സരസ്വതി സാഹ

(Saraswati Saha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മുൻ ഇന്ത്യൻ കായികതാരമാണ് സരസ്വതി സാഹ (ജനനം: 23 നവംബർ 1979). 2002ൽ അർജുന അവാർഡ് ലഭിച്ചു.

സരസ്വതി സാഹ
വ്യക്തി വിവരങ്ങൾ
പൂർണ്ണനാമംസരസ്വതി സാഹ
പൗരത്വം ഇന്ത്യ
ഉയരം1.54 മീ (5 അടി 12 ഇഞ്ച്)
ഭാരം53 കി.ഗ്രാം (117 lb; 8.3 st)
Sport
രാജ്യംIndia
കായികമേഖലഓട്ടം
ഇനം(ങ്ങൾ)100 മീറ്റർ, 200 മീറ്റർ
ക്ലബ്ഇന്ത്യൻ റെയിൽവേ
വിരമിച്ചത്Yes
അംഗീകാരങ്ങൾ
ഏറ്റവും മികച്ച പ്രകടനങ്ങൾ100 m: 11.40
(ജക്കാർത്ത 2000)
200 m: 22.82 NR
(Ludhiana 2000)
 
മെഡലുകൾ
ഏഷ്യൻ ഗെയിംസ്
Gold medal – first place 2002 ബുസാൻ ഏഷ്യൻ ഗെയിംസ് 200 metres

ജീവിതരേഖ

തിരുത്തുക

1979 നവംബർ 23ന് ത്രിപുരയിലെ ബലോണിയയിൽ ജനിച്ചു. 200 മീറ്ററിൽ നിലവിലുള്ള ദേശീയ റെക്കോർഡിന്റെ ഉടമയാണ്. 2002 ഓഗസ്റ്റിലാണ് 22.82 സെക്കന്റിൽ മത്സരം പൂർത്തിയാക്കി ദേശീയ റെക്കോർഡ് സ്ഥാപിച്ചത്.[1] രചിത മിസ്ത്രിയുടെ റെക്കോർഡാണ് അന്ന് സരസ്വതി മറികടന്നത്.[2] 2002ലെ ബുസാൻ ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടി.[3] 1998ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പി.ടി. ഉഷ, ഇ.ബി. ഷൈല, രചിത മിസ്ത്രി എന്നിവരോടൊപ്പം 4x100 മീറ്റർ റിലേയിൽ സ്വർണ മെഡൽ കരസ്ഥമാക്കി.[4][5] 2000ലെയും 2004ലെയും ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നു.[6][7][8]2006ൽ കായിക ജീവിതത്തിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു.[9]

നേട്ടങ്ങൾ

തിരുത്തുക

അന്താരാഷ്ട്ര തലം

തിരുത്തുക
വർഷം മത്സരം വേദി ഫലം മത്സര ഇനം കുറിപ്പുകൾ
Representing   ഇന്ത്യ
1998 1998 ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജപ്പാൻ 1st 4 × 100 m NR
2000 2000 ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് Jakarta, Indonesia 2nd 100 m

ദേശീയ തലം

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക
  • അർജുന അവാർഡ് (2002)[11]
  1. www.indianathletics.org/isr.php
  2. www.hindu.com/2002/08/29/stories/2002082905962100.htm
  3. www.indiaexpress.com/news/sports/20021010-0.html
  4. http://www.rediff.com/sports/1998/dec/15e.htm
  5. http://www.indianathletics.in/records/Records%20seniors%20%28As%20on%2031.12.2011%29.pdf[പ്രവർത്തിക്കാത്ത കണ്ണി]
  6. "Sydney2000 Results: Official Results - 4 X 100 METRES - Women - Round 1". IAAF. Retrieved 2009-10-03.
  7. "Saraswati Dey-Saha - Biography and Olympics results". Sports Reference LLC. Retrieved 2009-09-03.[പ്രവർത്തിക്കാത്ത കണ്ണി]
  8. "Olympic Games 2004 - Results 08-23-2004 - 200 Metres W Heats". IAAF. Retrieved 2009-10-03.
  9. "Saraswati calls it quits". The Indian Express. 2006-08-01. Retrieved 2009-10-03.
  10. "Indian Championships and Games". gbrathletics.com. Retrieved 2009-09-06.
  11. "Arjuna Awardees". Ministry of Youth Affairs and Sports. Archived from the original on 2007-12-25. Retrieved 2009-09-03.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സരസ്വതി_സാഹ&oldid=3646878" എന്ന താളിൽനിന്ന് ശേഖരിച്ചത്