ഇഎസ്‌പിഎൻ

ആഗോള കേബിൾ, സാറ്റലൈറ്റ് സ്പോർട്സ് ടെലിവിഷൻ ചാനൽ
(ESPN എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യുഎസ് ആസ്ഥാനമായ ഒരു ആഗോള കേബിൾ, സാറ്റലൈറ്റ് സ്പോർട്സ് ടെലിവിഷൻ ചാനലാണ് എന്റർടെയ്ൻമെന്റ് ആൻഡ് സ്പോർട്സ് പ്രോഗ്രാമിങ് നെറ്റ്‌വർക്ക് അഥവാ ഇഎസ്പിഎൻ. ദ വാൾട്ട് ഡിസ്നി കമ്പനി, ഹേഴ്സ്റ്റ് കമ്യൂണിക്കേഷൻസ് എന്നിവരുടെ സംയുക്ത സംരംഭമായ ഇഎസ്പിഎൻ ഇൻകോർപ്പറേറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഒരു ചാനലാണ് ഇത്. 1979 ൽ ബിൽ റോസ്മുസെൻ, മകൻ സ്കോട്ട് റാസ്മുസെൻ, എഡ് എഗൻ എന്നിവരോടൊപ്പം ചേർന്ന് സ്ഥാപിച്ചതാണിത്.  

ESPN
ഉടമ
ചിത്ര ഫോർമാറ്റ്
മുദ്രാവാക്യം The Worldwide Leader In Sports
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
ഭാഷ ഇംഗ്ലീഷ്
പ്രക്ഷേപണമേഖല ലോകമാകമാനം
മുഖ്യകാര്യാലയം ബ്രിസ്റ്റൾ, കണക്ടിക്കട്ട്
Sister channel(s)
വെബ്സൈറ്റ് www.espn.com
ലഭ്യത
സാറ്റലൈറ്റ്
ഡയറക്ടിവി
  • 206
  • 209-1 (alternate feed; HD/SD)
  • 1206 (VOD)
ഡിഷ് നെറ്റ്‌വർക്ക്
  • 140
  • 144, 145, 146, 147 (alternate feeds)
കേബിൾ
Available on most U.S. cable systems Consult your local cable provider for channel availability
ESPN 8 "The Ocho"
IPTV
ഏ.റ്റി. ആൻഡ് റ്റി. യു-വേഴ്സ്
  • 1602 (HD)
  • 602 (SD)
വെറൈസൺ ഫിയോസ്
  • 570 (HD)
  • 70 (SD)
ഗൂഗിൾ ഫൈബർ 21
Internet television
സ്ലിങ് ടിവി ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ
ഡയറക്ടിവി നൗ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ
പ്ലേസ്റ്റേഷൻ വൂ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ
ഹുളു ലൈവ് ടിവി ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ

പ്രധാനമായും ബ്രിസ്റ്റോൾ, കണക്റ്റികട്ടിലുള്ള സ്റ്റുഡിയോ സൗകര്യങ്ങളിൽ നിന്നാണ്‌ ഇഎസ്പിഎൻ സംപ്രേഷണം ചെയ്യുന്നത്. മിയാമി, ന്യൂയോർക്ക് സിറ്റി, സിയാറ്റിൽ, ഷാർലറ്റ്, ലോസ് ഏഞ്ചൽസ് എന്നിവിടങ്ങളിലും ഓഫീസുകൾ പ്രവർത്തിക്കുന്നു. ജോർജ് ബോഡെൻഹൈമർ ആണ് ഇപ്പോൾ ഇഎസ്പിഎൻ ചാനലിന്റെ ചെയർമാൻ. വിജയകരമായ സ്പോർട്സ് നെറ്റ്‌വർക്കുകളിൽ ഒന്നാണെങ്കിലും, പക്ഷപാതപരമായ കവറേജ്, വ്യക്തിപരമായ താൽപര്യം, എന്നിവ വിമർശനവിധേയമായിട്ടുണ്ട്.[1] 

2016 ജനുവരിയിലെ കണക്കുപ്രകാരം, ഇഎസ്പിഎൻ യുഎസിലെ 78.52 ശതമാനം വീടുകളിലും ലഭ്യമാണ്.[2] യുഎസിലെ മുഖ്യ ചാനലിനും അതിന്റെ ഏഴ് അനുബന്ധ ചാനലുകൾക്കു പുറമേ, ഇഎസ്പിഎൻ , 200-ലധികം രാജ്യങ്ങളിൽ സംപ്രേഷണം ചെയ്യുന്നു.[3] ഓസ്‌ട്രേലിയ, ബ്രസീൽ, ലാറ്റിൻ അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ പ്രാദേശിക ചാനലുകളും പ്രവർത്തിക്കുന്നുണ്ട്.  

അവലംബം തിരുത്തുക

  1. Geography lesson: Breaking down the bias in ESPN's coverage, ESPN.com, August 15, 2008.
  2. "Cable Network Coverage Area Household Universe Estimates: January 2016". Broadcasting & Cable. NewBay Media. Archived from the original on 2016-10-14. Retrieved 2018-02-12.
  3. ESPN Inc Encyclopædia Britannica.

ബാഹ്യ കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇഎസ്‌പിഎൻ&oldid=3784603" എന്ന താളിൽനിന്ന് ശേഖരിച്ചത്