സേലം ജംഗ്ഷൻ തീവണ്ടി നിലയം

ഇന്ത്യയിലെ തീവണ്ടി നിലയം
(Salem Junction railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തമിഴ്നാട്ടിലെ സേലം നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു റെയിൽവേ സ്റ്റേഷനാണ് സേലം ജംഗ്ഷൻ തീവണ്ടി നിലയം (സ്റ്റേഷൻ കോഡ്: SA).

സേലം ജംഗ്ഷൻ
Regional rail, Light rail and Commuter rail station
General information
LocationJunction Main road, Suramanagalam, Salem, Tamil Nadu, India
Coordinates11°40′17.05″N 78°6′47.6″E / 11.6714028°N 78.113222°E / 11.6714028; 78.113222
Elevation288 മീറ്റർ (945 അടി)
Owned byഇന്ത്യൻ റെയിൽവേ
Line(s)ജോളാർപെട്ടി-ഷൊർണൂർ ലൈൻ
സേലം-കരൂർ ലൈൻ
Salem-Vriddhachalam
സേലം-ബാംഗ്ലൂർ
Salem-Omalur-Mettur Dam
Platforms6
Tracks8
ConnectionsGoods terminal, Taxi Stand, Satellite Town Bus Terminal
Construction
Structure typeon ground station
Parkingലഭ്യമാണ്
Bicycle facilitiesലഭ്യമാണ്
Other information
Station codeSA
Fare zoneSouthern Railway zone
History
Electrifiedഅതെ
Passengers
50,000 per day on average

എത്തിച്ചേരാനുള്ള വഴി

തിരുത്തുക

സേലം ജംഗ്ഷൻ തീവണ്ടി നിലയത്തില്നിന്ന് 24 മണിക്കൂർ (ബസ് നമ്പര്: 13) ടൗൺ ബസ് സ്റ്റേഷനും (പഴയ ബസ് സ്റ്റാന്റ്), സെൻട്രൽ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കി ബസ് സർവീസ് ഉണ്ട്. സേലം വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. അത് ഇവിടെ നിന്ന് 18 കി.മീ. അകലെ സ്ഥിതി ചെയ്യുന്നു.

ഈ തീവണ്ടി നിലയം ഒരു എ-ഗ്രേഡ് സ്റ്റേഷനാണ്. ഓരോ പ്ലാറ്റ്ഫോമിലേക്കും പ്ലാറ്റ്ഫോം പാലങ്ങളിലേക്കും എസ്കലേറ്ററുകളുള്ള ഒരു സബ്വേ ഉണ്ട്. സ്റ്റേഷനിൽ ആറു പ്ലാറ്റ്ഫോമുകളും എട്ടു ട്രാക്കുകളും ആണുള്ളത്.[1]

ഭരണകൂടം

തിരുത്തുക

തമിഴ്നാട്ടിൽ ദക്ഷിണ റെയിൽവേ സോണിലെ സേലം റെയിൽവേ ഡിവിഷന്റെ മുഖ്യകാര്യാലയമാണ് ഈ റെയിൽവേ സ്റ്റേഷൻ. അതുപോലെതന്നെ ദക്ഷിണേന്ത്യയിലെ പ്രധാന ട്രാൻസിറ്റ് പോയിന്റുകളിലൊന്നുംകൂടിയാണിത്.

ചരിത്രം

തിരുത്തുക

1860 കളിൽ ചെന്നൈ (പിന്നീട് മദ്രാസ്)-ബേപ്പൂർ (ഇപ്പോഴത്തെ കേരള) റെയിൽപ്പാതയുടെ ഭാഗമായി ഈ തീവണ്ടി നിലയം നിലവിൽ വന്നു. സൗത്ത് ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന മീറ്റർ ഗേജ് ലൈൻ സ്ഥാപിച്ച വഴി ഈ സ്റ്റേഷൻ ജംഗ്ഷൻ പദവി ലഭിച്ചു.

സൗകര്യങ്ങൾ

തിരുത്തുക

സേലം ജംഗ്ഷൻ തീവണ്ടി നിലയത്തിൽ എ.സി. വെയിറ്റിംഗ് ഹാൾ ഉള്ള ടോയ്ലറ്റ് സൗകര്യങ്ങൾ ലഭ്യമാണ്.[2]

അവലംബങ്ങൾ

തിരുത്തുക
  1. "Salem among top 10 cleanest railway stations". The Hindu. 28 July 2016. Retrieved 2 February 2018.
  2. "Pay and use waiting hall in Salem junction". The Hindu. Retrieved 31 January 2018.