ചൈനയും സോവിയറ്റ് യൂണിയനുമായുള്ള അതിർത്തി സംഘർഷം

(Sino-Soviet border conflict എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏഴുമാസം നീണ്ട അപ്രഖ്യാപിത യുദ്ധമായിരുന്നു ചൈനയും സോവിയറ്റ് യൂണിയനുമായുള്ള അതിർത്തി സംഘർഷം എന്നറിയപ്പെടുന്നത്. 1969-ൽ സോവിയറ്റ് യൂണിയനും ചൈനയും തമ്മിലുള്ള പിളർപ്പിന്റെ മൂർദ്ധന്യത്തിലായിരുന്നു ഈ സംഭവം നടന്നത്. ആ വർഷം തന്നെ സംഘർഷങ്ങൾ അവസാനിച്ചുവെങ്കിലും 1991-ലെ അതിർത്തി ഉടമ്പടി ഉണ്ടാകുന്നതുവരെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിരുന്നില്ല.

ചൈനയും സോവിയറ്റ് യൂണിയനുമായുള്ള അതിർത്തി സംഘർഷം
ശീതയുദ്ധവും ചൈനയും സോവിയറ്റ് യൂണിയനുമായുള്ള പിളർപ്പും ഭാഗം

അർഗുൺ, അമുർ നദികളിലെ ചില തർക്കപ്രദേശങ്ങൾ.
തിയതി1969 മാർച്ച് 2 – സെപ്റ്റംബർ 11
സ്ഥലംചൈനയും സോവിയറ്റ് യൂണിയനും തമ്മിലുള്ള അതിർത്തി
ഫലംയുദ്ധത്തിന് മുൻപുള്ള സ്ഥിതി[1]
Territorial
changes
2004 ഒക്റ്റോബർ 14-ലെ ഉടമ്പടിപ്രകാരം തർക്കം പരിഹരിക്കപ്പെട്ടു.
ടാറാബറോവ് ദ്വീപിന്റെ നിയന്ത്രണം ചൈനയ്ക്ക് നൽകപ്പെട്ടു. ഖബാരോവ്സ്കിന്റെ അടുത്തുള്ള ബോൾഷോയ് ഉസ്സുയ്‌റിസ്കി ദ്വീപിന്റെ 50%വും ചൈനയ്ക്ക് നൽകി.[2]
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
 സോവ്യറ്റ് യൂണിയൻ ചൈന
പടനായകരും മറ്റു നേതാക്കളും
സോവ്യറ്റ് യൂണിയൻ ബ്രഷ്നേവ്ചൈന മാവോ സെതുങ്
ശക്തി
658,000814,000
നാശനഷ്ടങ്ങൾ
59 മരണം
94 wounded
(Soviet sources)[3]
27 Tanks/APCs destroyed
(Chinese sources)[4]
1 Command Car
(Chinese sources)[5]
Dozens of trucks destroyed
(Chinese sources)[6]
One Soviet T-62 tank captured[1]
~800 killed[7]
(Soviet sources)[8]
71 killed and 68 wounded
(Chinese sources)

അതിർത്തിയിലെ ഏറ്റുമുട്ടലുകളിൽ ഏറ്റവും പ്രശ്നമുണ്ടായിരുന്നത് ഷെൻബാവോ (ഡമാൻസ്കി) ദ്വീപിനടുത്തും ഉസ്സൂറി (വുസൂളി) നദിയ്ക്കടുത്തുമാണ്. ഷെൻബാവോ ദ്വീപ് സംഭവം എന്നാണ് ചൈനീസ് ചരിത്രകാരന്മാർ ഈ പ്രശ്നത്തെ വിശേഷിപ്പിക്കുന്നത്.[9]

