുടെ കൂട്ടിലല്ല ഇവ മുട്ടയിടുന്നത്. മാർച്ചു മുതൽ ആഗസ്റ്റ് വരെ യാണ് കൂടുകെട്ടുന്ന കാലം. മുൾക്കാട്ടിൽ ആഴം കുറഞ്ഞ കമ്പുകൾകൊണ്ടുള്ള, പച്ചിലകൾ ഉള്ളിൽ വിരിച്ചിട്ടുള്ള കൂടാണ്. 2 മുതൽ 3 വരെ മുട്ടകളിടും. മുട്ടകൾക്ക് ഇളം മഞ്ഞ കലർന്ന തവിട്ട് നിറമാണ്.
ചിത്രശാല
തിരുത്തുക-
തലയുടെ ആകൃതി
അവലംബം
തിരുത്തുക- ↑ BirdLife International (2004). Phaenicophaeus leschenaultii. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Database entry includes justification for why this species is of least concern
- ↑
Ali, Salim (1986/2001). Handbook of the Birds of India and Pakistan, 2nd ed.,10 vols (2nd ed.). Oxford University Press.
{{cite book}}
: Check date values in:|year=
(help); Unknown parameter|address=
ignored (|location=
suggested) (help); Unknown parameter|coauthors=
ignored (|author=
suggested) (help)CS1 maint: year (link)Bird Number 598 - ↑ Ali, Salim (1983). The book of Indian Birds, Twelfth Centenary edition. Bombay Natural History Society/Oxford University Press.
{{cite book}}
: Unknown parameter|address=
ignored (|location=
suggested) (help); Unknown parameter|coauthors=
ignored (|author=
suggested) (help)