സിൻഗാലില ദേശീയോദ്യാനം
(Singalila National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമ ബംഗാൾ സംസ്ഥാനത്തിലെ ഡാർജിലിംഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യനമാണ് സിൻഗാലില ദേശീയോദ്യാനം. 1986-ലാണ് ഉദ്യാനം നിലവിൽ വന്നത്.
ഭൂപ്രകൃതി
തിരുത്തുക79 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട് ഉദ്യാനത്തിന്. ഇലപൊഴിയും വനങ്ങളും കുറ്റിക്കാടുകളും ഉള്ളതാണ് ഇവിടുത്തെ പ്രകൃതി.
ജന്തുജാലങ്ങൾ
തിരുത്തുകസെറോ, നീൽഗായ്, അസാമീസ് മക്കാക്ക്, കുരക്കും മാന്‍, പുലി, ഗൊരാൽ, ഹിമാലയൻ കരടി തുടങ്ങിയ ജീവികളുടെ ആവാസകേന്ദ്രമാണിവിടം.
Singalila National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.