സാൻഡി ഹുക്ക് എലിമെന്ററി സ്കൂൾ വെടിവെപ്പ്
കണക്റ്റിക്കട്ടിലെ ന്യൂടൗണിലുള്ള സാൻഡി ഹുക്ക് ഗ്രാമത്തിലെ സാൻഡി ഹുക്ക് എലിമെന്ററി സ്കൂളിൽ 2012 ഡിസംബർ 14നു തോക്കിധാരിയായ ഒരു യുവാവ് 20 കുട്ടികളെയും 6 മുതിർന്ന സ്റ്റാഫ് അംഗങ്ങളെയും കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു. കൊല നടത്തിയ ആഡം ലൻസ എന്ന 20കാരൻ സ്കൂളിൽ കൃത്യം നടത്താൻ എത്തുന്നതിനുമുമ്പ് അടുത്തുള്ള തന്റെ വീട്ടിൽവച്ച് തന്റെ അമ്മയെയും കൊലപ്പെടുത്തിയിരുന്നു. ഇയാളുൾപ്പെടെ മൊത്തം 28 പേർക്കാണ് സംഭവത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്[9][12][13]. ഇവരെക്കൂടാതെ വെടിവയ്പ്പിൽ മുറിവേറ്റ രണ്ടുപേർ ചികിത്സയിലുമാണ്[8].
സാൻഡി ഹുക്ക് എലിമെന്ററി സ്കൂൾ വെടിവയ്പ്പ് | |
---|---|
സ്ഥലം | ന്യൂടൗൺ (കണക്റ്റിക്കട്ട്), യു.എസ്. |
നിർദ്ദേശാങ്കം | 41°25′12″N 73°16′43″W / 41.42000°N 73.27861°W[1] |
തീയതി | ഡിസംബർ 14, 2012 c. [2] (UTC-5) |
ആക്രമണലക്ഷ്യം | സാൻഡി ഹുക്ക് എലിമെന്ററി സ്കൂളിലെ വിദ്യാർത്ഥികളും സ്റ്റാഫും |
ആക്രമണത്തിന്റെ തരം | സ്കൂൾ വെടിവയ്പ്പ്, കൊലപാതകം-ആത്മഹത്യ, മാതൃഹത്യ, spree shooting, |
ആയുധങ്ങൾ | സ്കൂളിൽനിന്നു കണ്ടെടുത്തത്:[3][4][5] |
മരിച്ചവർ | 27 പേർ സ്കൂളിലും (ഘാതകൻ ഉൾപ്പെടെ), ഘാതകന്റെ അമ്മ വീട്ടിലും; മൊത്തം 28 പേർ[6][7] |
മുറിവേറ്റവർ | 2[8] |
ആക്രമണം നടത്തിയത് | ആഡം പീറ്റർ ലൻസ[9][10] |
പ്രതിരോധിച്ചയാൾ | വിക്ടോറിയ ലെയ് സോട്ടൊ, ഡോൺ ഹോഷ്സ്പ്രങ്, മേരി ഷെർലാക്ക്, ലോറൻ റൂസ്സോ, റേച്ചൽ ദ്'അവീനോ, ആൻ മേരി മർഫി (എല്ലാവർക്കും മരണാനന്തരം പ്രസിഡൻഷ്യൽ സിറ്റിസൻസ് മെഡൽ നൽകി)[11] |
2007ലെ വെർജീനിയ ടെക് കൂട്ടക്കൊലയ്ക്കുശേഷം ഏറ്റവുമധികം പേർ മരിച്ച സ്കൂൾ വെടിവയ്പ്പാണ് ഇത്[14][15][16]. അതുപോലെ 1927ലെ ബാത്ത് സ്കൂൾ ബോംബിംഗുകൾക്കുശേഷം ഏറ്റവുമധികം പേർ ഒരു അമേരിക്കൻ എലിമെന്ററി സ്കൂളിൽ മരിച്ച കൂട്ടക്കൊലയുമായിരുന്നു ഇത് [16].
പശ്ചാത്തലം
തിരുത്തുക2012 നവംബർ 30ലെ കണക്കുപ്രകാരം നഴ്സറി മുതൽ 4ആം ഗ്രേഡ് വരെയുള്ള ക്ലാസുകളിലായി സ്കൂളിൽ 456 വിദ്യാർത്ഥികളുണ്ടായിരുന്നു[17]. സ്കൂൾവർഷത്തിന്റെ തുടക്കത്തിൽ രക്ഷാകർത്താക്കൾക്ക് അയച്ച കത്തുപ്രകാരം സ്കൂളിന്റെ സുരക്ഷാ പ്രോട്ടോക്കോൾ കൂടുതൽ കർശനമാക്കിയിരുന്നു. രാവിലെ കുട്ടികൾ കയറിയശേഷം സ്കൂളിലേയ്ക്കുള്ള വാതിൽ പൂട്ടുകയും പിന്നീട് വീഡിയോ മോണിറ്റർ വഴി ആളെ സുനിശ്ചിതപ്പെടുത്തിയശേഷം മാത്രമേ അകത്തേയ്ക്ക് വിടുകയുമുള്ളൂ[18].
