ഷേർ ഇ പഞ്ചാബ്

(Sher-e-Punjab എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പഞ്ചാബിലെ ജലന്ധർ കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ഒരു പ്രഫഷണൽ ഹോക്കി ടീമാണ് ഷേർ -ഇ-പഞ്ചാബ്. ലോക പ്രഫഷണൽ മൽസരങ്ങളിൽ പങ്കെടുക്കുന്ന ടീമാണ് ഷേർ -ഇ-പഞ്ചാബ്. ഇന്ത്യയിലെ ഹോക്കി കളിയെ പ്രോത്സാഹിപ്പിക്കാനായി ഇന്ത്യൻ ഹോക്കി ഫെഡറേഷനും നിമ്പസ് സ്‌പോർട്‌സ് കമ്പനിയും ചേർന്ന് സ്ഥാപിച്ച വേൾഡ് സീരീസ് ഹോക്കിയിൽ കളിക്കുന്ന ടീമാണ് ഷർ -ഇ-പഞ്ചാബ്.


ഇന്ത്യൻ നാഷണൽ ഹോക്കി ടീമിലെ ഫോർവേഡ് പ്രഭ്‌ജോത് സിങ്ങാണ് നിലവിൽ ഈ ടീമിനെ നയിക്കുന്നത്. മുൻ ഇന്ത്യൻ ഹോക്കി ടീം പരിശീലകനായ രജീന്ദർ സിങ്ങാണ് ടീമിന്റെ കോച്ച്. ജലന്ധറിലെ സുർജീത് ഹോക്കി സ്‌റ്റേഡിയമാണ് ടീമിന്റെ പരിശീലന ഗ്രൗണ്ട്.[1]

വേൾഡ് സീരീസ് ഹോക്കിയുടെ ഉദ്ഘാടന മത്സരത്തിന്റെ ഫൈനലിൽ പൂനെ സ്‌ട്രൈക്കേഴ്‌സിനെ 5-2 എന്ന സ്‌കോറിന് ഷേർ-ഇ-പഞ്ചാബ് പരാജയപ്പെടുത്തിയിരുന്നു.[2] ഷേർസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഷേർ-ഇ-പഞ്ചാബ് 2012-ലാണ് രൂപീകരിച്ചത്. ജേഴ്സിയുടെ നിറം നീലയാണ്. ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയത് ദീപക് ഠാക്കുറാണ്; 12 ഗോൾ.[3]

ടീം അംഗങ്ങൾ തിരുത്തുക

പ്രഭ്‌ജോത് സിങ് (ക്യാപ്റ്റൻ), രജീന്ദർ സിങ് (കോച്ച്)[4]

കളിക്കാർ ദേശീയത മാച്ചുകൾ ഗോൾ
ഗോൾ കീപ്പർമാർ
ആന്റണി കൈൻഡ്ലർ   കാനഡ -
ദിനേശ് എക്ക   ഇന്ത്യ 8 -
സുഖ്ജീത് സിംഗ്   ഇന്ത്യ 8 -
സ്ട്രൈക്കർമാർ
ആകാശ്ദീപ് സിംഗ്   ഇന്ത്യ
ദീപക് ഠാകുർ   ഇന്ത്യ 16 12
ദീദാർ സിംഗ്   ഇന്ത്യ 5
ഗഗൻ അജിത് സിംഗ്   ഇന്ത്യ 16 5
ഗഗൻദീപ് സിംഗ്   ഇന്ത്യ 9 1
ഗുർജന്ത് സിംഗ്   ഇന്ത്യ 16
ഇന്ദർജിത് സിംഗ്   ഇന്ത്യ 16 1
കരംജിത് സിംഗ്   ഇന്ത്യ 16 2
മൻദീപ് അന്തിൽ   ഇന്ത്യ 16 3
പ്രഭ്ദീപ് സിംഗ് സീനിയർ   ഇന്ത്യ 15
പ്രഭ്ജോത് സിംഗ് (ക്യാപ്റ്റൻ)   ഇന്ത്യ 13 10
മിഡ് ഫീൽഡർമാർ
ഗുർമൈൽ സിംഗ്   ഇന്ത്യ
ഇമ്രാൻ ഖാൻ   ഇന്ത്യ 8
ജസ്ബീർ സിംഗ്   ഇന്ത്യ 15
മാത്യു ഹോറ്റ്ച്കിസ്   ഓസ്ട്രേലിയ 16 4
സിമ്രൻജിത് സിംഗ്   ഇന്ത്യ 6
വി. എസ്. വിനയ   ഇന്ത്യ 14 2
ഡിഫൻഡർമാർ
ബിക്രംജിത് സിംഗ്   ഇന്ത്യ 5 3
ഹർപാൽ സിംഗ് (വൈസ് ക്യാപ്റ്റൻ)   ഇന്ത്യ 16 1
ഹർപ്രീത് സിംഗ്   ഇന്ത്യ 16 8
മൈക് ഗുന്ഥർ   ജർമ്മനി 6
താരിഖ് അസീസ്   പാകിസ്താൻ 15 2
പ്രഭ്ദീപ് റാം   ഇന്ത്യ 1
വില്യം സാൽകോ   ഇന്ത്യ 15

അവലംബം തിരുത്തുക

  1. "Sher-e-Punjab". The Fans of Hockey. Archived from the original on 2018-12-25. Retrieved May 12, 2012.
  2. "Sher-E-Punjab crowned WSH champions". ESPN. April 3, 2012. Archived from the original on 2018-12-25. Retrieved May 12, 2012.
  3. "Top Scorers". World Series Hockey. Retrieved May 12, 2012.
  4. "Sher-e-Punjab". World Series Hockey. Retrieved February 28, 2012.
"https://ml.wikipedia.org/w/index.php?title=ഷേർ_ഇ_പഞ്ചാബ്&oldid=3822092" എന്ന താളിൽനിന്ന് ശേഖരിച്ചത്