പട്ടുനൂൽപ്പുഴു വളർത്തൽ

(Sericulture എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പട്ടുനൂൽ അഥവാ സിൽക്കിന്റെ ഉല്പാദനത്തിനായി പട്ടുനൂൽ പുഴുക്കളെ വളർത്തുന്ന കൃഷിരീതിയാണ് പട്ടുനൂൽപ്പുഴു വളർത്തൽ അഥവാ സെറികൾച്ചർ (Sericulture). കേരളത്തിലെ മിക്ക പ്രദേശങ്ങളിലും എല്ലാ കാലാവസ്ഥയിലും ചെയ്യാവുന്ന കാർഷികാധിഷ്ടിത വ്യവസായമാണിത്. പട്ടുനൂൽ ഉല്പാദിപ്പിക്കുന്ന നിരവധി പുഴുക്കൾ ഉണ്ടെങ്കിലും Bombyx mori എന്ന ഇനത്തിലുള്ള പട്ടുനൂൽപ്പുഴുക്കളെയാണ് പ്രധാനമായും പട്ടുനൂൽകൃഷിക്ക് ഉപയോഗിക്കുക. മൾബെറി ചെടിയുടെ ഇലകളാണ് ഇവയ്ക്കു ഭക്ഷണമായി കൊടുക്കുക. പട്ടുനൂൽകൃഷിയുടെ ഉത്ഭവം ചൈനയിലാണ്. പട്ടുനൂൽകൃഷിയ്ക്കായി ബി. മോറി പുഴുക്കളെ വളർത്തുന്നതിന് കൃ.മു. 2700 വർഷത്തെ ചരിത്രമുള്ളതായി കൺഫ്യൂഷ്യസിന്റെ കൃതികളിൽ നിന്നും മനസ്സിലാകുന്നു.[1] പുരാവസ്തു ശാസ്ത്രത്തിൽനിന്നും ലഭിക്കുന്ന തെളിവുകൾ പ്രകാരം യാംഗ്ഷാവോ കാലഘട്ടത്തോളം ( Yangshao period - കൃ.മു. 5000 – 3000 വർഷം) പഴക്കം ഈ കൃഷിരീതിക്ക് ഉള്ളതായി കാണാം. ഇന്ന് ലോകത്തിലെ ആകെ ഉത്പാദനത്തിൻറെ 60% ഇന്ത്യയുടെയും ചൈനയുടെയും സംഭാവനയാണ്.

പട്ടുനൂൽപ്പുഴു വളർത്തൽ

തിരുത്തുക

പട്ടുനൂൽപ്പുഴു മുട്ടകൾ സെറിഫെഡ് പോലെയുള്ള അംഗീകൃത കേന്ദ്രങ്ങളിൽ നിന്ന് വാങ്ങാവുന്നതാണ്. മുട്ടകൾ ഒരേ സമയം വിരിയുന്നതിനും ആരോഗ്യമുള്ള പുഴുക്കൾ ഉണ്ടാവുന്നതിനും പുഴുവളർത്തുന്ന മുറിയിൽ 25 ഡിഗ്രി ചൂടും 80 % അന്തരീക്ഷ ഈർപ്പവും ഉണ്ടായിരിക്കണം. വിരിഞ്ഞ ഉടനെ പുഴുക്കൾക്ക് വളരെ ചെറുതായി മുറിച്ച തളിരിലകളാണ് ഭക്ഷണമായി കൊടുക്കുക. ക്രമേണ മൂപ്പെത്തിയ ഇലകൾ കൊടുക്കാവുന്നതാണ്. ആദ്യത്തെ ഒന്നും രണ്ടും ദശയിലെ പുഴുക്കളേ ചാക്കി പുഴുക്കൾ എന്നാണ് പറയുക.അവയ്ക്ക് വലിയ പുഴുക്കളെ അപേക്ഷിച്ച് കൂടുതൽ ഊഷ്മാവും ഈർപ്പവും ആവശ്യമായതിനാൽ ഇവയെ മെഴുകുകടലാസിൽ പൊതിഞ്ഞാണ് വളർത്തുക.ചാക്കിപ്പുഴുക്കൾക്ക് ദിവസവും രണ്ടുതവണ തീറ്റ നൽകിയാൽ മതി. മുട്ടവിരിഞ്ഞ് മൂന്നുദിവസമാവുമ്പോഴാണ് മോൾട്ടിംഗ് ആരംഭിക്കുക.

പുഴുക്കൾക്ക് ഓരോ ഘട്ടത്തിലും ആവശ്യമായ ആഹാരത്തിൻറെ അളവ്(100 ഡി.എഫ്.എൽ നു)

തിരുത്തുക
ദശ ഇലയുടെ വലിപ്പം ഇലയുടെ അളവ്(കിലോ ഗ്രം) ഇലയോടു കൂടിയുള്ളാ കമ്പ് (കിലോ ഗ്രാം)
1 0.5 സെ.മി- 2 സെ.മി വരെ 6
2 2-4 സെ.മി 16
3 140
4 460
5 2880

ഓരോ ഘട്ടത്തിലും പുഴുക്കൾക്കാവശ്യമായ ഊഷ്മാവും ഈർപ്പവും നിയന്ത്രിക്കേണ്ടതാണ്.

