ഷഹനാസ് ഹുസൈൻ
(Shahnaz Husain എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ʓ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2011 ഡിസംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Shahnaz Husain | |
---|---|
ദേശീയത | India |
കലാലയം | St. Mary's Convent Inter College, Prayagraj, India |
തൊഴിൽ | Entrepreneur |
സജീവ കാലം | 1971–present |
സംഘടന(കൾ) | Shahnaz Husain Group |
പുരസ്കാരങ്ങൾ | Padma Shri |
വെബ്സൈറ്റ് | shahnaz |
ഇന്ത്യയിൽ ബ്യൂട്ടി പാർലർ സംസ്കാരത്തിന് തുടക്കമിട്ട വനിത ആണ് ഷഹനാസ് ഹുസൈൻ . ഹെർബൽ സൗന്ദര്യ വർധക വസ്തു ഉത്പാദകരിൽ അഗ്രഗണ്യയാണ് . ജനനം 5.11.1944. ഹൈദരാബാദിൽ . പഠനത്തിനും പ്രായോഗികപരിശീലനത്തിനുമായി ഡൽഹി ആസ്ഥാനമാക്കി എഴുപതുകളിൽ വുമൺസ് വേൾഡ് ഇന്റർനാഷണൽ (WWI) ആരംഭിച്ചു. ഹെർബൽ ഉത്പന്നങ്ങൾ വിറ്റഴിക്കാനായി ലോകമൊട്ടാകെ നാനൂറിലധികം ശാഖകളുണ്ട്. ഷഹനാസിന്റെ പ്രശസ്തരായ ഉപഭോക്താക്കളിൽ ഇന്ദിരാഗാന്ധി, സോണിയ ഗാന്ധി, എലിസബത്ത് ടൈലർ, ഡയാനാ രാജകുമാരി എന്നിവരുൾപ്പെടുന്നു. അമേരിക്കൻ മാസികയായ സക്‌സസ്, 1996-ൽ ലോകത്തിലെ ഏറ്റവും മികച്ച വ്യാവസായിക സംരംഭകയായി തെരഞ്ഞെടുത്തു[1]. ഭാരതസർക്കാർ 2006-ലെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.[2]
അവലംബം
തിരുത്തുക- ↑ "Courting the Stars". Asiaweek. 1996-07-12. Archived from the original on 2001-05-28. Retrieved 2008-06-11.
- ↑ http://india.gov.in/myindia/padmashri_awards_list1.php?start=430[പ്രവർത്തിക്കാത്ത കണ്ണി]