നിവാസികളുടെ അഭിപ്രായം പ്രകാരം പൊതുവേ ന്യൂടൗൺ അതിന്റെ ഗ്രാമീണ മനോഹാരിതയ്ക്കും കുടുംബപരിതഃസ്ഥിതിയ്ക്കും പേരുകേട്ടതാണ്. 28,000 പേർ വസിക്കുന്ന നഗരത്തിൽ സ്കൂൾ ഷൂട്ടിങിനു പത്തു വർഷം മുമ്പ് ഒരു കൊലപാതകം മാത്രമേ നടന്നിരുന്നുള്ളൂ[19].
വെടിവയ്പ്പുകൾ
തിരുത്തുക2012 ഡിസംബർ 14നു രാവിലെ 9:30യ്ക്കു മുമ്പ് എപ്പോഴോ ആദം പീറ്റർ ലൻസ തന്റെ 52 വയസ്സുള്ള അമ്മയെ മുഖത്തു വെടിവച്ച് കൊന്നു എന്നു വിശ്വസിക്കപ്പെടുന്നു[13]. കുറ്റാന്വേഷകർ പിന്നീട് അമ്മയുടെ ശവശരീരം പൈജാമ ധരിച്ച് തലയ്ക്ക് നാലു വെടിയേറ്റ നിലയിൽ കട്ടിലിൽ കണ്ടെത്തിയിരുന്നു[20]. ലൻസ പിന്നീട് അമ്മയുടെ കറുത്ത ഹോണ്ട സിവിക്ക് ഓടിച്ച് സാൻഡി ഹുക്ക് എലിമെന്ററി സ്കൂളിലെത്തി[12][13].
ലൻസ രാവിലെ 9:35നു മുതൽ സ്കൂളിൽ വെടിവയ്പ്പ് തുടങ്ങി[21], സ്കൂളിനു മുമ്പിലെ ഗ്ലാസ് വാതിൽ വെടിവയ്ച്ചു തുറന്ന് അകത്തേയ്ക്കു കടന്നു[22]. ചട്ടയും മുഖംമൂടിയും ഉൾപ്പെടെ കറുത്ത മിലിറ്ററി സ്റ്റൈൽ വേഷവിധാനങ്ങൾ ആയിരുന്നു ലൻസ അണിഞ്ഞിരുന്നത്[23][24]. രാവിലെയുള്ള അറിയിപ്പുകൾക്കുള്ള ഇന്റർകോം സിസ്റ്റത്തിലൂടെ വെടിവയ്പ്പു ശബ്ദങ്ങൾ ചില ദൃക്ഷാക്ഷികൾ കേട്ടിരുന്നു[25].
പുറത്തു വെടിവയ്പ്പു ശബ്ദം കേട്ടപ്പോൾ പ്രിൻസിപ്പാൾ ഡോൺ ഹോഷ്സ്പ്രങും സ്കൂൾ മനഃശാസ്ത്രജ്ഞ മേരി ഷെർലാക്കും മറ്റു അദ്ധ്യാപകരുമായി സ്റ്റാഫ് മീറ്റിങ്ങിലായിരുന്നു[26]. ഹോഷ്സ്പ്രങും ഷെർലാക്കും പെട്ടെന്നു റൂമിൽനിന്നു പുറത്തുകടന്ന് ലൻസയെ നേരിടാൻ കുതിച്ചു. ലൻസ രണ്ടുപേരെയും ഹാൾവേയിൽ വെടിവച്ചുകൊന്നു[26][27]. സ്റ്റാഫ് മീറ്റിങിലുണ്ടായിരുന്നു ഡയാൻ ഡെ എന്ന സ്കൂൾ തെറാപ്പിസ്റ്റും വെടിവയ്പ്പും നിലവിളിയും തുടർന്ന് കൂടുതൽ വെടിവയ്പ്പു കേൾക്കുന്നതും സാക്ഷ്യപ്പെടുത്തിയിരുന്നു[27]. മീറ്റിങ് റൂമിലുണ്ടായിരുന്ന നടാലി ഹാമ്മണ്ട് എന്ന വൈസ് പ്രിൻസിപ്പാൾ ഡോറിൽ തടഞ്ഞുനിന്ന് അത് അടച്ച് നിർത്താൻ ശ്രമിച്ചു[27][28]. കാലിനും കൈയ്ക്കും വെടിയേറ്റ അവർ ഡാൻബറി ഹോസ്പിറ്റലിൽ ചികിത്സയിലാണ്[27][28].
