സാലി ബ്ലെയ്ൻ
സാലി ബ്ലെയ്ൻ (ജനനം: എലിസബത്ത് ജെയ്ൻ യംഗ് എന്ന പേരിൽ; ജൂലൈ 11, 1910 - ഓഗസ്റ്റ് 27, 1997)[1] 100-ലധികം സിനിമകളിൽ അഭിനയിച്ച ഒരു അമേരിക്കൻ നടിയായിരുന്നു.
സാലി ബ്ലെയ്ൻ | |
---|---|
ജനനം | എലിസബത്ത് ജെയ്ൻ യംഗ് ജൂലൈ 11, 1910 |
മരണം | ഓഗസ്റ്റ് 27, 1997 | (പ്രായം 87)
തൊഴിൽ | നടി |
സജീവ കാലം | 1917–1957 |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
ബന്ധുക്കൾ | പോളി ആൻ യംഗ് (sister) ലോറെറ്റ യംഗ് (സഹോദരി) ജോർജിയാന യംഗ് (അർദ്ധ സഹോദരി) ജൂഡി ലൂയിസ് (മരുമകൾ) ക്രിസ്റ്റഫർ ലൂയിസ് (മരുമകൻ) പീറ്റർ ലൂയിസ് (മരുമകൻ) |
ആദ്യകാല ജീവിതം
തിരുത്തുകയു.എസിലെ കൊളറാഡോ സംസ്ഥാനത്തെ സാലിഡ നഗരത്തിലാണ് സാലി ബ്ലെയ്ൻ ജനിച്ചത്.[2] നടിമാരായ പോളി ആൻ യങ്ങിന്റെയും ലോറെറ്റ യങ്ങിന്റെയും സഹോദരിയും മെക്സിക്കൻ നടൻ റിക്കാർഡോ മൊണ്ടാൽബന്റെ ഭാര്യയായിരുന്ന ജോർജിയാന യംഗിന്റെ അർദ്ധ സഹോദരിയുമായിരുന്നു അവർ.
കരിയർ
തിരുത്തുക1917-ൽ സൈറൻസ് ഓഫ് ദ സീ എന്ന ചിത്രത്തിലൂടെ ഏഴാമത്തെ വയസ്സിൽ ബാലതാരമായാണ് ബ്ലെയ്ൻ തന്റെ സിനിമാ അരങ്ങേറ്റം നടത്തിയത്. 1920-കളിൽ പ്രായപൂർത്തിയായപ്പോൾ നിരവധി നിശ്ശബ്ദ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് അവൾ സിനിമാ രംഗത്തേയ്ക്ക് മടങ്ങിയെത്തി.വൺസ് എ സിനർ (1930), എ ഡേഞ്ചറസ് അഫയർ (1930), അറേബ്യൻ നൈറ്റ്സ് (1931), അന്നബെല്ലെസ് അഫയേഴ്സ് (1931), ഹലോ എവരിബഡി! (1933), സിറ്റി ലിമിറ്റ്സ് (1934), എഗെയ്ൻസ്റ്റ് ദ ലോ (1934), ദി സിൽവർ സ്ട്രീക്ക് (1934), ദിസ് ഈസ് ദ ലൈഫ് (1935) തുടങ്ങിയ നിരവധി ലോ-ബജറ്റ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് 1930-കളിൽ ബ്ലെയ്ൻ തൻറെ കരിയർ തുടർന്നു.
സ്വകാര്യ ജീവിതം
തിരുത്തുകഒരു കാലത്ത് ഗായകനായ റസ് കൊളംബോയുമായി പ്രണയബന്ധം പുലർത്തിയിരുന്ന ബ്ലെയ്ൻ, പിന്നീട് നടനും സംവിധായകനുമായ നോർമൻ ഫോസ്റ്ററെ 1935 ഒക്ടോബറിൽ വിവാഹം കഴിച്ചു. 1936 ജൂണിൽ ആദ്യത്തെ കുട്ടി ജനിക്കുകയും ഗ്രെച്ചൻ എന്ന ജനന നാമമുണ്ടായിരുന്ന ബ്ലെയ്നിന്റെ സഹോദരി ലോറെറ്റ യങ്ങിന്റെ ജനന നാമമായ ഗ്രെച്ചൻ എന്ന പേരിടുകയും ചെയ്തു.[3] പിന്നീട് അവർക്ക് റോബർട്ട് എന്നൊരു മകനും ജനിച്ചു. ഒരു കത്തോലിക്കാ മത വിശ്വാസിയായിരുന്ന ബ്ലെയ്ൻ, കോൺവെന്റ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം നടത്തിയത്.[4]
മരണം
തിരുത്തുക1997 ഓഗസ്റ്റ് 27-ന് കാലിഫോർണിയയിലെ ബെവർലി ഹിൽസിന് സമീപത്തുള്ള ഭവനത്തിൽ വച്ച് ബ്ലെയ്ൻ 87-ആം വയസ്സിൽ ക്യാൻസർ ബാധിച്ച് മരിച്ചു (ഏഴു മാസം മുമ്പ് അവളുടെ സഹോദരിമാരായ പോളിയും 2000-ൽ ലോറെറ്റയും ഇതേ അസുഖത്താൽ മരണമടഞ്ഞിരുന്നു).
തിരഞ്ഞെടുത്ത സിനിമകൾ
തിരുത്തുക- സൈറൺസ് ഓഫ് ദ സീ (1917) - ബാലതാരം
- ദ ഷെയ്ക്ക് (1921) - അറബ് കുട്ടി (അപ്രധാനം)
- കാസി അറ്റ് ദ ബാറ്റ് (1927) - ഫ്ലോറഡോറ പെൺകുട്ടി
- റോൾഡ് സ്റ്റോക്കിംഗ്സ് (1927) - (അപ്രധാനം)
- ഷൂട്ടിംഗ് അയൺസ് (1927) - ലൂസി ബ്ലേക്ക്
- വൈഫ് സേവേർസ് (1928) - കോളെറ്റ്
- ഡെഡ് മാൻസ് കർവ് (1928) - എതെൽ ഹ്യൂം
- ഹെർ സമ്മർ ഹീറോ (1928) - ഗ്രാവ്
- ഹോർസ്മാൻ ഓഫ് പ്ലെയ്ൻസ് (1928) - ഡോൺ ഓ'ഡേ
- ഫൂൾസ് ഫോർ ലക്ക് (1928) - ലൂയിസ് ഹണ്ടർ
- ദി വാനിഷിംഗ് പയനിയർ (1928) - ജൂൺ ഷെൽബി
- കിംഗ് കൗബോയ് (1928) - പോളി റാൻഡൽ
- ഔട്ട്ലോവ്ഡ് (1929) - ആൻ
- വുൾവ്സ് ഓഫ് ദ സിറ്റി (1929) - ഹെലെൻ മാർഷ്
- ഐസ് ഓഫ് ദ അണ്ടർവേൾഡ് (1929) - ഫ്ലോറൻസ് ഹ്യൂസ്റ്റൺ
- ദി വെരി ഐഡിയ (1929) - നോറ
- ഹാഫ് മാര്യേജ് (1929) - സാല്ലി
- 'ടാൻഡ് ലെഗ്സ്' (1929) - ജാനറ്റ് റെയ്നോൾഡ്സ്
- ദ ഷോ ഓഫ് ഷോസ് (1929) - 'മീറ്റ് മൈ സിസ്റ്റർ' എന്ന ഗാനത്തിൻറെ അവതരണം.
- ദി വാഗബോണ്ട് ലവർ (1929) - ജീൻ വൈറ്റ്ഹാൾ
- ദ ലിറ്റിൽ ആക്സിഡൻറ് (1930) - മാഡ്ജ്
- വണ്സ് എ സിന്നർ (1931) - ഹോപ് പാറ്റേഴ്സൺ
- ടെൻ സെൻറ്സ് എ ഡാൻസ് (1931) - മോളി
- വിമൻ മെൻ മാരി (1931) - റോസ് ബ്രാഡ്ലി
- 'അന്നബെല്ലെസ് അഫയേർസ് (1931) - ഡോറ
- ദ സ്റ്റാർ വിറ്റ്നസ് (1931) - സ്യൂ ലീഡ്സ്
- 'ഷാങ്ഹൈഡ് ലവ്' (1931) - മേരി സ്വോപ്പ്
- എ ഡേഞ്ചറസ് അഫയർ (1931) - മാർജോറി റാൻഡോൾഫ്
- 'ദി സ്പിരിറ്റ് ഓഫ് നോട്രെ ഡാം (1931) -പെഗ്ഗി
- എക്സ് മാർക്സ് ദി സ്പോട്ട് (1931) - സ്യൂ ടെയ്ലർ
- ഗുഡ് സ്പോർട്ട് (1931) - മാർജ്
- ലോ ഓഫ് ദ സീ (1931) - ബെറ്റി മെർട്ടൺ
- ദ ലോക്കൽ ബാഡ് മാൻ (1932) - Marion Meade
- ക്രോസ്-എക്സാമിനേഷൻ (1932) - ഗ്രേസ് വാർണി
- ദ റെക്കോണിംഗ് (1932) - ജൂഡി
- പ്രൊബോഷൻ (1932) - ജാനറ്റ്
- ഡിസോഡർലി കോണ്ടക്റ്റ് (1932) - ഹെലൻ ബർക്ക്
- എസ്കേപേഡ് (1932) - കേ വിറ്റ്നി
- ഫോർബിഡൻ കമ്പനി (1932) - ബാർബറ ബ്ലേക്ക്
- ദി ഫാന്റം എക്സ്പ്രസ് (1932) - കരോലിൻ നോളൻ
- ഹെറിറ്റേഡ് ഓഫ് ദ ഡെസർട്ട് (1932) - ജൂഡി