പശ്ചാത്തലം

തിരുത്തുക

ചൈനയിലെ സാംസ്കാരിക വിപ്ലവം സോവിയറ്റ് യൂണിയനുമായുള്ള സംഘർഷങ്ങൾ വർദ്ധിപ്പിക്കുവാൻ കാരണമായി. അതിർത്തിയിലെ പട്രോളുകൾ തമ്മിൽ തർക്കങ്ങളുണ്ടാവുകയും 1969 മാർച്ചിൽ വെടിവെപ്പുണ്ടാവുകയും ചെയ്തു. സോവിയറ്റ് യൂണിയൻ ടാങ്കുകളും കവചിത വാഹനങ്ങളും ഉപയോഗിക്കുകയും വെടിവെപ്പിലേർപ്പെടുകയും ചെയ്തു. പീപ്പിൾസ് ലിബറേഷൻ ആർമി സോവിയറ്റ് അധിനിവേശം തടയുകയും എല്ലാ സോവിയറ്റ് സേനകളെയും ഷെൻബാവോ ദ്വീപിൽ നിന്ന് പുറത്താ‍ാക്കുകയും ചെയ്തു. രണ്ട് പ്ലറ്റൂൺ കാലാൾപ്പടയെയും പീരങ്കികളെയുമാണ് ചൈന യുദ്ധത്തിന് നിയോഗിച്ചത്. സോവിയറ്റ് യൂണിയൻ ആദ്യം 60 സൈനികരെയും ആറ് ബിടിആർ-60 കളെയും നിയോഗിക്കുകയും രണ്ടാമത്തെ ആക്രമണത്തിൽ 100 സൈനികരെയും 14 കവചിത വാഹനങ്ങളെയും പീരങ്കികളെയും നിയോഗിച്ചു എന്നുമാണ് ചൈന അവകാശപ്പെടുന്നത്.[10] ഈ യുദ്ധത്തിനായി പീപ്പിൾസ് ലിബറേഷൻ ആർമി രണ്ടു മൂന്ന് മാസങ്ങളായി തയ്യാറെടുക്കുന്നുണ്ടായിരുന്നു.[11] യുദ്ധപരിചയമുള്ള ഓഫീസർമാരെയും 900 സൈനികരെയുമാണ് ചൈന നിയോഗിച്ചത്.[12] ഇവർക്ക് പ്രത്യേക പരിശീലനവും സാമഗ്രികളും നൽകിയിരുന്നു. ഷെൻബാവോ ദ്വീപിൽ പ്രവേശിച്ച് ഒരുക്കങ്ങൾ നടത്തുവാൻ ഇവരെ രഹസ്യമായി അയച്ചിരുന്നു.[6]

മാർച്ച് 2-ൽ സോവിയറ്റ് യൂണിയൻ ആക്രമണം നടത്തിയപ്പോൾ വലിയ സൈന്യത്തെയാണ് അവർക്ക് നേരിടേണ്ടിവന്നത്.[6] ചൈനയുടെ ജനറൽ ചെൻ സിലിയൺ പ്രസ്താവിച്ചത് യുദ്ധത്തിൽ ചൈനയ്ക്ക് വ്യക്തമായ വിജയം നേടാനായി എന്നാണ്.[6] മാർച്ച് 15-ന് സോവിയറ്റ് യൂണിയൻ 30 സൈനികരെയും 6 കവചിത വാഹനങ്ങളെയും ഷെ‌ൻബാവോ ദ്വീപിലേയ്ക്കയച്ചു.[13] ഒരു മണിക്കൂർ യുദ്ധത്തിനുള്ളിൽ ചൈന രണ്ട് സോവിയറ്റ് വാഹനങ്ങൾ തകർത്തു.[13] ഏതാനം മണിക്കൂറുകൾക്ക് ശേഷം സോവിയറ്റ് യൂണിയൻ മറ്റൊരു സംഘം സൈനികരെക്കൂടി അയച്ചു. അഞ്ച് സോവിയറ്റ് വാഹനങ്ങൾ കൂടി ചൈന തകർത്തു.[13] മൂന്നാമത് ആക്രമണം നടത്തിയപ്പോൾ ചൈനയുടെ പീരങ്കിപ്പടയ്ക്ക് ഒരു സോവിയറ്റ് ടാങ്കും നാല് കവചിതവാഹനങ്ങളും തകർക്കാനും രണ്ട് വാഹനങ്ങൾക്ക് കേടുവരുത്തുവാനും സാധിച്ചു.[13] ചൈനയുടെ അഭിപ്രായത്തിൽ ചൈനയുടെ സൈനികരുടെ ബുദ്ധിശക്തിയും ആത്മവിശ്വാസവും കാരണമാണ് അവർക്ക് വിജയിക്കാനായത്.[14]

അനന്തരഫലങ്ങൾ

തിരുത്തുക
 
സോവിയറ്റ് T-62 ടാങ്ക് 1969-ൽ ചൈന പിടിച്ചെടുത്തത്. ജനകീയ വിപ്ലവത്തിന്റെ സൈനിക മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

ചൈനയിൽ യുദ്ധാവേശം മുറുകിയപ്പോൾ അപകടം വർദ്ധിക്കാതിരിക്കാനുള്ള നടപടികൾ മോസ്കോയും ബൈജിങ്ങും എടുക്കുകയുണ്ടായി. 1969 സെപ്റ്റംബർ 11-ന് സോവിയറ്റ് പ്രധാനമന്ത്രി അലക്സി കോസിജിൻ ഹോ ചി മിന്നിനെ സന്ദർശിച്ച് മടങ്ങിവരുന്ന വഴി ബൈജിങ്ങിൽ വിമാനമിറങ്ങി ഷൂ എൻലായിയുമായി ചർച്ച നടത്തി. തിരിച്ചുവിളിച്ച നയതന്ത്രപ്രതിനിധികളെ വീണ്ടും അയയ്ക്കാൻ ഇരു രാജ്യങ്ങളും തീരുമാനമെടുത്തു. അതിർത്തിതർക്കങ്ങളെപ്പറ്റി ചർച്ച നടത്താനുള്ള തീരുമാനവുമുണ്ടായി.

