ശ്രിയ ശരൺ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Shriya Saran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് ശ്രിയ ശരൺ. (ജനനം: സെപ്റ്റംബർ 11, 1982). തന്റെ അഭിനയ ജീവിതം തുടങ്ങിയത് സംഗീത ആൽബങ്ങളിലൂടെ ആണെങ്കിലും പിന്നീട് തെലുഗു , തമിഴ് ചലച്ചിത്രങ്ങളിൽ തന്റേതായ സ്ഥാനം നേടി.

ശ്രിയ ശരൺ
ശ്രിയ ശരൺ, 2019
ജനനം
ശ്രിയ ശരൺ

(1982-09-11) 11 സെപ്റ്റംബർ 1982  (42 വയസ്സ്)
മറ്റ് പേരുകൾശ്രിയ, ശ്രേയ
സജീവ കാലം2001 മുതൽ സജീവം
വെബ്സൈറ്റ്http://www.shriyasaran.com

അഭിനയജീവിതം

തിരുത്തുക

തന്റെ വിദ്യാഭ്യാസകാലത്താണ് ശ്രിയക്ക് ആദ്യമായി ഒരു ചലച്ചിത്രത്തിൽ അവസരം കിട്ടിയത്. ആദ്യം ഒരു സംഗീത ആൽബത്തിൽ അഭിനയിച്ചതിനു ശേഷം, പിന്നീട് ഇഷ്ടം എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് ധാരാളം ചിത്രങ്ങളിൽ ശ്രിയ അഭിനയിച്ചു. 2001 ൽ ഇറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലെ അഭിനയത്തിനു ശേഷം, ധാരാളം അവസരങ്ങൾ ശ്രിയക്ക് ലഭിച്ചു. ഇതിനോടൊപ്പം തന്നെ ധാരാളം പരസ്യ ചിത്രങ്ങളിലും ശ്രിയക്ക് അവസരം ലഭിച്ചു. 2003 ൽ തന്നെ ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിച്ചു. എ. ആർ. റഹ്മാൻ സംഗീതസംവിധാനം ചെയ്ത എനക്ക് 20 ഉനക്ക് 18 എന്ന ഈ ചിത്രം അധികം ശ്രദ്ധേയമായിരുന്നില്ല. പക്ഷേ, തമിഴിൽ പിന്നീടും ധാരാളം അവസരങ്ങൾ ശ്രിയക്ക് ലഭിച്ചു. രജനികാന്തിന്റെ വിജയചിത്രമായ ശിവാജി: ദ ബോസ്സ് എന്ന ചിത്രത്തിലും ശ്രിയ അഭിനയിച്ചു.

സ്വകാര്യ ജീവിതം

തിരുത്തുക

ശ്രിയ ജനിച്ചത് ഹരിദ്വാറിലാണ്. തന്റെ പിതാവ് ആ സമയത്ത് ഹരിദ്വാറിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പിന്നീട് ഇവരുടെ കുടുംബം ഡെൽഹിയിലേക്ക് മാറുകയയിരുന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശ്രിയ_ശരൺ&oldid=3937394" എന്ന താളിൽനിന്ന് ശേഖരിച്ചത്