സനത് ജയസൂര്യ
സനത് ടെറൻ ജയസൂര്യ ഒരു ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനാണ്. ഏകദിന ക്രിക്കറ്റിൽ 12000 റൺസും 300 വിക്കറ്റും നേടിയ ഏക കളിക്കാരനാണ് ഇദ്ദേഹം. ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ഈ മുൻ നായകൻ ആദ്യ ഓവറുകളിലെ ആക്രമണ ബാറ്റിങ്ങ് ശൈലിയുടെ ഉപജ്ഞാതാക്കളിൽ ഒരാളായി കരുതപ്പെടുന്നു. (ജയസൂര്യ കലുവിതരണ സഖ്യം കാണുക)
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Sanath Teran Jayasuriya | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | Master Blaster,[1] Matara Mauler[2] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 5 ft 7 in (1.70 m) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | Left-hand | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Slow left arm orthodox | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | Batsman and left arm spinner | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 49) | 22–26 February 1991 v New Zealand | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 1–5 December 2007 v England | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 58) | 26 December 1989 v Australia | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 28 June 2011 v England | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 07 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1994 - present | Bloomfield | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2005 | Somerset | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2007 | Marylebone Cricket Club | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2007 | Lancashire | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008 | Warwickshire | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008-2010 | Mumbai Indians | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2010 | Worcestershire | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011 | Ruhuna Rhinos | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2012 | Khulna Royal Bengals | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: Cricinfo player profile, 27 December 2011 |
ജീവിതം