വിക്ടോറിയ സോട്ടൊ എന്ന അദ്ധ്യാപിക കുറെ കുട്ടികളെ ക്ലോസെറ്റിലും അലമാരയിലും ഒളിപ്പിച്ചു[26][29][30]. ക്ലാസിൽ ലൻസ കയറിയപ്പോൾ കുട്ടികൾക്കും ലൻസ്യ്ക്കും ഇടയ്ക്കു തടസ്സം നിന്ന അവരെ ലൻസ വെടിവച്ചു കൊന്നു[26][30]. ഒക്ടോബർ മുതൽ സബ്സ്റ്റിറ്റ്യൂട്ട് അദ്ധ്യാപികയായിരുന്ന ലോറെൻ റൂസോയും മുഖത്ത് വെടിയേറ്റ് കൊല്ലപ്പെട്ടു[31]. ആൻ മേരി മർഫി എന്ന അദ്ധ്യാപികയും ക്ലാസിൽ കുട്ടികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റു മരിച്ചു[31].
9:46നും 9:53നും ഇടയ്ക്ക് 50നും 100നും ഇടയ്ക്ക് ഷോട്ടുകൾക്കു ശേഷം വെടിവയ്പ്പു നിന്നു[32]. ലൻസ തന്റെ വെടിവയ്പ്പിനിരയായവരെ പലതവണ വെടിവച്ചിരുന്നു, ഒരാളെയെങ്കിലും 11 പ്രാവശ്യവും[33]. മിക്കവാറും വെടിവയ്പ്പും രണ്ടു ഒന്നാം ക്ലാസ് റൂമുകളിലായിരുന്നു. 14 മരണങ്ങൾ ഒന്നിലും 6 മറ്റൊന്നിലും. ആറിനും ഏഴിനും വയസ്സ് പ്രായമുള്ള എട്ട് ആൺകുട്ടികളും പന്ത്രണ്ട് പെൺകുട്ടികളുമായിർന്നു മരിച്ചത്[34]. മരിച്ച മുതിർന്നവരെല്ലാം സ്കൂളിൽ ജോലി ചെയ്തിരുന്ന സ്ത്രീകളായിരുന്നു. പോലീസ് വന്നപ്പോഴേയ്ക്കും ലൻസ തന്റെ തലയ്ക്കു വെടിവച്ച് ആത്മഹത്യ ചെയ്തു[35][36][37][38].
അവലംബം
തിരുത്തുക- ↑ "GNIS for Sandy Hook School". USGS. October 24, 2001. Retrieved December 17, 2012.
- ↑ Scinto, Rich (December 15, 2012). "Sandy Hook Elementary: Newtown, Connecticut shooting timeline". The Oakland Press. Archived from the original on 2012-12-21. Retrieved December 17, 2012.
- ↑ "Conn. school shooter had 4 weapons". CBS News. Retrieved December 15, 2012.
- ↑ John Christofferson; Matt Apuzzo; Jim Fitzgerald; Bridget Murphy; Pat Eaton-Robb (December 16, 2012). "Evidence hints at deadlier plan in Conn. massacre". The Washington Times. Associated Press. Retrieved December 30, 2012.
- ↑ Almasy, Steve (December 19, 2012). "Newtown shooter's guns: What we know". CNN. Retrieved December 30, 2012.
- ↑ Barron, James (December 15, 2012). "Children Were All Shot Multiple Times With a Semiautomatic, Officials Say". The New York Times. Retrieved December 17, 2012.
- ↑ "20 children among dead at school shooting in Connecticut". CBC News. December 14, 2012. Retrieved December 14, 2012.
- ↑ 8.0 8.1 "Police: Second person injured in Connecticut school shooting survived". NBC News. Retrieved 17 December 2012.
- ↑ 9.0 9.1 Miguel Llanos (December 14, 2012). "Authorities ID gunman who killed 27 in elementary school massacre". NBC News. Associated Press. Retrieved December 14, 2012.
- ↑ "Mark Kelly: Action on guns 'can no longer wait'". Washingtonpost.com. 1970-01-01. Retrieved 2012-12-17.
- ↑ Compton, Matt (February 15, 2013). "President Obama Presents the 2012 Presidential Citizens Medal". White House. Retrieved March 13, 2013.
- ↑ 12.0 12.1 "Gunman dead after killing 20 children, 6 adults at Connecticut elementary school". Fox News. December 14, 2012. Retrieved December 14, 2012.
