ഷംഷാദ് ബീഗം

ഇന്ത്യൻ ഗായിക
(Shamshad Begum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹിന്ദി ചലച്ചിത്രരംഗത്തെ ആദ്യകാല പിന്നണിഗായികയായിരുന്നു ഷംഷാദ് ബീഗം (ഏപ്രിൽ 14, 1919 - ഏപ്രിൽ 23, 2013).

ഷംഷാദ് ബീഗം
പശ്ചാത്തല വിവരങ്ങൾ
ജനനം(1919-04-14)ഏപ്രിൽ 14, 1919
അമൃത്സർ, പഞ്ചാബ്, ഇന്ത്യ
മരണം23 ഏപ്രിൽ 2013(2013-04-23) (പ്രായം 94)
മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
വിഭാഗങ്ങൾചലച്ചിത്രപിന്നണിഗായിക
തൊഴിൽ(കൾ)ഗായിക
വർഷങ്ങളായി സജീവം1934–1975

പഞ്ചാബിലെ അമൃത്സറിൽ 1919 ഏപ്രിൽ 14-നാണ് ഷംഷാദ് ജനിച്ചത്. പെഷവാർ റേഡിയോയിലൂടെ 1947-ലാണ് ഇവർ സംഗീതലോകത്തേക്ക് കടന്നു വന്നു.[1] നൗഷാദ് അലിയുടെയും ഒ.പി. നയ്യരുടെയും പാട്ടുകളാണ് ഇവർ കൂടുതലും ആലപിച്ചത്.[1] ആദ്യകാലത്ത് ഒരു പാട്ടിന് 15 രൂപയായിരുന്നു ഇവർക്ക് പ്രതിഫലമായി കിട്ടിയിരുന്നത്.[1]

പ്രശസ്ത ഗാനങ്ങൾ

തിരുത്തുക
ഗാനം ചിത്രം വർഷം സംഗീതം
മേരേ പിയാ ഗയേ റംഗൂൺ പതംഗ 1949 സി. രാമചന്ദ്ര
കഭി ആർ കഭി പാർ ആർ പാർ 1954 ഒ.പി. നയ്യർ
കഹിം പേ നിഗാഹേം കഹിം പേ നിഷാനാ സിഐഡി 1956 ഒ.പി. നയ്യർ
ലേകെ പെഹ്‌ലാ പെഹ്‌ലാ പ്യാർ സിഐഡി 1956 ഒ.പി. നയ്യർ
കജ്‌രാ മൊഹബത് വാലാ കിസ്മത് 1968 ഒ.പി. നയ്യർ
  1. 1.0 1.1 1.2 "ഹിന്ദി പിന്നണിഗായിക ഷംഷാദ് ബീഗം അന്തരിച്ചു". മാതൃഭൂമി. 2013 ഏപ്രിൽ 24. Archived from the original on 2013-04-24. Retrieved 2013 ഏപ്രിൽ 24. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ഷംഷാദ്_ബീഗം&oldid=3646251" എന്ന താളിൽനിന്ന് ശേഖരിച്ചത്