തിരുത്തുകഡൺസ്റ്റൺ-ബ്രീഡാ ജയസൂര്യ ദമ്പതികളുടെ മകനായി 1969 ജൂൺ 30-നു മടാറയിൽ ജനിച്ചു. സെയിന്റ് സെര്‌വേഷ്യസ് കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹത്തിന്റെ കഴിവുകളെ പരിപോഷിപ്പിച്ചത് അന്നു പ്രിൻസിപ്പലായിരുന്ന ജി. ഗളപതിയും കോച്ചായിരുന്ന ലിയോണൽ വാഗസിംഗെയുമായിരുന്നു.2010 മുതൽ ലങ്കൻ പാർലമെന്റിൽ അംഗമാണ്. ചന്ദാന ജയസൂര്യ ജ്യേഷ്ഠ സഹോദരനാണ്. സാന്ദ്ര ജയസൂര്യയാണു ഭാര്യ. മൂന്നു മക്കളുണ്ട്. ആദ്യ ഭാര്യയായിരുന്ന സുമുദു കരുണനായകെയിൽ നിന്നും 1999 - ൽ വിവാഹമോചനം നേടി[3][4].
ക്രിക്കറ്റ് ജീവിതം
തിരുത്തുകപ്രധാന നേട്ടങ്ങൾ
തിരുത്തുക- ശ്രീലങ്ക 1996 ലോകകപ്പ് നേടിയതിൽ പ്രധാന പങ്കു വഹിച്ചു. മാൻ ഓഫ് ദ ടൂർണ്ണമെന്റ് അവാർഡ് നേടി
- 1997 വിസ്‌ഡൻ ക്രിക്കററ്റേഴ്സ് ഓഫ് ദ ഇയർ പട്ടികയിൽ സ്ഥാനം പിടിച്ചു
- 1999-2003 കാലഘട്ടത്തിൽ 38 ടെസ്റ്റുകളിൽ ക്യാപ്റ്റനായിരുന്നു
- നാനൂറിലധികം ഇന്റർനാഷണൽ വിക്കറ്റുകൾ
- ഒരു ശ്രീലങ്കൻ ബാറ്റ്സ്മാന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ (340), ഏറ്റവും വലിയ ടെസ്റ്റ് പാർട്ണർഷിപ്പ് (റോഷൻ മഹാനാമക്കൊപ്പം, 576 , ഇന്ത്യക്കെതിരേ) എന്നിവ സ്ഥാപിച്ചു. ഇപ്പോൾ ഇവ യധാക്രമം മഹേള ജവർദ്ധനെ (374 വ്യക്തിഗത സ്കോർ), കുമാര സംഗക്കാര (പാർട്ണർഷിപ്പ് 634, രണ്ടും സൗത്താഫ്രിക്കക്കെതിരേ)
- ഏറ്റവും കൂടുതൽ റണ്ണൗട്ടുകൾ നടത്തിയ ഫീൽഡർമാരിൽ ഏഴാം സ്ഥാനം
- ഏറ്റവും വേഗത്തിലുള്ള സെഞ്ചുറി (48 പന്തിൽ നിന്നും. ഈ റെക്കോഡ് ഇപ്പോൾ ഷാഹിദ് അഫ്രീദിയുടെ പേരിലാണ്)
- 10000 റൺസ് ഏകദിനത്തിൽ തികച്ച നാലാമത്തെ കളിക്കാരൻ
- 100 ടെസ്റ്റ് കളിച്ച ആദ്യ ശ്രീലങ്കൻ കളിക്കാരൻ. ലോക ക്രിക്കറ്റിലെ 33-ആമതു കളിക്കാരൻ
- ഏകദിന ഓവറിൽ നിന്നും ഏറ്റവും കൂടുതൽ റൺസ് എടുത്തു (30, ഇപ്പോൾ ഹെർഷൽ ഗിബ്സിന്റെ പേരിലാണ് ഈ റെക്കോഡ് - 36)
റെക്കോഡുകൾ
തിരുത്തുക- ഏറ്റവും വേഗത്തിലെ അർധ സെഞ്ചുറി (17 പന്തിൽ നിന്നും)
- ഏറ്റവും കൂടുതൽ സിക്സുകൾ അടിച്ചതിന്റെ റെക്കോഡ് (241 സിക്സുകൾ)
സ്ഥിതിവിവരകണക്കുകൾ
തിരുത്തുകടെസ്റ്റ് സെഞ്ചുറികൾ
തിരുത്തുകജയസൂര്യ നേടിയ ടെസ്റ്റ് സെഞ്ചുറികളുടെ പട്ടിക ചുവടെ കൊടുക്കുന്നു
- റൺസിനോടു ചേർന്നുള്ള '*' ആ കളിയിൽ ഔട്ട് ആയില്ലെന്നു കാണിക്കുന്നു
- മാച്ച് എന്ന കോളം കളിക്കാരന്റെ കരിയറിലെ മാച്ച് നമ്പർ സൂചിപ്പിക്കുന്നു
ജയസൂര്യയുടെ ടെസ്റ്റ് സെഞ്ചുറികൾ | ||||||
---|---|---|---|---|---|---|
റൺസ് | മാച്ച് | എതിർ ടീം | സ്ഥലം/രാജ്യം | നടന്ന സ്റ്റേഡിയം | വർഷം | |
[1] | 112 | 17 | ഓസ്ട്രേലിയ | അഡലൈഡ്, ആസ്ട്റേലിയ | അഡലൈഡ് ഓവൽ | 1996 |