ഈ സംഘർഷങ്ങൾ അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തുവാൻ മാവോയ്ക്ക് പ്രേരണയായി എന്നാണ് പാശ്ചാത്യ ചരിത്രകാരന്മാരുടെ അഭിപ്രായം.[15] റഷ്യൻ ചരിത്രകാരന്മാർ പറയുന്നത് യുദ്ധത്തിന്റെ അനന്തരഫലങ്ങൾ അന്താരാഷ്ട്രതലത്തിൽ കൂടുതൽ മെച്ചപ്പെട്ട നിലയിലെത്താനുള്ള ചൈനയുടെ ആഗ്രഹത്തിന്റെ ഫലമാണ് എന്നാണ്. അത്തരം സൂചന നൽകുവാനാണ് ചൈന ഈ യുദ്ധത്തിലേർപ്പെട്ടതെന്നാണ് സോവിയറ്റ് ചരിത്രകാരുടെ നിലപാട്.[16] സോവിയറ്റ് യൂണിയന്റേതിൽ നിന്ന് വ്യത്യസ്തമായ നിലപാടെടുക്കുവാനുള്ള ശ്രമം ചൈന 1950ൽ തന്നെ തുടങ്ങിയിരുന്നു.[17] 1960 -കൾ മുതൽ തന്നെ ചൈന ഈ മേഖലയിൽ സൈനികനീക്കം ശക്തമാക്കുന്നത് സോവിയറ്റ് അതിർത്തി പെട്രോളുകളുടെ ശ്രദ്ധയിൽ പെട്ടിരുന്നു.

1971-ൽ ഷു എൻലായിയുമായി ചർച്ച നടത്തുവാനായി അമേരിക്ക ഹെൻട്രി കിസിഞ്ചറിനെ രഹസ്യമായി ചൈനയിലേയ്ക്കയച്ചിരുന്നു. പിന്നീട് റിച്ചാഡ് നിക്സൺ ചൈന സന്ദർശിച്ച് മാവോയുമായി 1972-ൽ ചർച്ച നടത്തി.[18]

ചൈനയും സോവിയറ്റ് യൂണിയനുമായുള്ള ബന്ധങ്ങൾ ഇതിനുശേഷം മോശമായി തുടർന്നു. സാംസ്കാരിക വിപ്ലവം ഒരു പുതിയ ഘട്ടത്തിലേയ്ക്ക് കടന്നു. സൈനികവൽക്കരണമായിരുന്നു പ്രധാന ലക്ഷ്യം. സോവിയറ്റ് യൂണിയൻ ചൈനയുമായും മംഗോളിയയുമായും ഉള്ള അതിർത്തിയിലെ സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിച്ചു.

ഇവയും കാണുക

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക

People & Events: Sino-Soviet Border Disputes (March 1969) PBS

  1. 1.0 1.1 https://www.cna.org/CNA_files/PDF/D0022974.A2.pdf
  2. http://www.ibiblio.org/chinesehistory/contents/03pol/c04s05.html
  3. See (in Russian) D. S. Ryabushkin, Мифы Даманского. Moscow: АСТ, 2004, pp. 151, 263-264.
  4. Kuisong p.25,26,29
  5. Kuisong p.25
  6. 6.0 6.1 6.2 6.3 Kuisong p.29
  7. John Baylis et al. Contemporary Strategy: Vol. 2, The Nuclear Powers. New York: Holmes & Meier, 1987, p. 89.
  8. name=ryabushkinbr>See (in Russian) D. S. Ryabushkin, Мифы Даманского. Moscow: АСТ, 2004, pp. 151, 263-264.
  9. People.com.cn. "People.com.cn Archived 2017-03-14 at the Wayback Machine.." 1969年珍宝岛自卫反击战. Retrieved on 2009-11-05.
  10. The Chinese People's Liberation Army since 1949 by Benjamin Lai
  11. Kuisong p.28
  12. Kuisong p.28-29
  13. 13.0 13.1 13.2 13.3 Kuisong p.26
  14. Kuisong p.27
  15. Kuisong, Yang. "The Sino-Soviet Border Clash of 1969: From Zhenbao Island to Sino-American Rapprochement," Cold War History 1 (2000): 21-52.
  16. Goldstein, Lyle J. "Return to Zhenbao Island: Who Started Shooting and Why it Matters." The China Quarterly 168 (December 2001): pp. 985-97.
  17. "Bloodshed on Damansky (Кровопролитие на Даманском)". Konkurent.ru. Archived from the original on 2012-06-17. Retrieved 2012-09-29.
  18. "Henry Kissinger plays ping-pong". Tabletennis.hobby.ru. Archived from the original on 2012-02-13. Retrieved 2012-09-29.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക