സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, തലശ്ശേരി

(Sacred Heart Girls' High School, Thalassery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തലശ്ശേരിയിലുള്ള ഒരു വിദ്യാഭ്യാസസ്ഥാപനമാണ് സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. തലശ്ശേരിക്കോട്ടയുടെ എതിർവശത്തായി തലശ്ശേരി നഗരത്തിൻറെ ഹൃദയഭാഗത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. അപ്പസ്തോലിക്ക് കാർമൽ കോർപ്പറേറ്റ് മാനേജ്മെന്റ് ആണ് സേക്രഡ് ഹാർട്ട് സ്കൂൾ നടത്തുന്നത്.[1]

സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, തലശ്ശേരി
പ്രമാണം:Sacred logo.gif
വിലാസം
നിർദ്ദേശാങ്കം11°44′57″N 75°29′14″E / 11.7493°N 75.4871°E / 11.7493; 75.4871
വിവരങ്ങൾ
Typeഗവണ്മെന്റ് എയ്ഡഡ് ഹയർസെക്കൻഡറി സ്കൂൾ
ആരംഭം1886
സ്കൂൾ ഹെഡ്റവ. സി. ഹർഷിണി. ഏ. സി
സ്റ്റാഫ്42

ചരിത്രം തിരുത്തുക

1886 ൽ തലശ്ശേരി രൂപത മുൻകയ്യെടുത്താണ് ഈ സ്കൂൾ സ്ഥാപിച്ചത്. തലശ്ശേരിയിലെ ഹോളിറോസറി പള്ളിയിലെ വികാരിയായിരുന്ന ഫാദർ മൈക്കിൾ മോന്റെറോയുടെ അഭ്യർത്ഥന പ്രകാരം അപ്പസ്തോലിക് കാർമൽ സന്യാസിനീ സഭ 1886 ഏപ്രിൽ 1 ന് ഒരു വാടകക്കെട്ടിടത്തിൽ സ്കൂൾ സ്ഥാപിച്ചു. തുടക്കത്തിൽ 52 വിദ്യാർഥിനികൾ മാത്രം ഉണ്ടായിരുന്ന സ്കൂളിന്റെ ആദ്യ ഹെഡ്മിസ്റ്റ്രസ് ആയി സിസ്റ്റർ ബിയാട്രീസ് ചുമതല നിർവഹിച്ചു. 1891 -ൽ അപ്പർ പ്രൈമറി സ്കൂളായും പിന്നീട് 1909 -ൽ ഹൈസ്കൂളായും ഇതിന് അംഗീകാരം ലഭിച്ചു. നിലവിലുള്ള ചാപ്പലും കോൺവന്റും 1936 -ൽ സ്കൂളിന്റെ സുവർണജൂബിലിയോടനുബന്ധിച്ചു നിർമിച്ചവയാണ്. 1954 -ൽ ഹോളി ഏഞ്ജൽസ് എന്ന പേരിൽ ഒരു നഴ്സറി വിഭാഗവും ഇവിടെ ആരംഭിച്ചിരുന്നു. 2001 -ൽ ഒരു ഇരുനിലക്കെട്ടിടം കൂടി നിർമ്മിക്കപ്പെട്ടു. 2010 -ലാണ് ഇവിടെ ഹയർസെക്കൻഡറി വിഭാഗം പ്രവർത്തനമാരംഭിച്ചത്.[1]

ഭരണം തിരുത്തുക

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന അപ്പസ്തോലിക് കാർമൽ കോർപ്പറേറ്റ് മാനേജ്മെന്റാണ് സ്കൂൾ നടത്തുന്നത്.

ചിത്രശാല തിരുത്തുക

ഇതു കൂടി കാണുക തിരുത്തുക

  • List of educational institutions in Thalassery

പ്രമുഖരായ പൂർവവിദ്യാർഥിനികൾ തിരുത്തുക

അവലംബം തിരുത്തുക