സാറാ ബറേലിസ്

(Sara Bareilles എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാറാ ബെത്ത് ബറേലിസ് (/bəˈrɛlɪs/, bə-RELL-iss; ജനനം: ഡിസംബർ 7, 1979)[1] ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും നടിയും രചയിതാവും നിർമ്മാതാവുമാണ്. 2004-ൽ ബറേലിസ് തന്റെ ആദ്യ സ്റ്റുഡിയോ ആൽബമായ കെയർഫുൾ കൺഫെഷൻസ് പുറത്തിറക്കി. രണ്ടാമത്തെ സ്റ്റുഡിയോ ആൽബമായ ലിറ്റിൽ വോയ്‌സ് (2007) പുറത്തിറങ്ങിയതോടെ അവർക്ക് കൂടുതൽ അംഗീകാരം ലഭിച്ചു. ഈ ആൽബത്തിലെ "ലവ് സോംഗ്" എന്ന ഹിറ്റ് സിംഗിൾ ബിൽബോർഡ് ഹോട്ട് 100-ൽ നാലാം സ്ഥാനത്തെത്തുകയും സോംഗ് ഓഫ് ദ ഇയർ ഉൾപ്പെടെ രണ്ട് ഗ്രാമി പുരസ്കാര നാമനിർദ്ദേശങ്ങൾ നേടുകയും ചെയ്തു.[2] 2010-ൽ, മൂന്നാമത്തെ സ്റ്റുഡിയോ ആൽബമായ കാലിഡോസ്കോപ്പ് ഹാർട്ട് പുറത്തിറങ്ങുകയും, അതിലെ പ്രധാന സിംഗിൾ "കിംഗ് ഓഫ് എനിതിംഗ്" ഗ്രാമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2011-ൽ, എൻബിസി ഗാനമത്സര പരമ്പരയായ ദ സിംഗ്-ഓഫിന്റെ മൂന്നാം സീസണിൽ ബറേലിസ് ഒരു ജഡ്ജിയായി സേവനമനുഷ്ഠിച്ചു. 2013-ൽ, അവൾ തന്റെ നാലാമത്തെ സ്റ്റുഡിയോ ആൽബമായ ദി ബ്ലെസ്ഡ് അൺറെസ്റ്റ് പുറത്തിറങ്ങുകയും, അത് ആൽബം ഓഫ് ദ ഇയർ ഉൾപ്പെടെ രണ്ട് ഗ്രാമി പുരസ്കാര നോമിനേഷനുകൾ നേടുകയും ചെയ്തു.

സാറാ ബറേലിസ്
Bareilles performing at the Troubadour,
in West Hollywood, California in October 2015
ജനനം
സാറാ ബെത്ത് ബറേലിസ്

(1979-12-07) ഡിസംബർ 7, 1979  (45 വയസ്സ്)
കലാലയംയൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ആഞ്ചലസ്
തൊഴിൽ
  • ഗായിക-ഗാനരചയിതാവ്
    നടി
    എഴുത്തുകാരി
    നിർമ്മാതാവ്
സജീവ കാലം1998–ഇതുവരെ
പങ്കാളി(കൾ)ജോ ടിപ്പെറ്റ് (2016–)
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
  • Vocals
  • piano
  • guitar
ലേബലുകൾEpic
വെബ്സൈറ്റ്www.sarabmusic.com

ആദ്യകാലം

തിരുത്തുക

കാലിഫോർണിയയിലെ ഹംബോൾട്ട് കൗണ്ടിയിലെ യുറേക്കയിൽ ജനിച്ചു വളർന്ന ബറേലിസ്, ശവസംസ്കാര ചടങ്ങിൽ ജോലി ചെയ്യുന്ന ബോണി ഹാൽവോർസന്റെയും (മുമ്പ്, കാപ്പല്ലസ്) ഇൻഷുറൻസ് ഏജൻറായ പോൾ ബറേലിസിന്റെയും മൂന്ന് പെൺമക്കളിൽ ഒരാളാണ് അവൾക്ക് സ്റ്റേസി, ജെന്നിഫർ എന്നീ രണ്ട് സഹോദരിമാരും മെലഡി എന്ന അർദ്ധസഹോദരിയും ഉണ്ട്.[3] ഇറ്റാലിയൻ, ഇംഗ്ലീഷ്, ജർമ്മൻ, പോർച്ചുഗീസ്, ഫ്രഞ്ച് വംശജയായ അവളുടെ അവസാന നാമം ബറേലിസ് ഫ്രഞ്ചിൽനിന്നുള്ളതാണ്. അവൾ ഇറ്റാലിയൻ ഭാഷ സംസാരിക്കുന്ന അവൾ, ഒരു വർഷത്തോളം ഇറ്റലിയിൽ താമസിച്ചിരുന്നു.[4]

  1. Lymangrover, Jason (2007). "Sara Bareilles". AllMusic. Retrieved November 28, 2009.
  2. "Sara Bareilles | Chart History". Billboard. Retrieved 6 September 2020.
  3. Zooey Magazine: Sara Bareilles Cover Archived October 5, 2013, at the Wayback Machine. ZooeyMagazine.com
  4. "25 Things You Don't Know About Me: Sara Bareilles". UsMagazine.com. October 7, 2011. Retrieved July 16, 2012.
"https://ml.wikipedia.org/w/index.php?title=സാറാ_ബറേലിസ്&oldid=3728615" എന്ന താളിൽനിന്ന് ശേഖരിച്ചത്