സീമ അന്റിൽ

(Seema Antil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

 

സീമ അന്റിൽ
Seema Antil (2010)
വ്യക്തിവിവരങ്ങൾ
ജനനം (1983-07-27) 27 ജൂലൈ 1983  (41 വയസ്സ്)
സോണിപത്, ഹരിയാന, ഇന്ത്യ
ഉയരം1.82 മീ (5 അടി 11+12 ഇഞ്ച്)[1]
ഭാരം94 കി.ഗ്രാം (207 lb) (2014)[1]
Sport
രാജ്യം ഇന്ത്യ
കായികയിനംAthletics
Event(s)Discus
Updated on 6 October 2014.

ഇന്ത്യയിലെ പ്രശസ്തയായ ഡിസ്കസ് ത്രോ താരമാണ് സീമ അന്റിൽ ഇംഗ്ലീഷ്: Seema Antil (27 ജുലൈ 1983) പൂർവ്വനാമം സീമ പുനിയ. സീമയുടെ ഏറ്റവും മികച്ച നേട്ടം 62.62 മീറ്റർ ആണ്. കാലിഫോർണിയയിലെ (യു എസ്) സലിനാസിൽ 2016 ഇൽ നടന്ന പാറ്റ് യങ്സ് ത്രോവേഴ്സ് ക്ലാസ്സിക്കിൽ ആണ് സീമ അത് നേടിയത്.  [2]

ആദ്യകാല ജീവിതം

തിരുത്തുക

ഹരിയാനയിലെ സോണിപത് ജില്ലയിൽ കെഡ്‌വ ഗ്രാമത്തിലാണ് സീമ ജനിച്ചത്. പതിനൊന്നാം വയസിൽ തന്നെ സ്പോർട്സിൽ സജീവയായിരുന്ന സീമ ഹർഡിൽസിലും ലോങ്ങ് ജമ്പിലും ആയിരുന്നു ആദ്യം ശ്രദ്ധിച്ചിരുന്നത്. പിന്നീട് ആണ് ഡിസ്കസ് ത്രോയിലേക്ക് മാറിയത്.  2000 ഇൽ സാന്റിയഗോവിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ കരസ്ഥമാക്കിയ സ്വർണ്ണ മെഡൽ സീമയ്ക്ക് മില്ലേനിയം ചയിൽഡ് എന്ന ചെല്ലപ്പേര് നൽകി. സോണിപത്തിലെ ഗവണ്മെന്റ് കോളേജിൽ ആയിരുന്നു സീമയുടെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

  1. 1.0 1.1 "2014 CWG profile". Archived from the original on 2016-03-04. Retrieved 2016-08-19.
  2. "Discus thrower Seema Punia qualifies for Rio Olympics". The Hindu. PTI. 29 May 2016. Retrieved 29 July 2016.
"https://ml.wikipedia.org/w/index.php?title=സീമ_അന്റിൽ&oldid=4101491" എന്ന താളിൽനിന്ന് ശേഖരിച്ചത്