സാൻസിങ്ഡൂയി
അടുത്തകാലത്തായി ഉദ്ഘനനത്തിലൂടെ കണ്ടെത്തിയ ഒരു ചൈനീസ് സംസ്കാരമാണ് സാൻസിങ്ഡൂയി (ചൈനീസ്: 三星堆; പിൻയിൻ: Sānxīngduī; literally: "മൂന്ന് നക്ഷത്രങ്ങളുടെ കുന്ന്]]"). ചൈനയിലെ സിച്ചുവാനിലെ ഒരു പ്രധാന സാംസ്കാരിക കേന്ദ്രമാണിത്. 19ൢ ആദ്യം കണ്ടെത്തിയ ഈ ഓട്ടുയുഗ സംസ്കാരം 1986-ൽ വീണ്ടും കണ്ടെത്തപ്പെടുകയുണ്ടായി.[1] ക്രിസ്തുവിന് മുൻപ് 11-12 നൂറ്റാണ്ടുകളിലെ അവശിഷ്ടങ്ങളാണിതെന്ന് റേഡിയോകാർബൺ ഡേറ്റിംഗ് ഫലങ്ങൾ സൂചിപ്പിക്കുന്നു.[2] ഈ ശേഷിപ്പുകൾ നിർമിച്ച സംസ്കാരം സാൻസിങ്ഡൂയി സംസ്കാരം എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. ഷു രാജ്യത്തെ ഇതുമായി ചരിത്രകാരന്മാർ ബന്ധിപ്പിക്കുന്നുണ്ട്. ഗുവാങ്‌ഘാൻ നഗരത്തിലെ സാൻസിങ്ഡൂയി മ്യൂസിയത്തിലാണ് ഈ ശേഷിപ്പുകൾ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്.[2]
三星堆 | |
History | |
---|---|
സംസ്കാരങ്ങൾ | ബാവോഡുവാൻ സാൻസിങ്ഡൂയി |
സാൻസിങ്ഡൂയി ഉദ്ഘനനവും ജിയാങ്‌സിയിലെ സിൻഗാൻ ശവകുടീരങ്ങളും മറ്റും മഞ്ഞനദീതടത്തിൽ നിന്നാണ് ചൈനീസ് സംസ്കാരം മറ്റിടങ്ങളിലേയ്ക്ക് വ്യാപിച്ചതെന്ന ആശയത്തിന്റെ തിരുത്തലിന് കാരണമായിട്ടുണ്ട്. ചൈനീസ് സംസ്കാരത്തിന്റെ ഉദ്ഭവം പലയിടങ്ങളിൽ നിന്നാണെന്ന ആശയത്തിനാണ് ഇപ്പോൾ മേൽക്കൈ.[3][4]
അവലംബം
തിരുത്തുക- ↑ of Ancient Chinese Civilization's Disappearance Explained
- ↑ 2.0 2.1 Sage, Steven F. (1992). Ancient Sichuan and the unification of China. Albany: State University of New York Press. p. 16. ISBN 0791410374.
- ↑ Michael Loewe, Edward L. Shaughness. The Cambridge History of Ancient China: From the Origins of Civilization to. Cambridge University Press. p. 135. ISBN 0-521-47030-7.
- ↑ Jessica Rawson. "New discoveries from the early dynasties". Times Higher Education. Retrieved 3 October 2013.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)