സട്ടു

(Sattu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള ധാന്യങ്ങളുടേയും പയറുവർഗ്ഗങ്ങളുടേയും പൊടികളുടെ ഒരുതരം മിശ്രിതമാണ് സട്ടു (Sattu). ഈ മിശ്രിതമാവ് പല ഭക്ഷ്യവിഭവങ്ങളുടെയും പ്രധാനചേരുവയോ അല്ലാതെയോ ഉപയോഗിക്കാറുണ്ട്.

ചരിത്രം

തിരുത്തുക

ഇന്ത്യയിലെ ബീഹാർ പോലുള്ള പ്രദേശങ്ങളിൽ സട്ടുമിശ്രിതം പുരാതനകാലം മുതലേ ഉണ്ടാക്കിത്തുടങ്ങിയിരുന്നു. ഇതിനെ "ദേശി ഹോർലിക്സ്" എന്നും വിളിക്കാറുണ്ട്. [1]

 
സട്ടു മാവ് ഉപയോഗിച്ച് ഉണ്ടാക്കിയ
 ലിട്ടി എന്ന ഭക്ഷ്യവിഭവം

ദേശങ്ങൾക്കനുസരിച്ച് സട്ടുമാവ് പലഅളവുകളിലായാണ് പാചകത്തിനുപയോഗിക്കുന്നത്. ബീഹാർ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിലെ പല ഭക്ഷ്യവിഭവങ്ങളിലും സട്ടു ധാരാളമായി ഉപയോഗിക്കാറുണ്ട്. പാൽ, മധുരം, പഴങ്ങൾ എന്നിവചേരുവകൾ സട്ടുവുമായി ചേർത്ത് മധുര വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. സട്ടുവിലേക്ക് പച്ചമുളക്, ചെറുനാരങ്ങനീര്, ഉപ്പ് എന്നിവചേർത്ത് പഴം വിളമ്പുന്നതിനുമുമ്പ്‌ വിളമ്പുന്ന എരിവുള്ള ഭക്ഷ്യവിഭവവും ഉണ്ടാക്കാറുണ്ട്.

ഭൂമിശാസ്ത്രം

തിരുത്തുക

ഉത്തർ‌പ്രദേശ്, മധ്യപ്രദേശ്‌, ബിഹാർ, ഝാർഖണ്ഡ്‌, പശ്ചിമ ബംഗാൾ, ഒഡീഷ, പഞ്ചാബ് തുടങ്ങിയ ദേശങ്ങളിൽ സട്ടു സർവ്വപ്രിയമേറിയ ഭക്ഷ്യ ചേരുവയാണ്. [2][3]

മറ്റു പേരുകൾ

തിരുത്തുക

ഒറിയ ഭാഷയിൽ ചാട്ടുആ എന്നാണ് അറിയപ്പെടുന്നത്. സാട്-അനാജ് എന്ന പ്രചാരലുപ്‌തമായ പദപ്രയോഗവും ഇതിനുണ്ടായിരുന്നു.

  1. Alop ho riha Punjabi virsa by Harkesh Singh Kehal Pub Lokgeet Parkashan ISBN 81-7142-869-X
  2. People of Ind. However this term of opprobrium ignores the fact that the sattu is nutritious and has sustained the Bihari ...
  3. Alop ho riha Punjabi virsa by Harkesh Singh Kehal Pub Lokgeet Parkashan ISBN 81-7142-869-X

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സട്ടു&oldid=3800366" എന്ന താളിൽനിന്ന് ശേഖരിച്ചത്