സൈനിക് സ്കൂൾ, കഴക്കൂട്ടം

(Sainik School, Kazhakootam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരേയൊരു സൈനിക സ്കൂളാണ് തിരുവനന്തപുരം കഴക്കൂട്ടത്തുള്ളത്. ഈ സ്കൂളിന്റെ ശിലാസ്ഥാപനം 1962 ൽ അന്നത്തെ പ്രതിരോധമന്ത്രി ആയിരുന്ന ശ്രീ വി. കെ. കൃഷ്ണമേനോൻ നിർവഹിച്ചു. തുടക്കത്തിൽ പാങ്ങോട് ആർമി ക്യാമ്പിനോട് ചേർന്നായിരുന്നു ഈ സ്കൂളിന്റെ പ്രവർത്തനം. പിന്നീട് ഇപ്പോഴുള്ള കാമ്പസിലേയ്ക്കു മാറ്റി.കഴക്കൂട്ടത്തിനടുത്ത് കുന്നിൻ പ്രദേശമായ 225 ഏക്കർ സ്ഥലത്താണ് ഈ ക്യാമ്പസ് സഥിതി ചെയ്യുന്നത്.

Sainik School,Kazhakootam
SS LOGO
വിലാസം
Kazhakootam

ഇന്ത്യ
വിവരങ്ങൾ
TypePublic school
Run by the government of India
ആപ്‌തവാക്യംGyan,Anushasan,Sahayog
(ജ്ഞാനം, അച്ചടക്കം, സഹകരണം)
ആരംഭം1962
FounderV. K. Krishna Menon
ഗ്രേഡുകൾClass 6 - 12
ലിംഗംBoys
Age10 to 18
കാമ്പസ് വലുപ്പം225-ഏക്കർ (0.91 കി.m2)
Colour(s)Red, Navy blue, and Sky blue             
Former pupilsKazhaks
വെബ്സൈറ്റ്


ഭാരതീയ സേനയിൽ ഓഫീസർ തസ്തികയിലേക്ക് കുട്ടികളെ ആകൃഷ്ടരാകാനും സന്നദ്ധരാക്കാനും വേണ്ടി ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും ഓരോ സൈനിക് സ്കൂൾ തുടങ്ങാനുള്ള ആശയം അന്നത്തെ പ്രധിരോധ മന്ത്രി ആയ ശ്രീ വി കെ കൃഷ്ണമേനോൻ മുന്നോട്ടു വെച്ചു. സേനയിലെ ഓഫീസർ തസ്തികയിലേക്കുള്ള പ്രവേശനത്തെ കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാൻ വേണ്ടിയും കൂടിയാണ് ഈ സ്കൂളുകൾ തുടങ്ങിയത്.ഇപ്രകാരമുള്ള സംവിധാനം വഴി ഓഫീസർ കോറിലേക്കുള്ള പ്രവേശനം സമൂഹത്തിലെ എല്ല്ലാ തട്ടുകളിലും നിന്ന് ഉണ്ടാവും എന്ന ജനകീയമായ ഉദ്ദേശവുമുണ്ടായിരുന്നു ഇതിന്റെ പിന്നിൽ. കൂടാതെ നല്ല അടിസ്ഥാന സൗകര്യങ്ങൾ (infrastructure) ഉള്ള സ്കൂളുകൾ സ്ഥാപിക്കുക വഴി പ്രാഥമിക പരിശീലനത്തിന്റെ നിലവാരം വർദ്ധിപ്പിക്കുകയും സേനയിലെ ഓഫീസർ കോറിലേക്കുള്ള പ്രവേശന സ്രോതസ്സിനെ (intake source) വർദ്ധിപ്പിക്കുകയുമായിരുന്നു ഉദ്ദേശം.


ഇത് ഒരു CBSE അടിസ്ഥാനത്തിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂൾ ആണ്. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഈ സ്കൂളിലേക്ക് പ്രവേശനം. ആറാം ക്ലാസ്സിലേക്കും ഒമ്പതാം ക്ലാസിലേയ്ക്കുമാണ് പ്രവേശനപരീക്ഷ നടത്തി വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നത്. ഈ സ്ക്കൂളിൽ പാഠ്യ വിഷയങ്ങൾക്ക്‌ പുറമേ സ്പോർട്സ്, വ്യക്തിത്വ വികസനം എന്നിവയ്ക്കും പ്രാധാന്യം നൽകുന്നു. സൈനിക് സ്കൂൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ മേൽനോട്ട ചുമതല ഭാരതീയ പ്രധിരോധ മന്ത്രാലയത്തിനാണ്.

[1]

പ്രമുഖ പൂർവവിദ്യാർത്ഥികൾ

തിരുത്തുക

[2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-08-30. Retrieved 2013-01-12.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-06. Retrieved 2013-02-09.