- ↑ 13.0 13.1 13.2 "20 Children Died in Newtown, Conn., School Massacre". ABC News. Associated Press. December 14, 2012. Retrieved December 14, 2012.
{{cite news}}
: Unknown parameter|authors=
ignored (help) - ↑ Effron, Lauren (December 14, 2012). "Mass School Shootings: A History". ABC News. Retrieved April 11, 2014.
- ↑ "Connecticut school victims were shot multiple times". CNN. Retrieved December 16, 2012.
- ↑ 16.0 16.1 Bratu, Becky (December 14, 2012). "Connecticut school shooting is second worst in US history". nbc.com. Retrieved December 16, 2012.
- ↑ "Enrollment Report as of November 30, 2012". Archived from the original on 2014-06-04. Retrieved 2012-12-17.
{{cite web}}
: Unknown parameter|accessdateLive=
ignored (help) - ↑ Nation Reels After Gunman Massacres 20 Children at School in Connecticut nytimes.com. Retrieved December 15, 2012.
- ↑ Susan Candiotti; Chelsea J. Carter (December 15, 2012). "'Why? Why?': 26 dead in elementary school massacre". CNN. Retrieved December 15, 2012.
- ↑ "Evidence hints at deadlier plan in Conn. massacre". NPR. The Associated Press. December 16, 2012. Archived from the original on 2012-12-16. Retrieved 2012-12-17.
- ↑ Alix Bryan (December 14, 2012). "TIMELINE: Connecticut elementary school shooting updates". WTVR. Retrieved December 15, 2012.
- ↑ Griffin, Alaine; Owens, David (December 17, 2012). "Classes resume across state with more police, anxiety: stunned Newtown residents struggle to deal with killings". Hartford Courant. Archived from the original on 2012-12-18. Retrieved 2012-12-17.
- ↑ "Tragedgy at an Elementary School". News12 Long Island. Cablevision. December 15, 2012.
- ↑ Richard Esposito (December 15, 2012). "Authorities Search for Motives Behind Elementary School Shooting Massacre". ABC News.
{{cite news}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ Nation Reels After Gunman Massacres 20 Children at School in Connecticut nytimes.com. Retrieved December 15, 2012.
- ↑ 26.0 26.1 26.2 26.3 Martin Delgado (December 16, 2012). "The heroic teacher who gave her life to save terrified children from school massacre gunman Adam Lanza". Daily Mail. Retrieved December 16, 2012.
- ↑ 27.0 27.1 27.2 27.3 "Sandy Hook Locals Face New Reality" The Wall Street Journal
- ↑ 28.0 28.1 "Conn. school shooting: What we know". CBS News. December 16, 2012.
- ↑ Williams, Matt. "Victoria Soto: Sandy Hook teacher who wanted to mould young minds". United Kingdom: The Guardian. Retrieved December 16, 2012.
- ↑ 30.0 30.1 Rayment, Sean (December 15, 2012). "Teachers sacrificed themselves to save their pupils". The Daily Telegraph. Retrieved December 15, 2012.
- ↑ 31.0 31.1 "TSandy Hook educators died trying to save the children". Newsday. Archived from the original on 2012-12-31. Retrieved 2012-12-17.
- ↑ "Newtown school shooting: Transcript of police, fire radio dispatch". New Haven, Connecticut: The New Haven Register. October 24, 2011. Retrieved December 17, 2012.
- ↑ "Conn. school massacre victims all shot multiple times, chief medical officer says". NBC News. October 24, 2012. Retrieved December 17, 2012.
- ↑ "Children in Connecticut rampage were six, seven; shot multiple times". Reuters. December 15, 2012. Archived from the original on 2012-12-15. Retrieved December 15, 2012.
- ↑ "Coroner: Conn. gunman shot mom repeatedly in head". Huffington Post. Retrieved December 16, 2012.
- ↑ "27 Killed in Connecticut Shooting, Including 20 Children". The New York Times. December 14, 2012. Retrieved December 14, 2012.
{{cite news}}
: Unknown parameter|authors=
ignored (help) - ↑ "Police Respond to Shooting at Connecticut Elementary School". Fox News Channel. December 14, 2012. Retrieved December 14, 2012.
- ↑ Corbin, Cristina; Winter, Jana; Chiaramonte, Perry; Levine, Mike; AP (December 16, 2012). "As nation mourns, investigators try to figure out what led to tragedy in Newtown, Conn". Fox News Channel. Retrieved December 17, 2012.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- സാൻഡി ഹുക്ക് എലിമെന്ററി സ്കൂൾ ഔദ്യോഗിക വെബ്സൈറ്റ്Archived 2013-01-10 at the Wayback Machine.
ഫലകം:Template for discussion/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.