- ദ പ്രൈഡ് ഓഫ് ദ ലെജിയൻ (1932) - പെഗ്ഗി സ്മിത്ത്
- ഐ ആം ഫുജിറ്റീവ് ഫ്രെ എ ചെയ്ൻ ഗാംഗ് (1932) - ആലിസ്
- വൈൽഡ് ഹോർസ് മെസ (1932) - സാൻഡി മെൽബൺ
- ഹലോ, എവരിബഡി! (1933) - ലിലി സ്മിത്ത്
- ട്രിക് ഫോർ ട്രിക് (1933) - കോൺസ്റ്റൻസ് റസ്സൽ
- നൈറ്റ് ഓഫ് ടെറർ (1933) - മേരി റൈൻഹാർട്ട്
- മേഫെയർ ഗേൾ (1933) - ബ്രെൻഡ മേസൺ
- ക്രൈം ഓൺ ദ ഹിൽ (1933) - സിൽവിയ കെന്നറ്റ്
- അഡ്വൈസ് ടു ദ ലവ്ലോൺ (1933) - ലൂയിസ്
- നോ മോർ വിമൻ (1934) - ഹെലൻ യംഗ്
- സ്റ്റോളന് സ്വീറ്റ്സ് (1934) - പട്രീഷ്യ ബെൽമോണ്ട്
- സിറ്റി ലിമിറ്റ്സ് (1934) - ഹെലെൻ മാത്യൂസ്
- സിറ്റി പാർക്ക് (1934) - റോസ് വെന്റ്വർത്ത്
- ഹാഫ് എ സിന്നർ (1934) - ഫിലിസ്
- ഷി ഹാഡ് ടു ചൂസ് (1934) - ക്ലാര ബെറി
- എഗേൻസ്റ്റ് ദ ലോ (1934) - മാർത്ത ഗ്രേ
- ദ സിൽവർ സ്ട്രീക്ക് (1934) - റൂത്ത് ഡെക്സ്റ്റർ
- ദിസ് ഈസ് ലൈഫ് (1935) - ഹെലൻ ഡേവിസ്
- ദി ഗ്രേറ്റ് ഹോസ്പിറ്റൽ മിസ്റ്ററി (1937) - ആൻ സ്മിത്ത്
- എഞ്ചൽസ് ഹോളിഡേ (1937) - 'പോളിൻ കെയ്'
- വൺ മൈൽ ഫ്രം ഹെവൻ (1937) - ബാർബറ ഹാരിസൺ
- ക്രാഷിംഗ് ത്രൂ ഡേഞ്ചർ (1938) - ആൻ ഫോസ്റ്റർ
- നമ്പേർഡ് വിമൻ (1938) - ലിൻഡ മോർഗൻ
- ദ സ്റ്റോറി ഓഫ് അലക്സാണ്ടർ ഗ്രഹാം ബെൽ (1939) - ഗെർട്രൂഡ് ഹബ്ബാർഡ്
- വേ ഡൗൺ സൗത്ത് (1939) - Claire Bouton
- ചാർലി ചാൻ അറ്റ് ട്രഷർ ഐലൻഡ് (1939) - സ്റ്റെല്ല എസെക്സ്
- ഫൈറ്റിംഗ് മാഡ് (1939) - ആൻ ഫെൻവിക്
- ദ എസ്കേപ്പ് (1944) - മിസിസ്. ഗാർലാൻറ്
- എ ബുള്ളറ്റ് ഫോർ ജോയ് (1955) - മാരീ ടെംബ്ലെയ്
അവലംബം
തിരുത്തുക- ↑ "Blane, Sally (1910–1997)." Dictionary of Women Worldwide: 25,000 Women Through the Ages. Gale. 2007.
- ↑ "Blane, Sally (1910–1997)." Dictionary of Women Worldwide: 25,000 Women Through the Ages. Gale. 2007.
- ↑ Lewis, Judy (1994). Uncommon Knowledge. ISBN 9780671700195.
- ↑ Spicer, Chrystopher J. (January 15, 2002). Clark Gable: Biography, Filmography, Bibliography. McFarland. ISBN 9780786411245 – via Google Books.