സജിത മഠത്തിൽ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Sajitha Madathil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നാടകരംഗത്തും ചലച്ചിത്രരംഗത്തും പ്രവർത്തിക്കുന്ന ഒരു അഭിനേതാവാണു് സജിത മഠത്തിൽ. മികച്ച രണ്ടാമത്തെ നടിക്കുള്ള 2012-ലെ കേരള സർക്കാരിന്റെ പുരസ്കാരം ഷട്ടർ എന്ന ചിത്രത്തിലെ അഭിനയത്തിന് സജിതയ്ക്കു ലഭിച്ചു[1]. ഇപ്പോൾ ഡൽഹിയിലെ സംഗീത നാടക അക്കാദമിയിൽ ഡെപ്യൂട്ടി സെക്രട്ടറിയായി പ്രവർത്തിക്കുന്നു.[2] ആദിമധ്യാന്തം, ഷട്ടർ, വീരപുത്രൻ, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനേത്രി എന്ന സ്ത്രീവാദനാടകവേദിയിലൂടെ പുറത്തുവന്ന ചിറകടിയൊച്ചകൾ എന്ന നാടകത്തിന്റെ ആവിഷ്കാരത്തിൽ പ്രധാന പങ്കുവഹിച്ചു.

സജിത മഠത്തിൽ
സജിത മഠത്തിൽ
ജനനംസെപ്റ്റംബർ 2
തൊഴിൽഅഭിനേത്രി
ജീവിതപങ്കാളി(കൾ)Rubin D Cruz

കൊൽക്കൊത്തയിലെ രബീന്ദ്ര ഭാരതി സർവകലാശാലയിൽ നിന്നു നാടകത്തിൽ എം.എ ബിരുദവും, കോട്ടയത്തെ മഹാത്മ ഗാന്ധി സർവകലാശാലയിൽ നിന്ന് എം ഫിലും നേടി. ഡെൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ പി.എച്ച്.ഡിക്കായുള്ള ഗവേഷണം നടത്തിയിട്ടുണ്ട്.[3].

2008 മുതൽ കേരള ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന സജിതയെ 2012-ൽ കാരണമൊന്നും കാണിക്കാതെ പുറത്താക്കി.[3]

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിന്റെ മികച്ച കുട്ടികളുടെ ഡോക്യുമെന്ററിക്കുള്ള പുരസ്കാരം - 2000
  • മികച്ച സമകാലിക സംഭവ പരിപാടിക്കുള്ള കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം - 2000
  • മികച്ച ഡോക്യുമെന്ററിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം - 2001
  • കേരള സംഗീതനാടക അക്കാദമിയുടെ മികച്ച പുസ്തകത്തിനുള്ള പുരസ്കാരം - മലയാള നാടക സ്ത്രീചരിത്രം - 2010 [3][4]
  • മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - ഷട്ടർ - 2012 [1]

ഗ്രന്ഥങ്ങൾ

തിരുത്തുക
  • മലയാള നാടക സ്ത്രീചരിത്രം[5]
  • അരങ്ങിന്റെ വകഭേദങ്ങൾ[6]
  • എം.കെ. കമലം [7]
  • അരികിൽ ഉയരുന്ന സ്ത്രീ ശബ്ദങ്ങൾ

ചിത്രശാല

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 "കേരള സർക്കാറിന്റെ ഔദ്യോഗിക പ്രഖ്യാപനം" (PDF). Archived from the original (PDF) on 2013-04-18. Retrieved 2013-02-27.
  2. "ദാസേട്ടന് സജിതയുടെ ജീൻസ്, മനോരമ ഓൺലൈൻ, 2014 ഒക്ടോബർ 10". Archived from the original on 2014-10-10. Retrieved 2014-10-10.
  3. 3.0 3.1 3.2 "പുറത്താക്കിയതിന് പിന്നിൽ മന്ത്രി ഗണേഷ്‌കുമാർ; മുഖ്യമന്ത്രിക്ക് സജിത മഠത്തിലിന്റെ കത്ത്". ഡൂൾ ന്യൂസ്. Retrieved 2013 ഫെബ്രുവരി 27. {{cite news}}: Check date values in: |accessdate= (help)
  4. "'Nellu' adjudged best drama". The Hindu. Retrieved 2013 ഫെബ്രുവരി 27. {{cite news}}: Check date values in: |accessdate= (help)
  5. [
    //buy.mathrubhumi.com/books/Mathrubhumi/Essays/bookdetails/850/malayala-nadaka-sthree-charithram Archived 2014-08-12 at the Wayback Machine. മലയാള നാടക സ്ത്രീചരിത്രം- മാതൃഭൂമി ബുക്സ്]
  6. "സ്ത്രീ അരങ്ങിന്റെ വകഭേദങ്ങൾ". Archived from the original on 2013-02-11. Retrieved 2013-11-01.
  7. "M K Kamalam". Archived from the original on 2016-03-05. Retrieved 2013-11-01.
"https://ml.wikipedia.org/w/index.php?title=സജിത_മഠത്തിൽ&oldid=3931906" എന്ന താളിൽനിന്ന് ശേഖരിച്ചത്