[2] | 113 | 23 | പാകിസ്താൻ | കൊളംബോ, ശ്രീലങ്ക | സിംഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ട് | 1997 |
[3] | 340 | 26 | ഇന്ത്യ | കൊളംബോ, ശ്രീലങ്ക | ആർ. പ്രേമദാസ സ്റ്റേഡിയം | 1997 |
[4] | 199 | 27 | ഇന്ത്യ | കൊളംബോ, ശ്രീലങ്ക | സിംഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ട് | 1997 |
[5] | 213 | 38 | ഇംഗ്ലണ്ട് | ലണ്ടൺ, ഇംഗ്ലണ്ട് | കെന്നിംഗ്ടൺ ഓവൽ | 1998 |
[6] | 188 | 50 | പാകിസ്താൻ | കാൻഡി, ശ്രീലങ്ക | അസ്ഗിരിയ സ്റ്റേഡിയം | 2000 |
[7] | 148 | 51 | സൗത്ത് ആഫ്രിക്ക | ഗാലി, ശ്രീലങ്ക | ഗാലി സ്റ്റേഡിയം | 2000 |
[8] | 111 | 60 | ഇന്ത്യ | ഗാലി, ശ്രീലങ്ക | ഗാലി സ്റ്റേഡിയം | 2001 |
[9] | 139 | 68 | സിംബാബ്‌വെ | കാൻഡി, ശ്രീലങ്ക | അസ്ഗിരിയ സ്റ്റേഡിയം | 2002 |
[10] | 145 | 74 | ബംഗ്ലാദേശ് | കൊളംബോ, ശ്രീലങ്ക | പി ശരവണമുത്തു സ്റ്റേഡിയം | 2002 |
[11] | 131 | 85 | ഓസ്ട്രേലിയ | കാൻഡി, ശ്രീലങ്ക | അസ്ഗിരിയ സ്റ്റേഡിയം | 2004 |
[12] | 157 | 87 | സിംബാബ്‌വെ | ഹരാരെ, സിംബാബ്‌വെ | ഹരാരെ സ്പോർട്സ് ക്ലബ് | 2004 |
[13] | 253 | 93 | പാകിസ്താൻ | ഫൈസലാബാദ്, പാകിസ്താൻ | ഇക്ബാൽ സ്റ്റേഡിയം | 2004 |
[14] | 107 | 94 | പാകിസ്താൻ | കറാച്ചി, പാകിസ്താൻ | നാഷണൽ സ്റ്റേഡിയം | 2004 |
ഏകദിന സെഞ്ചുറികൾ
തിരുത്തുകജയസൂര്യ നേടിയ ടെസ്റ്റ് സെഞ്ചുറികളുടെ പട്ടിക ചുവടെ കൊടുക്കുന്നു
- റൺസിനോടു ചേർന്നുള്ള '*' ആ കളിയിൽ ഔട്ട് ആയില്ലെന്നു കാണിക്കുന്നു
- മാച്ച് എന്ന കോളം കളിക്കാരന്റെ കരിയറിലെ മാച്ച് നമ്പർ സൂചിപ്പിക്കുന്നു
ജയസൂര്യയുടെ ഏകദിന സെഞ്ചുറികൾ | ||||||
---|---|---|---|---|---|---|
റൺസ് | മാച്ച് | എതിർ ടീം | സ്ഥലം/രാജ്യം | നടന്ന സ്റ്റേഡിയം | വർഷം | |
[1] | 140 | 71 | ന്യൂസിലാന്റ് | ബ്ലൂംഫൊണ്ടേയ്ൻ, സൗത്ത് ആഫ്രിക്ക | സ്പ്രിങ്ങ്ബോക്ക് പാർക്ക് | 1994 |
[2] | 134 | 107 | പാകിസ്താൻ | സിംഗപ്പൂർ | ദ പഡാങ്ങ് | 1996 |
[3] | 120* | 111 | ഇന്ത്യ | കൊളംബോ, ശ്രീലങ്ക | ആർ. പ്രേമദാസ സ്റ്റേഡിയം | 1996 |
[4] | 151* | 129 | ഇന്ത്യ | മുംബൈ, ഇന്ത്യ | വാങ്ഖടെ സ്റ്റേഡിയം | 1997 |
[5] | 108 | 136 | ബംഗ്ലാദേശ് | കൊളംബോ, ശ്രീലങ്ക | സിംഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ട് | 1997 |
[6] | 134* | 143 | പാകിസ്താൻ | ലാഹോർ, പാകിസ്താൻ | ഗദ്ദാഫി സ്റ്റേഡിയം | 1997 |
[7] | 102 | 150 | സിംബാബ്‌വെ | കൊളംബോ, ശ്രീലങ്ക | സിംഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ട് | 1998 |
[8] | 105 | 200 | ഇന്ത്യ | ധാക്ക, ബംഗ്ലാദേശ് | ബംഗബന്ധു സ്റ്റേഡിയം | 2000 |
