ഷിറിക്കാമി-സാൻചി
(Shirakami-Sanchi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജപ്പാനിലെ വടക്കൻ ഹോൺഷുവിലുള്ള ഒരു ലോക പൈതൃക കേന്ദ്രമാണ് ഷിറിക്കാമി-സാൻചി(ജാപ്പനീസ്: 白神山地;ഇംഗ്ലീഷ്: Shirakami-Sanchi). നിരവധി സവിശേഷതകളുള്ള ഒരു പ്രദേശമാണ് ഷിറിക്കാമി-സാൻചി. 1,300ച.കി.മീ യോളം വരുന്ന വനമേഖലയിലെ 169.7 ച.കി.മീ ഭൂഭാഗത്തെയാണ് യുനെസ്കോ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സീബോൾഡ്സ് ബീച്ച് എന്നയിനം ബീച് വൃക്ഷങ്ങൾ നിറഞ്ഞ വനമേഖലയാണ് ഇവിടത്തെ ഒരു പ്രത്യേകത. ശൈത്യകാലത്ത് പൂർണ്ണമായും ഇലപ്പൊഴിക്കുന്ന ഈ മരങ്ങൾ ശൈത്യത്തിന്റെ അവസാനത്തോടെ ഒരു ശിശിരനിദ്രയിൽനിന്നെന്നപോലെ ഉണരുകയും വീണ്ടും ഇലകൾ തളിർക്കുവാൻ ആരംഭിക്കുകയും ചെയ്യുന്നു.
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ജപ്പാൻ [1] |
Area | 16,971, 14,043 ഹെ (1.8267×109, 1.5116×109 sq ft) [2] |
മാനദണ്ഡം | ix[3][4] |
അവലംബം | 663 |
നിർദ്ദേശാങ്കം | 40°28′N 140°08′E / 40.47°N 140.13°E |
രേഖപ്പെടുത്തിയത് | 1993 (17th വിഭാഗം) |
ജപ്പാനിൽനിന്നും ആദ്യമായി ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയ ചില സ്ഥലങ്ങളിൽ ഒന്നാണ് ഷിറിക്കാമി-സാൻചി. 1993-ലായിരുന്നു ഇത്. ഇന്നും ഈ വനമേഖല വളരെയേറെ ശ്രദ്ധയോടുകൂടി സംരക്ഷിച്ചു വരുന്നു.
അവലംബം
തിരുത്തുക- ↑ Geographic Names Server. 11 ജൂൺ 2018 https://geonames.nga.mil/geon-ags/rest/services/RESEARCH/GIS_OUTPUT/MapServer/0/query?outFields=*&where=ufi+%3D+-243823.
{{cite web}}
: Missing or empty|title=
(help) - ↑ https://www.env.go.jp/nature/isan/worldheritage/shirakami/measure/index.html. Retrieved 25 ഒക്ടോബർ 2023.
{{cite web}}
: Missing or empty|title=
(help) - ↑ http://whc.unesco.org/en/list/663.
{{cite web}}
: Missing or empty|title=
(help) - ↑ https://whc.unesco.org/en/list/663. Retrieved 19 ജൂൺ 2021.
{{cite web}}
: Missing or empty|title=
(help)