നല്ല മത്തി

(Sardinella longiceps എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്ലൂപ്പിഡേ (Clupeidae) കുടുംബത്തിലെ സമുദ്രജല മത്സ്യമായ മത്തി വിഭാഗത്തിലെ ഒരു ഇനമാണ് നല്ല മത്തി അഥവാ നെയ്യ്‌ മത്തി Indian Oil Sardine. (ശാസ്ത്രീയനാമം: Sardinella longiceps). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]ഇന്ത്യയിൽ ഏറ്റവുമധികം പിടിക്കപ്പെടുന്ന ഭക്ഷ്യയോഗ്യമായ മൽസ്യങ്ങളിൽ ആദ്യ രണ്ടിൽ ഒന്നാണ് ഇവ. നെയ്യ്‌ മത്തി, സ്വർണവരയൻ മത്തി, കാരി ചാള എന്നിവയാണ് കേരളത്തിലെ സമുദ്രതീരങ്ങളിൽ ലഭ്യമാകുന്ന മൂന്ന് ഇനം മത്തി വിഭാഗങ്ങൾ.

നല്ല മത്തി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. longiceps
Binomial name
Sardinella longiceps

പ്രജനനം

തിരുത്തുക

ജൂണിനും ഡിസംബറിനും ഇടയിൽ ആണ് പ്രജനന കാലം . മുട്ടയിട്ടു പ്രജനനം നടത്തുന്ന മത്സ്യമാണ് ഇവ , ഒറ്റത്തവണ 75,000 മുട്ടകൾ വരെ ഇടുന്നു . 24 മണിക്കൂറിനുള്ളിൽ മുട്ടവിരിയുന്നു .[2]

 
നല്ല മത്തി

കുടുംബം

തിരുത്തുക

ക്ലൂപ്പൈഡേ (Clupeidae) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.

  1. Balan, V (1963). "Studies on the age and growth of the Oil Sardine Sardinella longiceps by means of scales" (PDF). Indian Journal of Fisheries: 663–686.
  2. Nair, Velappan (1959). "Notes on the Spawning Habits and Early Life History of the Oil Sardine Sardinella Longiceps Cuv. & Val" (PDF). Indian Journal of Fisheries: 342–360. Retrieved November 20, 2011.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=നല്ല_മത്തി&oldid=3339597" എന്ന താളിൽനിന്ന് ശേഖരിച്ചത്