[9] | 189 | 217 | ഇന്ത്യ | ഷാർജ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് | ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം | 2000 |
[10] | 103 | 226 | ന്യൂസിലാന്റ് | ഓക്‌ലാൻഡ്, ന്യൂസിലാന്റ് | Eden Park | 2001 |
[11] | 107 | 232 | ന്യൂസിലാന്റ് | ഷാർജ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് | ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം | 2001 |
[12] | 112 | 260 | ഇംഗ്ലണ്ട് | ലീഡ്സ്, ഇംഗ്ലണ്ട് | ഹെഡിങ്‌ലീ | 2002 |
[13] | 102* | 271 | പാകിസ്താൻ | കൊളംബോ, ശ്രീലങ്ക | ആർ. പ്രേമദാസ സ്റ്റേഡിയം | 2002 |
[14] | 122 | 284 | ഓസ്ട്രേലിയ | സിഡ്‌നി, ഓസ്ട്രേലിയ | സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് | 2003 |
[15] | 106 | 285 | ഇംഗ്ലണ്ട് | സിഡ്‌നി, ഓസ്ട്രേലിയ | സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് | 2003 |
[16] | 120 | 288 | ന്യൂസിലാന്റ് | ബ്ലൂംഫൊണ്ടേയ്ൻ, സൗത്ത് ആഫ്രിക്ക | ഗുഡ് എയർ പാർക്ക് | 2003 |
[17] | 107* | 319 | ബംഗ്ലാദേശ് | കൊളംബോ, ശ്രീലങ്ക | ആർ. പ്രേമദാസ സ്റ്റേഡിയം | 2004 |
[18] | 130 | 320 | ഇന്ത്യ | കൊളംബോ, ശ്രീലങ്ക | ആർ. പ്രേമദാസ സ്റ്റേഡിയം | 2004 |
[19] | 114 | 347 | ഓസ്ട്രേലിയ | സിഡ്‌നി, ഓസ്ട്രേലിയ | സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് | 2006 |
[20] | 122 | 359 | ഇംഗ്ലണ്ട് | ലണ്ടൻ, ഇംഗ്ലണ്ട് | ദി ഓവൽ ക്രിക്കറ്റ് ഗ്രണ്ട് | 2006 |
[21] | 152 | 362 | ഇംഗ്ലണ്ട് | Leeds, England | Headingley | 2006 |
[22] | 157 | 363 | നെതർലാൻഡ്സ് | ആംസ്ടെൽവീൻ, നെതർലാൻഡ്സ് | വിആർഎ ഗ്രൗണ്ട് | 2006 |
[23] | 111 | 371 | ന്യൂസിലാന്റ് | നേപ്പിയർ, ന്യൂസിലാന്റ് | മക്‌ലീൻ പാർക്ക് | 2006 |
[24] | 109 | 381 | ബംഗ്ലാദേശ് | പോർട്ട് ഓഫ് സ്പെയിൻ, ട്രിനിഡാഡ് | ക്വീൻസ് പാർക്ക് ഓവൽ | 2007 |
[25] | 115 | 384 | വെസ്റ്റ് ഇൻഡീസ് | ഗയാന | പ്രൊവിഡൻസ് സ്റ്റേഡിയം | 2007 |
അവലംബം
തിരുത്തുക- ↑ Amit, M.Shamil (13 December 2002). "Officials in comedy of errors at sporting spectacle". Sunday Times. Retrieved 28 August 2009.
- ↑ Abeysinghe, Roshan (25 April 2010). "'Matara Mauler' enters Parliament". Sunday Times. Retrieved 29 December 2011.
- ↑ http://www.indianexpress.com/res/web/pIe/ie/daily/19990426/isp26101.html
- ↑ http://www.dailyexcelsior.com/99apr26/sports.htm#1