ഷോൺ മൈക്കിൾസ്
മൈക്കൽ ഷോൺ ഹിക്കൻബോട്ടം (ജനനം ജൂലൈ 22, 1965) ഒരു അമേരിക്കൻ പ്രൊഫഷണൽ റെസ്‌ലറാണ്. റിങ് നാമമായ ഷോൺ മൈക്കിൾസ് എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റുമായി (WWE) കരാറിലേർപ്പെട്ടിരിക്കുന്ന ഇദ്ദേഹം ഇപ്പോൾ അതിലെ റോ വിഭാഗത്തിൽ പ്രവർത്തിക്കുന്നു. ഡബ്ലിയു ഡബ്ലിയു ഇയിലെ ഏറ്റവും മുതിർന്ന താരങ്ങളിലൊരാളാഅയ ഇദ്ദേഹവും ദി അണ്ടർറ്റേക്കർറും (മാർക്ക് കലവേ) മാത്രമാണ് ഇപ്പോഴും ഈ കമ്പനിയിൽ പ്രവർത്തിക്കുന്നവരിൽ മണ്ടേ നൈറ്റ് അറ്റ് റോയുടെ ആദ്യ എപ്പിസോഡിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
ഷോൺ മൈക്കിൾസ് | |
---|---|
അറിയപ്പെടുന്നത് | ഷോൺ മൈക്കിൾസ് സീൻ മൈക്കിൾസ്[1] |
ഉയരം | 6 അടി (1.8 മീ)*[2][3] |
ഭാരം | 225 lb (102 കി.ഗ്രാം)[2] |
ജനനം | ചാന്റ്ലർ, അരിസോണ[4] | ജൂലൈ 22, 1965
വസതി | സാൻ അന്റോണിയോ, ടെക്സസ്[5] |
പരിശീലകൻ | ജോസ് ലൊഥാറിയോ[6] |
അരങ്ങേറ്റം | October 16, 1984[7] |
മിഡ്-സൗത്ത് റെസ്‌ലിങ്, അമേരിക്കൻ റെസ്‌ലിങ് അസോസിയേഷൻ (AWA) എന്നീ പ്രമോഷനുകളിലായാണ് മൈക്കിൾസ് തന്റെ റെസ്‌ലിങ് ജീവിതം ആരംഭിച്ചത്. 1987-ൽ ഇദ്ദേഹം ഡബ്ലിയു ഡബ്ലിയു ഇയിലെത്തി. അവിടെ ദ ക്ലിക് എന്ന സംഘം ഇദ്ദേഹം രൂപവത്കരിച്ചു. 1996-ൽ ഈ സംഘം അരങ്ങിൽ തിരക്കഥയിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിച്ച സംഭവം വൻ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അതിനടുത്ത വർഷം ഇദ്ദേഹം ഹണ്ടർ ഹേസ്റ്റ് ഹെംസ്‌ലി (പോൾ ലെവിസ്ക്യു) ചൈന (ജൊവാൻ ലോറർ) എന്നിവരുമായി ചേർന്ന് ഡി-ജെനറേഷൻ എക്സ് എന്ന സംഘം രൂപവത്കരിച്ചു.
ഇദ്ദേഹം നാല് തവണ ലോക ചാമ്പ്യനായിട്ടുണ്ട്(3 തവണ ഡബ്ലിയു ഡബ്ലിയു ഇ ചാമ്പ്യൻ, 1 തവണ വേൾഡ് ഹെവിവെയ്റ്റ് ചാമ്പ്യൻ). 1995, 1996 വർഷങ്ങളിലെ റോയൽ റമ്പിൾ വിജയിയും ആദ്യ ഗ്രാന്റ് സ്ലാം വിജയിയും ഇദ്ദേഹമായിരുന്നു.
അവലംബം
തിരുത്തുക- ↑ (2007). The Shawn Michaels Story: Heartbreak & Triumph [DVD]. WWE Home Video.
- ↑ 2.0 2.1 "Shawn Michaels' WWE Profile". World Wrestling Entertainment. Retrieved 2007-07-10.
- ↑ (Michaels & Feigenbaum 2005, പുറം. 164)
- ↑ (Michaels & Feigenbaum 2005, പുറങ്ങൾ. 12–13)
- ↑ "WWE SmackDown! Shut Your Mouth FAQ - IGN FAQs". IGN. Archived from the original on 2007-10-12. Retrieved 2007-08-03.
- ↑ Roopansingh, Jaya. "Shawn Michaels, still the show-stopper". Slam! Sports. Canadian Online Explorer. Retrieved 2008-03-29.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ (Michaels & Feigenbaum 2005, പുറം. 57)