ഓരോ ഘട്ടത്തിലും പുഴുക്കളുടെ വളർച്ചക്കനുയോജ്യമായ ഘടകങ്ങൾ

തിരുത്തുക
ദശ ദിവസ ദൈർഖ്യം അന്തരീക്ഷ ഊഷ്മാവ്(ഡിഗ്രി) അന്തരീക്ഷ ഈർപ്പം (%) മോൾട്ടിംഗ് സമയം
1 3-3.5 27-28 85-90 20 മണിക്കൂർ
2 2-2.5 27-28 85-90 24 മണിക്കൂർ
3 3-3.5 26 80 24 മണിക്കൂർ
4 4-4.5 25 65-70 30-36 മണിക്കൂർ
5 6-7 24-25 75-80 സ്പിന്നിംഗ്

പുഴുവളരുന്നതിനനുസരിച്ചു ഇലയുടെ അളവും പുഴുത്തടത്തിൻറെ വിസ്തീർണവും വർധിപ്പിക്കണം.അവസാന ഘട്ടങ്ങളിൽ കൊക്കൂൺ ഉണ്ടാക്കാൻ പാകമായ പുഴുക്കൾസുതാര്യമാവുകയും തീറ്റ എടുക്കുന്നത് നിർത്തുകയും ചെയ്യുന്നു. അവ തല ഉയർത്തിപ്പിടിക്കുകയുംഈർപ്പം കൂടുതലുള്ള കാഷ്ടം വിസർജിക്കുകയും ചെയ്യുന്നു. അത്തരം പാകമായ പുഴുക്കളെ കൂടുകൂട്ടനായി യഥാസമയം നെട്രികയിലൊ റോട്ടറി യിലോ ഇടണം. സ്പിന്നിംഗ് സമയത്ത് 24 ഡിഗ്രി ഊഷ്മാവും 64-65 അന്തരീക്ഷ ഈർപ്പവും ധാരാളം വായു സഞ്ചാരവും ആവശ്യമാണ്.കൊക്കൂൺ ഉണ്ടാക്കിത്തുടങ്ങി അഞ്ചാം ദിവസമോ ആറാം ദിവസമോ കൊക്കൂണുകൾ ശേഖരിക്കാം.

മോൾട്ടിങ്ങ്

തിരുത്തുക

പട്ടുനൂൽ പുഴുക്കൾ അവയുടെ ജീവിത ചക്രത്തിൽ നാലുതവണ പടം പൊഴിക്കുന്നു. ഇതിനാണ് മോൾട്ടിങ്ങ് എന്ന് പറയുന്നത്. ഈ സമയത്ത് അവ തീറ്റ എടുക്കില്ല.മോൾട്ടിങ്ങിന്റെ ആരംഭം കണ്ടാൽ കൊടുക്കുന്ന ഇലയുടെ അളവ് കുറക്കുകയും ഏകദേശം 90% പുഴുക്കൾ മോൾട്ടിങ്ങിലായാൽ തീറ്റകൊടുക്കുന്നത് നിർത്തുകയും ചെയ്യാം 25 ഡിഗ്രി ഊഷ്മാവും 70% അന്തരീക്ഷ ഈർപ്പവുമാണ് ഈ സമയത്ത് ആവശ്യം.90 % പുഴുക്കൾ പടം പൊഴിച്ചിറങ്ങിയ ശേഷം മാത്രമേ തീറ്റ കൊടുക്കാൻ പാടുള്ളൂ പുഴുക്കൾക്ക് ഉണ്ടാവുന്ന എല്ലാ രോഗങ്ങളും തടയുന്നതിന് വിജേത/അങ്കുഷ് എന്നീ അണുനാശിനികൾ സഹായിക്കുന്നു. ഓരോ പടം പൊഴിക്കലിനുശേഷവും ഇതിട്ടുകൊടുക്കാവുന്നതാണ്.

പട്ടുനൂൽപുഴുക്കൾക്ക് ഉണ്ടാവുന്ന രോഗങ്ങൾ

തിരുത്തുക

പട്ടുനൂൽപ്പുഴുക്കൾക്ക് സാധാരണയായി കണ്ടുവരുന്ന വൈറസ് രോഗമായ ഗ്രാസറി ബാക്ടീരിയൽ രോഗമായ ഫ്ലാച്ചറി കുമിൾ രോഗമായ മസ്കാർഡിൻ ,അസ്പർ ഗില്ലോസിസ് എന്നിവയാണ്. രോഗങ്ങൾക്ക് പൊതുവായി വിജേത/അങ്കുഷ് എന്നിവയാണ് പ്രതിരോധമരുന്നായി ഉപോഗിക്കുന്നത്. രോഗം ബാധിച്ച പുഴുക്കളെ ട്രെയിൽനിന്നും മാറ്റി കുമ്മായത്തിലോ ബ്ലീച്ചിംഗ് പൌഡറിലോ ഇട്ട ശേഷം കുഴിച്ചുമൂടുകയോ കത്തിച്ചു കളയുകയോ ചെയ്യണം. [2]

  1. Barber, E. J. W. (1992). Prehistoric textiles: the development of cloth in the Neolithic and Bronze Ages with special reference to the Aegean (reprint, illustrated ed.). Princeton University Press. p. 31. ISBN 978-0-691-00224-8. Retrieved 06-11-2010. {{cite book}}: Check date values in: |accessdate= (help)
  2. മൾബെറി കൃഷിയും പട്ടുനൂൽപ്പുഴു വളർത്തലും- കേരള സ്റ്റേറ്റ് സെറികൾച്ചർ കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