സൈലീൻ ഉൻഡുലത

ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ കേപ്പ് സ്വദേശിയായ ഒരു സസ്യം
(Silene undulata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ കേപ്പ് സ്വദേശിയായ ഒരു സസ്യമാണ് സൈലീൻ ഉൻഡുലത (കോസാ: ഐൻഡ്ലേല സിംലോഫെ - "white ways/paths", സൈലീൻ കപെൻസിസ് എന്നും ആഫ്രിക്കൻ ഡ്രീം റൂട്ട് എന്നും അറിയപ്പെടുന്നു)[1][2]

Silene undulata
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. undulata
Binomial name
Silene undulata
Synonyms
  • Silene capensis Otth
  • Melandrium undulatum (Ait.) Rohrb.
Silene undulata in a small pot

ഭാവിപ്രവചനം നടത്തുന്ന ഹോസ ജനങ്ങൾ ഇതിന്റെ വേരുകൾ പൊടിച്ചു വെള്ളത്തിൽ കലർത്തി, അതിന്റെ നുരയെ അടിച്ചെടുക്കുന്നു. ഇത് പൂർണ്ണചന്ദ്രദിവസം പുതുതായി ഭാവിപ്രവചനം നടത്തുന്നവർ അവരുടെ സ്വപ്നങ്ങളെ സ്വാധീനിക്കാൻ ഉപയോഗിക്കുന്നു. വിവിധ ആചാരങ്ങൾക്കായുള്ള തയ്യാറെടുപ്പിനായി അവർ ഇത് ഉപയോഗിക്കുന്നു. വേരിന് ശക്തമായ കസ്‌തൂരിഗന്ധമുണ്ട്. അത് കഴിക്കുന്ന ദിവ്യന്മാർ അവരുടെ വിയർപ്പിലൂടെ സുഗന്ധം പുറന്തള്ളുന്നു.[3]

കൃഷിയിൽ, എസ്. ഉൻഡുലത എളുപ്പത്തിൽ വളരുന്നതും എന്നാൽ ഈർപ്പം ആവശ്യമുള്ളതുമായ സസ്യമാണ്. ഇത് കടുത്ത ചൂടിൽ സഹിഷ്ണുത കാണിക്കുന്നു. >40 ° C (104 ° F), മിതമായ തണുപ്പും −5 ° C (23 ° F) ഇതിന് ആവശ്യമാണ്. ഈർപ്പം നിലനിർത്തുന്നതുമായ വിതനിലം ഇതിന് അത്യാവശ്യമാണ്. സുഗന്ധമുള്ള പൂക്കൾ രാത്രിയിൽ വിരിയുകയും പകൽ വാടുകയും ചെയ്യുന്നു. ഹ്രസ്വകാല വാർഷികം അല്ലെങ്കിൽ ഒരു ദ്വിവത്സര സസ്യമാണിത്. രണ്ടാം വർഷത്തിനുശേഷം വേരിന്റെ വിളവെടുക്കാം.

ഉപയോഗങ്ങൾ

തിരുത്തുക

സൈലീൻ ഉൻഡുലതയെ ഹോസ ജനത ഒരു പുണ്യ സസ്യമായി കണക്കാക്കുന്നു. ഷമാന്മാരുടെ പ്രാരംഭ പ്രക്രിയയിൽ ലൂസിഡ്‌ സ്വപ്നങ്ങളെ (ഹോസ പ്രവചങ്ങൾ പ്രകാരം) ഉണ്ടാക്കാൻ ഇതിന്റെ റൂട്ട് പരമ്പരാഗതമായി ഉപയോഗിക്കുന്നു. കൂടുതൽ അറിയപ്പെടുന്ന സ്വപ്ന സസ്യം കാലിയ സകാറ്റെചിച്ചിക്ക് സമാനമായ പ്രകൃതിദത്തമായ ഒനിറോജനായി ഇതിനെ തരംതിരിക്കുന്നു.[1]

  1. 1.0 1.1 J. F. Sobiecki (2008). "A review of plants used in divination in southern Africa and their psychoactive effects" (PDF). Southern African Humanities. 20: 333–351. Archived from the original (PDF) on 2013-05-11. Retrieved 2019-09-12.
  2. H. Wild: Caryophyllaceae in Flora Zambesiaca, Vol. 1, Pt 2, 1961: Silene undulata - Online
  3. Hirst, M. (2005). Dreams and medicines: The perspective of Xhosa diviners and novices in the Eastern Cape, South Africa. Indo-Pacific Journal of Phenomenology 5(2) 1-22.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Jean-Francois Sobiecki: Psychoactive Spiritual Medicines and Healing Dynamics in the Initiation Process of Southern Bantu Diviners. In: Journal of Psychoactive Drugs. 44, 2012, S. 216–223, doi:10.1080/02791072.2012.703101.
  • Watt, J.M. & Breyer-Brandwijk, M.J. 1962. The medicinal and poisonous plants of southern and eastern Africa. Second edition. Edinburgh: E. & S. Livingstone.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സൈലീൻ_ഉൻഡുലത&oldid=3648344" എന്ന താളിൽനിന്ന് ശേഖരിച്ചത്